'ധനുഷിന്റെ വിവാഹമോചനത്തിൽ സാറയ്ക്കും പങ്കുണ്ട്, ഈ വീഡിയോകൾ അതിനുള്ള തെളിവാണ്'; കുറ്റപ്പെടുത്തി ആരാധകർ

തെന്നിന്ത്യയുടെ അഭിമാന താരമായ ധനുഷ് നായകനായ ഗ്രേമാന്‍ എന്ന ഹോളിവുഡ് ചിത്രത്തിന് ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ക്രിസ് ഇവാന്‍സ്, റയാല്‍ ഗോസ്ലിങ്, അന്നാ ഡേ ആമസ് എന്നിവരാണ് മറ്റ് താരങ്ങള്‍.

ജൂലൈ 15 ചിത്രം റിലീസിനെത്താൻ പോവുകയാണ്. പിതാവ് കസ്തൂരി രാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ അരങ്ങേറ്റം. ഒരു സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയകഥയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

അതിന് ശേഷം സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ട് ധനുഷ്.

കാതല്‍ കൊണ്ടേന്‍ ഗംഭീര വിജയമായതോടെ ധനുഷിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നീട് തിരുടാ തിരുടി, പുതുപേട്ടൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ധനുഷിന്റെ താരമൂല്യമുയര്‍ന്നു.

മാസ് മസാല ചിത്രങ്ങളിലും അഭിനയത്തിന് പ്രധാന്യമുള്ള ചിത്രങ്ങളിലും ധനുഷ് ഒരേ പോലെ തിളങ്ങി. നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഏഴ് ഫിലിം ഫെയല്‍ പുരസ്‌കാരങ്ങള്‍ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ ധനുഷ് സ്വന്തമാക്കി.

ഷോ കാണിക്കാൻ ധനുഷിന് താൽപര്യമില്ല

ഹോളിവുഡിലും ധനുഷ് സജീവമാകുമ്പോൾ ഇന്ത്യൻ സിനിമയ്ക്ക് ഇത് അഭിമാന മുഹൂർത്തങ്ങളാണ്. ​ഗ്രേമാൻ സിനിമയുടെ പ്രമോഷന് വേണ്ടി റൂസ്സോ ബ്രദേഴ്സ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

അവർക്കായി റിതേഷ് സിദ്ധ്വാനി മുംബൈയിൽ ഒരു ​ഗംഭീര പാർട്ടി നടത്തിയിരുന്നു. പാർട്ടിയിലേക്ക് ധനുഷും നിരവധി ബോളിവുഡ് സെലിബ്രിറ്റികളും അതിഥികളായി വന്ന് പങ്കെടുത്തിരുന്നു.

അക്കൂട്ടത്തിൽ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ നടി സാറാ അലിഖാന്റേയും ധനുഷിന്റേയും പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

പിന്നെന്തിനാണ് സാറ ഇത്രയും ഓവറാകുന്നത്

ധനുഷിനൊപ്പം നിന്ന് പാപ്പരാസികൾക്ക് സാറാ പോസ് ചെയ്യുമ്പോൾ ഓവർ ഷോ കാണിക്കാൻ നടി ശ്രമിച്ചുവെന്നാണ് വീഡിയോ ആരാധകർ പറയുന്നത്. അത്രം​ഗിരേ എന്ന സിനിമയിൽ സാറയായിരുന്നു ധനുഷിന്റെ നായിക.

പ്രണയം പറഞ്ഞ സിനിമ വലിയ സ്വീകാര്യത നേടിയിരുന്നു. താനും ധനുഷും തമ്മിൽ നല്ല കെമിസ്ട്രിയുണ്ടെന്ന് കാണിക്കാൻ സാറ എന്തൊക്കയോ കാണിച്ച് കൂട്ടുകയാണെന്നാണ് വീഡിയോ കണ്ട് ആരാധകർ കുറിക്കുന്നത്.

പാപ്പരാസികൾക്ക് വേണ്ടി പോസ് ചെയ്യുന്നതിനിടയിൽ ധനുഷിന്റെ കൈകൾ മുഴുവൻ പിടിച്ച് അവനോട് ചേർന്ന് നിന്ന് ഭാര്യമാർ നിൽക്കുന്ന രീതിയിലാണ് സാറ പോസുകൾ കൊടുത്തത്.

ധനുഷിന്റെ വിവാഹമോചനത്തിന്  സാറയും ഒരു കാരണം

ധനുഷിനോട് സാറ പെരുമാറിയ രീതി കുറച്ച് ഓവറാണെന്നും പാപ്പരാസികളും ആരാധകരും കുറ്റപ്പെടുത്തുന്നുണ്ട്. സാറയ്ക്ക് ഓവർ എക്സൈറ്റ്മെന്റാണെന്നാണ് ചിലർ കുറ്റപ്പെടുത്തിയത്. മറ്റ് ചിലർ സാറയും ധനുഷിന്റെ വിവാഹമോചനത്തിന് ഒരു കാരണമാണെന്ന് കുറിച്ചു.

അത്രം​ഗിരേ റിലീസ് ചെയ്ത ശേഷമാണ് ഐശ്വര്യ രജനികാന്തും ധനുഷും വിവാ​ഹമോചനം പ്രഖ്യാപിച്ചത്. ധനുഷിന് ഷോ കാണിക്കാൻ താൽ‌പര്യമില്ലെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്നും വ്യക്തമാണ് പിന്നെ സാറ എന്തിന് അദ്ദേഹത്തെ ടോർച്ചർ ചെയ്യുന്നുവെന്നാണ് മറ്റ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്.

Recommended Video

Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam
വൈറലായി വീഡിയോ

അത്രം​ഗിരേയിൽ നടൻ അക്ഷയ് കുമാറും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഈ വർഷം ജനുവരിയിലാണ് ധനുഷും ഐശ്വര്യയും തങ്ങളുടെ 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതും തങ്ങൾ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചതും.

യാത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളാണ് ഇരുവർക്കുമുള്ളത്. ധനുഷിനൊപ്പം ഒട്ടുമിക്ക പൊതുപരിപാടികളിലും യാത്രയും ലിം​ഗയും പ്രത്യക്ഷപ്പെടാറുണ്ട്. ധനുഷും ഐശ്വര്യയും പ്രണയിച്ച് വിവാഹിതരായവരാണ്.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X