ദീപിക വന്നതിനു ശേഷം രൺവീറിന്റെ സമയം തെളിഞ്ഞു!! തരംഗമായി രൺവീർ സിങ്- സാറാ ഡാൻസ്...
പാട്ടിന് പുറമേ രൺവീർ- സാര ജോഡികളുടെ ഡാൻസാണ് ഈ വീഡിയോ ഇത്രയും ഹിറ്റാക്കിയത്.
വിവാഹത്തിനു ശേഷം രൺവീർ സിങ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സിമ്പ. സെയ്ഫ് അലിഖാന്റെ മകൾ സാറ അലിഖാനാണ് രൺവീറിന്റെ നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യം ഗാനം തരംഗമാകുന്നു. പുറത്ത് വിട്ട് മൂന്ന് മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. ഇതിനോടകം ഒന്നര കോടിയിലധികം പേർ പാട്ട് കണ്ടിട്ടുണ്ട്. ഷാബിൻ അഹമ്മദിന്റെ വരികൾക്ക് തനിഷ്ക ബാഗ്ജിയാണ് സംഗീതം നൽകിയിരിക്കുന്നത്. മിൽക്ക സിങ് , നേഹ കക്കാർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെണ്ണൂറുകളിലെ സൂപ്പർ ഹിറ്റ് ഗാനമായിരുന്ന ആഖ് മേരി എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണിത്.

പാട്ടിന് പുറമേ രൺവീർ- സാറ ജോഡികളുടെ ഡാൻസാണ് ഈ വീഡിയോ ഇത്രയും ഹിറ്റാക്കിയത്. മികച്ച പ്രകടനമാണ് ഇരു താരങ്ങളും ചിത്രത്തിൽ കാഴ്ചവെച്ചത്. സാറയുടെ പെർഫോമൻസ് കരീഷ്മ കപൂറിനെ ഓർമിപ്പിക്കുന്ന വിധമാണെന്ന് ചില കമന്റുകൾ ഉയരുന്നുണ്ട്. കൂടാതെ ഗോവിന്ദ- കരിഷ്മ ജോഡി പോലെയാണ് രൺവീറിന്റേയും സാറയുടേയും പ്രകടനമെന്നും മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ട്.
രൺവീർ സിങ്, സാറ അലിഖാൻ, എന്നിവർക്കൊപ്പം അശുതോഷ് റാണ, സിദ്ധാർഥ് യാദവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാർട്ടി സീസണിലെ പാർട്ടി ഗാനം അതാണ് ഇത് എന്ന അടികുറിപ്പോടെ സംവിധായകൻ കരൺ ജോഹർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തെലുങ്കു ചിത്രം ടെമ്പറിന്റെ റീമേക്ക് ആണ് സിമ്പ. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 28നാണ് തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications