'കൈയ്യിൽ പത്ത് പൈസയില്ല, ജോലിയുമില്ല, അന്ന് ദൈവത്തെപ്പോലെ അവതരിച്ചത് സൽമാൻ'; സരോജ് ഖാൻ!

ബോളിവുഡിലെ പ്രമുഖ നൃത്ത സംവിധായികയായിരുന്നു സരോജ് ഖാൻ. ഹൃദയസ്തംഭനത്തെ തുടർന്ന് 2020ൽ ആണ് സരോജ് ഖാൻ അന്തരിച്ചത്. ശ്വസന സംബന്ധമായായ ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പെടുന്നനെ മരണം സംഭവിക്കുകയായിരുന്നു. ബി.സോഹൻ ലാലാണ് സരോജിന്റെ ഭർത്താവ്. ഹമീദ് ഖാൻ, ഹിന ഖാൻ, സുകന്യ ഖാൻ എന്നിവരാണ് താരത്തിന്റെ മക്കൾ. നൃത്തസംവിധാന രംഗത്ത് നാല് പതിറ്റാണ്ടോളം സജീവമായിരുന്ന സരോജ് രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയിട്ടുണ്ട്. മൂന്നു വട്ടം ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മാധുരി ദീക്ഷിത് അഭിനയിച്ച ഏക് ദോ തീൻ, ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിതും ചുവടുകൾവെച്ച ഡോലാ രേ, കരീന കപൂർ അഭിനയിച്ച യേ ഇഷ്‌ക് ഹായേ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കോറിയോഗ്രഫി നിർവഹിച്ചത് സരോജ് ഖാനായിരുന്നു. അഭിഷേക് വർമ്മൻ സംവിധാനം ചെയ്ത കലങ്ക് സിനിമയിലെ തബാ ഹോ ഗയേ ആണ് അവസാനം സരോജ് ഖാൻ നൃത്തസംവിധാനം ചെയ്ത ഗാനം. ഇരുവർ എന്ന ചിത്രത്തിന് വേണ്ടി നടൻ മോഹൻലാലിന് നൃത്തച്ചുവടുകൾ പഠിപ്പിച്ച് കൊടുത്തത് സരോജ് ഖാൻ ആയിരുന്നു.

ബോളിവുഡിലെ മഹാപ്രതിഭ

മോഹൻലാലിന്റെയും ഐശ്വര്യറായിയുടെയും കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ഇരുവറിലെ വെണ്ണില വെണ്ണില എന്ന ​ഗാനരം​ഗത്തിന് വേണ്ടി മാത്രമാണ് സരോജ് ഖാൻ ഇരുവറിൽ പ്രവർത്തിച്ചത്. ഒട്ടേറെ താരങ്ങളുടെ വളർച്ചയിൽ മികച്ച ചുവടുകളുമായി ഒപ്പം ഉണ്ടായിരുന്നു സരോജ് ഖാൻ. മൂന്നാം വയസിൽ ബാലതാരമായാണ് സരോജ് ഖാൻ വെള്ളിത്തിരയിൽ എത്തിയത്. ഗീതാ മേരാ നാം എന്ന സിനിമയിലൂടെ 1974ൽ സ്വതന്ത്ര നൃത്ത സംവിധായികയായി. ആരാധകരെയും ഒപ്പം ചുവടുവെപ്പിച്ച് വളരുകയും ചെയ്‍തു സരോജ് ഖാൻ. ഗാനരംഗങ്ങൾക്ക് വേറിട്ട താളവും സ്റ്റൈലും ചലനത്തിന്റെ സൗന്ദര്യവുമൊക്കെ സരോജ് ഖാൻ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിരുന്നു. ഇപ്പോൾ സരോജ് വിട പറഞ്ഞിട്ട് രണ്ട് വർഷം പിന്നിടുമ്പോൾ ആ പ്രതിഭയുടെ പഴയൊരു അഭിമുഖം വൈറലാവുകയാണ്.

താളവും സ്റ്റൈലും ചലനത്തിന്റെ സൗന്ദര്യവും

ബോളിവുഡിലെ ഭായ് ജാൻ സൽമാൻ ഖാനെ കുറിച്ചാണ് അഭിമുഖത്തിൽ സരോജ് ഖാൻ വാതോരാതെ സംസാരിക്കുന്നത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യുവുള്ള നടനാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റെ സിനിമകളുടെ ബോക്സ് ഓഫീസ് വിജയം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്റെ വളർച്ചയ്ക്കൊപ്പം തന്നെ സഹതാരങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞും സൽമാൻ പ്രവർത്തിക്കാറുണ്ട്. പണമായും ജോലിയായും എല്ലാം അത് പലരും അദ്ദേഹത്തിൽ നിന്നും അനുഭവിച്ചിട്ടുള്ളവരുമാണ്. പോയി കണ്ട് അവസ്ഥ പറഞ്ഞാൽ സൽമാൻ സഹായിക്കാതിരിക്കില്ലെന്ന് മുമ്പും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ സൽമാൻ ഖാൻ ദൈവത്തെ പോലെ അവതരിച്ച ഒരു നിമിഷത്തെ കുറിച്ചാണ് സരോജ് ഖാൻ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ പറയുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സൽമാൻ ഖാനെ കുറിച്ച്

തനിക്ക് സിനിമാ മേഖലയിൽ ജോലിയില്ലാത്ത അവസ്ഥ വന്നിരുന്നുവെന്നും അന്ന് മറ്റ് തൊഴിലുകൾ വരുമാനത്തിനായി അന്വേഷിച്ച് കൊണ്ടിരുന്നപ്പോഴും സൽമാൻ ഖാൻ കണ്ടറിഞ്ഞ് സഹായിച്ചതിനെ കുറിച്ചാണ് സരോജ് ഖാൻ വീഡിയോയിൽ പറയുന്നത്. 'ഒരിക്കൽ ഞാൻ സൽമാൻ ഖാനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. കണ്ടപ്പോൾ സൽമാൻ എന്നോട് ചോദിച്ചു.. നിങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന്. ജോലിയൊന്നും ലഭിക്കുന്നില്ലെന്നും ആരും സിനിമയിൽ നിന്നും വിളിക്കുന്നില്ലെന്നും അതിനാൽ കുറച്ച് പേരെ നൃത്തം പഠിപ്പിക്കുകയാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു.... ഇനി മുതൽ നിങ്ങൾ എന്റെ കൂടെ വർക്ക് ചെയ്യുമെന്ന്. അവൻ വാക്ക് പാലിക്കുന്ന ആളാണെന്ന് എനിക്കറിയാം....' സരോജ് ഖാൻ പറഞ്ഞു.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X