»   » രണ്‍വീറിന്റെ ഇന്‍ബോക്‌സില്‍ ബിക്കിനിച്ചിത്രങ്ങള്‍

രണ്‍വീറിന്റെ ഇന്‍ബോക്‌സില്‍ ബിക്കിനിച്ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഇത്തരത്തിലൊരു പണി തനിയ്ക്കു കിട്ടുമെന്ന് ബോളിവുഡ് യുവതാരം രണ്‍വീര്‍ സിങ് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പെണ്ണുങ്ങളുടെ ബിക്കിനിച്ചിത്രങ്ങള്‍ കണ്ട് കണ്ണു മഞ്ഞളിച്ച അവസ്ഥയിലായിരിക്കുകയാണ് ഈ യുവതാരം. ഇപ്പോള്‍ രണ്‍വീറിന്റെ മെയില്‍ ബോക്‌സ് നിറയെ പല പെണ്‍കുട്ടികളുടെയും ബിക്കിനിച്ചിത്രങ്ങളാണ്. ഒടുവില്‍ ഇതിനൊരു പരിഹാരം തേടി രണ്‍വീര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

കാര്യമെന്തെന്നല്ലേ, ആരുടേയോ തലയില്‍ ഉദിച്ച ആശയമാണ് രണ്‍വീറിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. രണ്‍വീറിന്റെ പുതിയ ചിത്രത്തിലേയ്ക്ക് നായികയെ തിരഞ്ഞെടുക്കുന്നതായി കാണിച്ച് ആരോ ഒരു പരസ്യം തയ്യാറാക്കി. ആഗ്രഹമുള്ളവര്‍ സ്വന്തം ബിക്കിനിച്ചിത്രം രണ്‍വീറിന് മെയില്‍ ചെയ്യണമെന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്.

സിനിമയില്‍ ഒരു ചാന്‍സ് കിട്ടാന്‍ കൊതിച്ചുനടക്കുന്ന ആയിരങ്ങളുള്ള നാടാണ് നമ്മുടേത്. പരസ്യം കണ്ടവര്‍ കണ്ടവര്‍ പലപോസിലുള്ള ബിക്കിനിച്ചിത്രങ്ങള്‍ രണ്‍വീറിന്റെ മെയില്‍ ഐഡിയിലേയ്ക്ക് അയച്ചുകൊണ്ടിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലാണ് ഇത്തരത്തിലൊരു പരസ്യം പ്രത്യക്ഷപ്പെട്ടത്. പരസ്യത്തിന്റെ സത്യാവസ്ഥയൊന്നും അന്വേഷിക്കാന്‍ നില്‍ക്കാതെ പെണ്‍കുട്ടികള്‍ പലരും സ്വന്തം ബിക്കിനി ഫോട്ടോകള്‍ രണ്‍വീറിന് അയയ്ക്കുകയായിരുന്നു.

കാര്യം എന്തെന്ന് മനസിലാക്കാന്‍ കുറച്ചുസമയമെടുത്തെങ്കിലും ഇതിനെ ഒരു തമാശയായി കാണാന്‍ രണ്‍വീര്‍ തയ്യാറല്ല. ഇക്കാര്യം കാണിച്ച് മുംബൈ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുുകയാണ് രണ്‍വീര്‍.

നടി വിദ്യ ബാലന്റെ ഭര്‍ത്താവും യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ സിഇഒയുമായ സിദ്ധാര്‍ത്ഥ് റോയ് കപൂറിനും ഇതേ പറ്റ് പറ്റിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ മെയില്‍ ബോക്‌സും ബിക്കിനിച്ചിത്രങ്ങള്‍ കൊണ്ട നിറഞ്ഞിരിക്കുകയാണ്. സിദ്ധാര്‍ത്ഥും സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.

English summary
Scamsters pose as Ranveer Singh, ask for bikini pictures for Sidharth Roy Kapoor's new film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X