കോലിയും ആ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ ലക്ഷ്യം വേറെ, സത്യം ഇതാണ്, വെളിപ്പെടുത്തലുമായി യുവാവ്

മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിംഗ് എന്ന യുവാവാണ് കോലിക്കും അനുഷ്‌കയ്ക്കുമെതിരെ രംഗത്ത് വന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം അനുഷ്ക ശർമ്മയുട വീഡിയോയണ്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെയാണ് അനുഷ്ക ജീവിതത്തിലുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്. പ്രതികരിക്കേണ്ടിടത്ത് താരം പ്രതികിക്കും. അതിനു തന്റെ സെലിബ്രിറ്റി പദവിയും താരമൂല്യവും അനുഷ്ക കാര്യമാക്കുന്നില്ല.

കാറിൽ സഞ്ചരിക്കവെ റോഡിൽ പ്ലാസിറ്റിക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ അനുഷ്ക ശകരിക്കുന്ന വീഡിയോ ഭർത്താവ് വിരാട് കോലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. താരത്തിന്റെ പ്രവർത്തിയെ അനുമോദിച്ചും പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. അനുഷ്ക ചെയ്തത് വളരെ നല്ല കാര്യമാണെന്നാണ് എല്ലാരും പറഞ്ഞത്. കാറിലിരുന്നു മാലിന്യം വലിച്ചെറിഞ്ഞ ആളെ കണക്കിന് ശകാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി അയാൾ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ അനുഷ്കയ്ക്കും കോലിയ്ക്കുമെതിരെ ഇയാൾ രൂക്ഷ വിമർശനവും ഉയർത്തുന്നുണ്ട്. മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിംഗ് എന്ന യുവാവാണ് താരങ്ങൾക്കെതിരെ രംഗത്തുവന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇയാളുടെ പ്രതികരണം.

  ആളാകാനുള്ള  ശ്രമം

ആളാകാനുള്ള ശ്രമം

തന്റെ ഈ പോസ്റ്റിനു ഒരു നേട്ടവും ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന ആമുഖത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സംഭവത്തെ ദാരുണം എന്നാണ് ഇയാൾ വിശേഷിപ്പിക്കുന്നത്. തന്റെ കയ്യിൽ നിന്ന് അങ്ങനെയൊരു തെറ്റ് സംഭവിച്ചു പോയി. അതിനു ഞാൻ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. പിന്നീട് മറ്റുള്ളവരുടെ മുന്നിൽ ആളാകാനായിട്ടാണ് അനുഷ്കയും കോലിയും ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നും ഇയാൾ ആരോപിക്കുന്നുണ്ട്.

കുറ്റബോധം

കുറ്റബോധം

ഒരു മില്ലി മീറ്റർ മാത്രം വരുന്ന ഫ്ലാസ്റ്റിക് മാലിന്യമാണ് താൻ റോഡിൽ വലിച്ചെറിഞ്ഞു പോയത്. ആ സമയത്താണ് അനുഷ്കയും കോലിയും കടന്നു പോയത്. ഉടനെ അനുഷ്ക ശർമ്മ കാറിന്റെ ചില്ലു താഴ്ത്തി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.താൻ ചെയ്ത തെറ്റിനെ ന്യായികരിക്കുന്നതല്ലെന്നും താന്റെ അശ്രദ്ധയിൽ കുറ്റബോധമുണ്ടെന്നും ഇയാൾ ഫേസ്ബുക്കിൽ കുറിച്ചു

 മര്യാദയില്ലാതെ സംസാരിച്ചു

മര്യാദയില്ലാതെ സംസാരിച്ചു

സംഭവത്തിൽ ക്ഷമാപണം അപ്പോൾ തന്നെ താൻ നടത്തുകയും ചെയ്തിരുന്നു. എന്നാൽ മിസിസ് അനുഷ്ക കോലിയുടെ സംസാരത്തിൽ അൽപം മാന്യതയും വിനയവുമാകാമായിരുന്നെന്ന് ഇയാൾ പറയുന്നുണ്ട്. മാന്യമായി സംസാരിച്ചാൽ താരമൂവ്യം ഇടിഞ്ഞു പോകുമോയെന്നും ഇയാൾ ചോദിച്ചു. പലതരം മര്യാദകളും ശുചിത്വവുമുണ്ട്. വാക്കുകളിലുളള മര്യാദ അതിലൊന്നാണെന്നും അര്‍ഹാന്‍ സിംഗ് പറയുന്നുണ്ട്.

കോലിയുടെ മനസ് മാലിന്യത്തിന് സമം

കോലിയുടെ മനസ് മാലിന്യത്തിന് സമം

ആർഭാട കാറിൽ ഇരുന്ന് അനുഷ്കയുടെ വായിൽ നിന്ന് പുറത്തു പോയ മാലിന്യത്തേക്കാലും ചെറുതാണ് തന്റെ കയ്യിൽ നിന്ന് അബദ്ധ വശാൽ പുറത്തു പോയ മലിന്യം. എന്ത് നോട്ടമുണ്ടായാലും അത് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന വിരാട് കോലിയുടെ വൃത്തി കെട്ട മനസിനെക്കാലും എത്രയോ ചെറുതാണ് തന്റെ കയ്യിൽ നിന്ന് പുറത്തു പോയ മാലിന്യമെന്നും അയൾ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. അനുഷ്ക യുവാവിനെ ശകാരിക്കുന്ന വീഡിയോ കോലിയാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X