അച്ഛന്റെ രണ്ടാം കല്യാണത്തിന് മക്കളും റെഡി, ഹൃത്വിക് റോഷന്റേയും സബ ആസാദിന്റേയും വിവാഹം ഉടന്‍...
ബോളിവുഡ് കോളങ്ങളിലെ ചര്‍ച്ച വിഷയം നടന്‍ ഹൃത്വിക് റോഷനും സബ ആസാദിന്‌റേയും വിവാഹത്തെ കുറിച്ചാണ്. ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് താരങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയത്. എന്നാല്‍ പ്രണയത്തെ കുറിച്ചേ വിവാഹത്തെ കുറിച്ചോ താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടക്കത്തില്‍ ഹൃത്വിക്കിനോടൊപ്പമുള്ള പെണ്‍കുട്ടി ആരാണെന്ന് വ്യക്തമായിരുന്നില്ല. പിന്നീടാണ് സബയെ തിരിച്ചറിയുന്നത്. നടനുമായുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

ഹൃത്വിക് റോഷന്‍ ഒരു ഡിന്നര്‍ ഡേറ്റിനായി സബയ്‌ക്കൊപ്പം എത്തിയപ്പോള്‍ എടുത്ത ഫോട്ടോകളാണ് ആദ്യം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ഇവരുടെ പ്രണയ വാര്‍ത്ത പുറത്ത് വന്നത്. സൂസന്‍ ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം ഹൃത്വിക് റോഷന്‍ വീണ്ടും ഗോസിപ്പില്‍ നിറയുകയാണ്.ഗോസിപ്പ് വാര്‍ത്തകള്‍ ശരിവയ്ക്കുന്ന താരത്തിലാണ് ഇവരുടെ നീക്കങ്ങള്‍.
ദിവസങ്ങള്‍ക്ക് മുന്‍പ് ഹൃത്വിക്കിന്റെ കുടുംബത്തിനോടൊപ്പമുളള സബയുടെ ചിത്രം പുറത്ത് വന്നിരുന്നു. ഹൃത്വിക്കിന്റെ അങ്കിളും സംഗീത സംവിധായകനുമായ രാജേഷ് റോഷനാണ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ''സന്തോഷം എല്ലായ്പ്പോഴുമുണ്ട്, പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ ഉച്ചഭക്ഷണത്തിന്,'' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം രാജേഷ് റോഷന്‍ കുറിച്ചത്. ഈ ചിത്രം കൂടി പുറത്ത് വന്നതോടെ വിവാഹത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ സംശയം കൂടുതല്‍ ശക്തമായത്. വീട്ടുകാരുടെ ഇടയില്‍ തയ്യാറെടുപ്പ് തുടങ്ങിയെന്നാണ് ഈ ചിത്രം നല്‍കുന്ന സൂചന.
ഇപ്പോഴിത താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തയാണ പുറത്ത് വരുന്നത്. എത്രയും വേഗം തന്നെ ഇരുവരും വിവാഹിതരാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായിട്ടാണ് സബയും ഹൃത്വിന്റെ കുടുംബാംഗങ്ങളും ഒന്നിച്ചെത്തിയത്രേ. എന്നാല്‍ കല്യാണത്തിന്റെ തീയതിയോ മറ്റ് വിവരങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഹൃത്വിക് വളരെ സന്തോഷത്തിലാണ്. സബയാണ് ഇതിന് പിന്നിലെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ഹൃത്വിക്കിന്റെ മക്കളും പിതാവിന്റെ വാഹത്തിന് റെഡിയാണെന്നുള്ള വാര്‍ത്തയും വരുന്നുണ്ട്
നടന്‍ ഫര്‍ഹാന്‍ അക്തറിന്റെ വിവാഹത്തില്‍ അതീവ സന്തോഷവാനായിട്ടായിരുന്നു നടന്‍ എത്തിയത്. വിവാഹാഘോഷത്തിനിടെ ഫര്‍ഹാനൊപ്പം ചുവടുവെയ്ക്കുന്ന ഹൃത്വിക്കിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതുവരെ കാണാത്ത നടന്റെ മുഖമായിരുന്നു വീഡിയോയില്‍ കണ്ടത്.ഫര്‍ഹാനും ഹൃത്വിക്കും ഒന്നിച്ച് അഭിനയിച്ച 'സിന്ദഗി നാ മിലേഗി ദൊബാര' എന്ന ചിത്രത്തിലെ സെനോരിറ്റ എന്ന ഗാനത്തിന് ആയിരുന്നു ചുവട് വെച്ചത്.
സുശാന്ത് സിങ് നായകനായ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി'യിലൂടെയാണ് സാബ ആസാദ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടുന്നത്. 2008 ല്‍ പുറത്തിറങ്ങിയ ദില്‍ കബാഡി സിനിമയിലൂടെയാണ് സബ ബോളിവുഡിലേക്കെത്തുന്നത്. 2011 ല്‍ പുറത്തിറങ്ങിയ 'മുച്ഛേ ഫ്രണ്ട്ഷിപ് കരോംഗേ' സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി 'ഫീല്‍സ് ലൈക്ക് ഇഷ്‌കി'ല്‍ സബ അഭിനയിച്ചിരുന്നു. സോണിലൈവില്‍ സ്ട്രീമിങ് ചെയ്യുന്ന 'റോക്കറ്റ് ബോയ്‌സ്' എന്ന വെബ് സീരീസിലാണ് സബ ഇപ്പോള്‍ അഭിനയിക്കുന്നത്.
സൂസെയ്ന്‍ ഖാനുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായാണ് ഹൃത്വിക് ഗോസിപ്പ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 2000 ലാണ് ഹൃത്വിക്കും സൂസെയ്‌നും വിവാഹിതരാവുന്നത്. 2014 ല്‍ നിയമപരമായി വേര്‍പിരിയുകയായിരുന്നു.ഇവര്‍ക്ക് ഹൃതാന്‍, ഹൃഹാന്‍ എന്നീ രണ്ടു മക്കളുണ്ട്.


Click it and Unblock the Notifications