»   » അശ്ലീലതയെ ചൊല്ലി 48 രംഗങ്ങള്‍ കട്ട് ചെയ്തു, എന്നാലും വിടില്ല, പിന്നെയും സെക്‌സി വീഡിയോ തന്നെ... കാണൂ

അശ്ലീലതയെ ചൊല്ലി 48 രംഗങ്ങള്‍ കട്ട് ചെയ്തു, എന്നാലും വിടില്ല, പിന്നെയും സെക്‌സി വീഡിയോ തന്നെ... കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

അശ്ലീല രംഗങ്ങളെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ഏറ്റവും അധികം 'കട്ട്' പറഞ്ഞ ചിത്രമെന്ന റെക്കോഡ് ഉടുത്ത പഞ്ചാബിനും, അണ്ടര്‍ ദ ബുര്‍ക്കയ്ക്കും ശേഷം ബാബുമോശൈ ബന്തുക്ബാസയ്ക്കാണ്. ചിത്രത്തിലെ 48 രംഗങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ഇതാണ് എ പടം, സെന്‍സര്‍ ബോര്‍ഡ് മ്യൂട്ടാക്കിയ സംഭാഷണം മാത്രം കേള്‍പ്പിച്ച് തരമണിയുടെ ടീസര്‍

ആ പശ്ചാത്തലത്തിലിതാ ചിത്രത്തിന്റെ രണ്ടാമത്തെ വീഡിയോ ഗാനവും റിലീസ് ചെയ്തു. സെക്‌സിയായ രംഗങ്ങള്‍ തന്നെയാണ് ഈ ഗാന രംഗത്തിന്റെയും ആകര്‍ഷണം. ഐറ്റം ഡാന്‍സിലൂടെ ശ്രദ്ധേയായ ശ്രദ്ധ ദാസാണ് ഗാനരംഗത്ത് എത്തുന്നത്. സെന്‍സര്‍ ബോര്‍ഡിനെതിരെയുള്ള പ്രതിഷേധമാണ് ഈ വീഡിയോ ഗാനവും.

ബാബുമേശൈ ബന്തുക്ബസി

നവാസുദ്ദിന്‍ സിദ്ദിഖിനെ നായകനാക്കി കുഷാന്‍ നന്ദിയാണ് ബാബുമേശൈ ബന്തുക്ബസി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കിരണ്‍ ഷ്‌റോഫാണ് നിര്‍മാതാവ്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ മാനസികമായി അവഹേളിക്കുന്നു എന്ന് പറഞ്ഞ് നേരത്തെ നിര്‍മാതാവ് രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു.

നടി ഇറങ്ങിപ്പോയ സംഭവം

നഗ്നതാ പ്രദര്‍ശനം ആവശ്യത്തിലധികമുണ്ടെന്നും അതുകൊണ്ട് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയില്ല എന്നും പറഞ്ഞ് നടി ചിത്രാഗദ സിംഗ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. പിന്നീട് ബംഗാളി നടി ബിദിത ബാഗാണ് പകരക്കാരിയായി എത്തിയത്.

ബര്‍ഫനിയുടെ കാഴ്ചക്കാര്‍

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും അമിതമായി സെക്‌സി രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനോടകം അമ്പത് ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

പുതിയ പാട്ടിതാ

ഇതാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിലെ പുതിയ വീഡിയോ ഗാനം. പത്ത് ലക്ഷം ആള്‍ക്കാര്‍ ഇതുവരെ വീഡിയോ കണ്ടു കഴിഞ്ഞു. ആഗസ്റ്റ് 25 ന് ചിത്രം റിലീസ് ചെയ്യും.

English summary
Second video song from Babumoshai Bandookbaaz titled ghungta is out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam