ബോളിവുഡിലെ ചില രഹസ്യ പ്രണയങ്ങള്‍
ചലച്ചിത്രലോകത്ത് പലതരത്തിലുള്ള ഗോസിപ്പുകള്‍ പതിവാണ് ഇതിലേറ്റവും കൂടുതല്‍ താരങ്ങള്‍ക്കിടയിലെ പ്രണയത്തെക്കുറിച്ചുള്ള കാര്യങ്ങളാണെന്നതില്‍ തര്‍ക്കമില്ല. ഏത് ഭാഷാ സിനിമകളിലാണെങ്കിലും താരങ്ങള്‍ക്കിടയിലെ പ്രണയത്തിന് കണക്കില്ല. പ്രണയത്തിലാണെങ്കിലും വിവാഹം കഴിയ്ക്കാന്‍ പോവുകയാണെങ്കിലും അതെല്ലാം മറച്ചുവെയ്ക്കുന്നതാണ് താരങ്ങള്‍ക്കിടയിലെ പതിവു രീതി.
ന്യൂ ജനറേഷന്‍ കാലത്ത് തങ്ങള്‍ പ്രണയത്തിലാണെന്നകാര്യം നാലാളോട് വിളിച്ചുപറയാന്‍ പല താരങ്ങളും തയ്യാറാകാറുണ്ടെങ്കിലും ഭൂരിഭാഗം പേരും എല്ലാം രഹസ്യമാക്കി വെയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇത്തരം രഹസ്യങ്ങള്‍ ചികയാന്‍ ശ്രമിക്കുന്നവരോട് താരങ്ങള്‍ പലപ്പോഴും അസഹനീയമായി പ്രതികരിക്കാറുമുണ്ട്. ഇതാ ബോളിവുഡിലെ ചില രഹസ്യപ്രണയങ്ങള്‍.

ബോളിവുഡിലെ ചില രഹസ്യ പ്രണയങ്ങള്‍
ബ്രിട്ടീഷ് ജേര്‍ണലിസ്റ്റായ ജസീക്ക ഹൈന്‍സുമായി അമീര്‍ ഖാന്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ വന്നത് 2005ലാണ്. ജസീക്കയില്‍ അമീറിന് രണ്ട് വയസ് പ്രായമായ കുഞ്ഞുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ ഇന്നുവരെ ഈ റിപ്പോര്‍ട്ടുകള്‍ അമീര്‍ ശരിവച്ചിട്ടില്ല. ജസീക്കയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഫോട്ടോകളില്‍ കാണുന്ന ആണ്‍കുട്ടിയ്ക്ക് ഇന്ത്യന്‍ ഛായയുണ്ടെന്നാണ് പാപ്പരാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗുലാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ജസീക്കയും അമീറും അടുത്തത് എന്നാണ് പറയപ്പെടുന്നത്.

ബോളിവുഡിലെ ചില രഹസ്യ പ്രണയങ്ങള്‍
ബോളിവുഡിന്റെ നൃത്തറാണി മാധുരിയും ബാഡ് ബോയ് സഞ്ജയ് ദത്തും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഭാര്യ റിച്ച ശര്‍മ്മയുടെ അകാലത്തിലുള്ള വേര്‍പാടിനെത്തുടര്‍ന്ന് തകര്‍ന്ന ദത്ത് മാധുരിയുമായി അടുക്കുകയായിരുന്നുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. തൊണ്ണൂറുകളില്‍ ഇവര്‍ രണ്ടുപേരും നായികാനായകന്മാരായി ഇറങ്ങിയ ചിത്രത്തിലെ മനോഹരമായ കെമിസ്ട്രിയ്ക്കുകാരണം യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ബോളിവുഡിലെ ചില രഹസ്യ പ്രണയങ്ങള്‍
പതിനെട്ടിലേറെ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ശത്രുഘ്‌നന്‍ സിന്‍ഹയും റീന റോയിയും പ്രണയത്തിലാണെന്ന കാര്യം ഏഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിലെ സ്ഥിരം ഗോസിപ്പായിരുന്നു. എന്നാല്‍ രണ്ടുപേരും ഒരിക്കലും ഇക്കാര്യം ശരിവച്ചിട്ടില്ല. ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളായ സോനാക്ഷി സിന്‍ഹയ്ക്ക് റീന റോയിയുടെ മുഖഛായയുണ്ടെന്നുള്ള വാദങ്ങള്‍ ഇപ്പോഴും ബോളിവുഡില്‍ സജീവമാണ്.

ബോളിവുഡിലെ ചില രഹസ്യ പ്രണയങ്ങള്‍
ഹൃത്തിക് റോഷന്റെ ആദ്യ ചിത്രമായ കഹോ നാ പ്യാര്‍ ഹേയില്‍ കരീനയെയായിരുന്നു ആദ്യം നായികയായി നിശ്ചയിച്ചത്. ചില സീനുകള്‍ കരീനയെ വച്ച് ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് രാകേഷ് റോഷന്‍ കരീനയെ ഒഴിവാക്കുകയായിരുന്നു. ഹൃത്തികിന് കരീനയുമായി ഉണ്ടായിരുന്ന രഹസ്യ പ്രണയമാണ് രാകേഷ് റോഷന്റെ പ്രവൃത്തിക്കുപിന്നിലെന്നാണ് പറയപ്പെടുന്നത്. ഹൃത്തികിനെ വിവാഹം ചെയ്യാന്‍ കരീന ആഗ്രഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഇതിന് ശേഷമായിരുന്നു ഹൃത്തിക്കും സൂസൈനും തമ്മിലുള്ളവിവാഹം.

ബോളിവുഡിലെ ചില രഹസ്യ പ്രണയങ്ങള്‍
മുഗള്‍ ഇ അസമിലൂടെ ശ്രദ്ധേയരായ ദിലീപ് കുമാറും മധുബാലയും തമ്മില്‍പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്‍സാനിയാത് എന്ന ചിത്രത്തിന്റെ പ്രീമിയറിന്റെ സമയത്താണത്രേ ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടത്. രണ്ടപേരും പരസ്‌കരം കൈകള്‍ പിടിച്ചാണത്രേ പ്രീമിയറിന് എത്തിയത്. അറുപതുകളിലെ ജനപ്രിയരായ താരജോഡികളായിരുന്നു ഇവര്‍. മധുബാലയുടെ പിതാവ് അനിഷ്ടം പ്രകടിപ്പിച്ചതോടെയാണ് ഇവരുടെ പ്രണയം അവസാനിച്ചതെന്നാണ് കേള്‍ക്കുന്നത്.

ബോളിവുഡിലെ ചില രഹസ്യ പ്രണയങ്ങള്‍
അമ്പതുകളിലെ ഹിറ്റ് ജോഡിയായിരുന്നു രാജ് കപൂറും നര്‍ഗീസും. ബര്‍സാത് എന്ന ചിത്രത്തിന് ശേഷമാണ് ഇവര്‍ക്കിടയില്‍ പ്രണയം തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. രാജ് കപൂര്‍ ഭാര്യ കൃഷ്ണയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് നര്‍ഗീസ് ആഗ്രഹിച്ചിരുന്നുവത്രേ. എന്നാല്‍ രാജ് ഇതിന് തയ്യാറാവാതെ വന്നതോടെ ഈ ബന്ധം അവസാനിക്കുകയായിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം നര്‍ഗീസ് സുനില്‍ ദത്തിനെ വിവാഹംകഴിച്ചു.

ബോളിവുഡിലെ ചില രഹസ്യ പ്രണയങ്ങള്‍
ഒരു ചിത്രത്തിന്റെ സെറ്റില്‍ വച്ച് ശ്രീദേവിയെ കണ്ട് പ്രണയത്തിലാകുമ്പോള്‍ മിഥുന്‍ ചക്രവര്‍ത്തി വിവാഹിതനായിരുന്നു. പിന്നീട് ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മിഥുന്റെ ഭാര്യ യോഗിത ബേട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനെത്തുടര്‍ന്ന് ശ്രീദേവിയുമായുള്ള ബന്ധം വേര്‍പെടുത്തി മിഥുന്‍ തിരികെ വിവാഹജീവിതത്തിലേയ്‌ക്കെത്തുകയായിരുന്നു. പിന്നാലെ ശ്രീദേവി ബോണി കപൂറിനെ വിവാഹം ചെയ്യുകയും ചെയ്തു.

ബോളിവുഡിലെ ചില രഹസ്യ പ്രണയങ്ങള്‍
അക്ഷയ് കുമാറും പതിവ് നായിക രവീണ ടണ്ടനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത രണ്ടായിരാമാണ്ടിലെ പതിവ് ഗോസിപ്പുകളിലൊന്നായിരുന്നു. എന്നാല്‍ തൊണ്ണൂറുകളുടെ പകുതിയില്‍ത്തന്നെ ഇവര്‍ രണ്ടുപേരും പ്രണയത്തിലായിക്കഴിഞ്ഞിരുന്നുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പിരിയാനാവാത്ത വിധം അടുത്ത ഇവര്‍ രഹസ്യമായി വിവാഹനിശ്ചയം നടത്തിയിരുന്നുവത്രേ. എന്നാല്‍ പുതുമുഖമായി എത്തിയ ശില്‍പ ഷെട്ടിയുമായി അക്ഷയ് അടുത്തതോടെ രവീണ പിന്‍മാറുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications











