For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബന്ധം വേര്‍പ്പെടുത്താതെ രണ്ടാമതും വിവാഹിതനായി? വിവാഹശേഷമുള്ള സണ്ണി ഡിയോളിന്റെ പ്രണയകഥ വീണ്ടും ചര്‍ച്ചയാവുന്നു

  |

  ബോളിവുഡ് സിനിമാലോകത്തെ പ്രസിദ്ധമായ താരകുടുംബമാണ് നടന്‍ ധര്‍മേന്ദ്രയുടേത്. ആദ്യഭാര്യ പ്രകാശ് കൗറുമായിട്ടുള്ള ബന്ധത്തില്‍ ധര്‍മേന്ദ്രയ്ക്ക് നാല് മക്കള്‍ ജനിക്കുകയും ചെയ്തു. അതിലൊരാളാണ് സണ്ണി ഡിയോള്‍. നാല്‍പത് വര്‍ഷത്തോളമായി സിനിമാഭിനയത്തില്‍ സജീവമായ സണ്ണിയെ കുറിച്ച് രസകരമായ വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

  നടന്‍, സംവിധായകന്‍, നിര്‍മാതാവ്, രാഷ്ട്രീയക്കാരന്‍, എന്നിങ്ങനെ പലമേഖലകളിലും സണ്ണി ചുവടുറപ്പിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും പരമാവധി അകറ്റി നിര്‍ത്താനാണ് നടന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ സണ്ണിയുടെ ദാമ്പത്യ ജീവിതത്തെയും രണ്ട് വിവാഹങ്ങളെയും പറ്റിയുള്ള ചില കഥകള്‍ സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ചയാക്കുകയാണ്.

  നടന്‍ സണ്ണി ഡിയോളിന്റെ ഭാര്യ ലിന്‍ഡ ഡിയോള്‍ അഥവ പൂജ ഡിയോള്‍ എന്ന പേരില്‍ അറിയപ്പെടുന്ന താരസുന്ദരിയാണ്. ലണ്ടനില്‍ നിന്നുമാണ് പൂജ വന്നതെന്ന കാര്യം അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. പഞ്ചാബി ആചാരപ്രകാരമാണ് 1984 ല്‍ സണ്ണിയും പൂജയും വിവാഹിതരാവുന്നത്. കരണ്‍ ഡിയോള്‍, രാജ്‌വീര്‍ ഡിയോള്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് താരദമ്പതിമാര്‍ക്കുള്ളത്.

  Also Read: മുരളി എന്നോട് പിണങ്ങി, ആ വ്യഥ മനസിലുണ്ട്; മുരളിയുടെ മകളെ അനുഗ്രഹിക്കാന്‍ പോയിരുന്നു; മമ്മൂട്ടി അന്ന് പറഞ്ഞത്

  അതേ സമയം സണ്ണി ഡിയോള്‍ നായകനായി ആദ്യമഭിനയിച്ച സിനിമയില്‍ സഹതാരമായിട്ടെത്തിയത് നടി അമൃത സിംഗായിരുന്നു. അമൃതയുടെയും ആദ്യ ചിത്രമാണിത്. ചിത്രത്തിലെ താരങ്ങളുടെ കെമിസ്ട്രി ഹിറ്റായതിന് പിന്നാലെ ഇരുവരും പ്രണയത്തിലായി. സണ്ണി പൂജയുമായി വിവാഹിതനാണെന്ന് അറിയുന്നത് വരെ ഈ ബന്ധം മുന്നോട്ട് പോയി. സിനിമയില്‍ പ്രവേശിക്കുന്നതിന് മുന്‍പേ സണ്ണി പൂജയുമായി വിവാഹം കഴിച്ചുവെന്നും എന്നാല്‍ വീട്ടുകാരുടെ ഉപദേശം കാരണം ഇക്കാര്യം പുറംലോകത്ത് നിന്നും മറച്ച് വെച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Also Read: ചേച്ചിയുടെ മുൻഭർത്താവ് വേറെ വിവാഹം കഴിച്ചു; അവര്‍ പ്രണയിക്കട്ടെ, വിവാഹം കഴിക്കട്ടെ, നിങ്ങള്‍ക്കെന്താ?, അഭിരാമി

  ഈ വാര്‍ത്ത വന്നതോടെ അമൃത സണ്ണിയില്‍ നിന്നും അകലുകയും പിന്നീട് ഒരുമിച്ച് അഭിനയിക്കാതിരിക്കുകയും ചെയ്തു. അമൃതയുമായിട്ടുള്ള ബന്ധം തകര്‍ന്നതിന് ശേഷം മന്‍സില്‍ മന്‍സില്‍ എന്ന സിനിമയിലൂടെ ഒരുമിച്ച് അഭിനയിച്ച നടി ഡിംപിള്‍ കപാഡിയയുമായിട്ടാണ്. എന്നാല്‍ ഡിംപിള്‍ സണ്ണിയുമായി വേര്‍പിരിയുകയും രാജേഷ് ഖന്നയുമായി നിയമപരമായി വിവാഹം കഴിക്കുകയും ചെയ്തതൊക്കെ വലിയ വാര്‍ത്തകളായി.

  Also Read: കെട്ടിയോനെ കളഞ്ഞ് പണത്തിനും ഫാന്‍സിനും പിന്നാലെ പോവുന്നു; പരിഹസിക്കാന്‍ വന്നവന് ചുട്ടമറുപടിയുമായി നവ്യ നായര്‍

  അമൃതയെ പോലെ ഡിംപിളിന്റെ ബന്ധവും അധികകാലം നിന്നില്ലെങ്കിലും അത് വലിയ വാര്‍ത്തയായി. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചതായിട്ടും ഊഹാപോഹങ്ങള്‍ വന്നു. ഡിംപിളിന്റെ കുടുംബവുമായി അടുത്ത ബന്ധത്തിലായതോടെ മക്കളായ ട്വിങ്കിള്‍ ഖന്നയും റിങ്കേ ഖന്നയും സണ്ണിയെ ഛോട്ടേ പാപ്പാ എന്ന് വിളിക്കാന്‍ തുടങ്ങി.

  ഡിംപിളിന്റെ സഹോദരി സണ്ണിയുടെ കൂടെ ജോലിയ്ക്ക് ചേര്‍ന്നു. ഇതോടെ നടനുമായി ഏതെങ്കിലും സിനിമ ചെയ്യണമെങ്കില്‍ കപാഡിയ സഹോദരിമാരെ കൂടി പരിഗണിക്കണമെന്ന അവസ്ഥയായി.

  ആദ്യ ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്താതെയാണ് സണ്ണിയുടെ പിതാവ് ധര്‍മേന്ദ്ര നടി ഹേമ മാലിനിയെ വിവാഹം കഴിക്കുന്നത്. പിതാവിന്റെ പാതയിലൂടെ മകനും ഡിംപിളിന് രണ്ടാം ഭാര്യ എന്ന പദവി നല്‍കിയതായി പറയപ്പെടുന്നു. ഇക്കഥകളൊക്കെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഡിംപിളും സണ്ണിയും ഈ ബന്ധത്തെ കുറിച്ച് മൗനം പാലിച്ചു.

  Read more about: sunny deol
  English summary
  Secret Marriage With Pooja Deol And Affair With Dimple Kapadia, Sunny Deol's Love Stories Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X