ക്ഷീണിച്ച് അവശനായി സഞ്ജയ് ദത്ത്, ബാബാ, എത്രയും വേഗം തിരിച്ചു വരൂവെന്ന് ആരാധകർ

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുളള നാടനാണ് സഞ്ജയ് ദത്ത്. താരത്തിന്റെ അസുഖ വാർത്ത ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് 61 കാരനായ താരത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ അർബുദം മൂന്നാം ഘട്ടത്തിലെത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നടനെ ആശുപത്രിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയുടെ ആവശ്യത്തിനായി സിനിമയിൽ നിന്നും മറ്റ് ജോലികളിൽ നിന്നും അൽപം മാറി നിൽക്കുകയാണ് തന്റെ ആരാധകരെ അറിയിച്ച ശേഷമായിരുന്നു സഞ്ജു ചികിത്സയ്ക്കായി പോയത്. പ്രേക്ഷകർ തങ്ങളുടെ പ്രിയ താരത്തിന് രോഗശാന്തി നേരുകയും ചെയ്തിരുന്നു.

SANJAY DUTT

ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലാകുന്നത് സഞ്ജയ് ദത്തിന്റെ ആശുപത്രി ചിത്രമാണ്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് സഞ്ജു ഇപ്പോഴുള്ളത്. ഇൻസ്റ്റന്റ് ബോളിവുഡ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ എന്നാണ് ചിത്രം കണ്ട് ആരാധകർ പറയുന്നത്. താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിലും ബോളിവുഡ് സിനിമ കോളങ്ങിലും വൈറലാണ്. ചിത്രത്തിൽ വളരെ ക്ഷീണതനായ താരത്തെയാണ് കാണൻ കഴിയുന്നത്.

നിലവിൽ ആറ് സിനിമകളാണ് സഞ്ജയ് ദത്തിൻ്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. ഇതിൽ ചിത്രീകരണം പൂർത്തിയാക്കിയാക്കാത്ത 'പ്രിത്വിരാജ്' അടക്കമുള്ള മൂന്ന് സിനിമകളും ഉൾപ്പെടുന്നു. ടോർബാസ്, ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ , ഷംഷേര,കെജിഎഫ് ചാപ്റ്റർ 2, പ്രിത്വിരാജ് തുടങ്ങിയവയാണ്. കെജിഎഫ് രണ്ടാം ഭാഗത്തിൽ വില്ലനായി എത്താനുള്ള തയ്യാറെടുപ്പിനിടയിലാണ് താരം രോഗബാധിതനാകുന്നത്. ചികിത്സയ്ക്ക് ശേഷം പ്രിയപ്പെട്ട താരം ഉടൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡ‍ക് 2 ആണ് സഞ്ജയ് ദത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഡിസ്നി+ഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇരു പ്രതികരണമായിരുന്നില്ല ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2 നായിരുന്നു ചിത്രം പുറത്തെത്തിയത്. 1991 ൽ സഞ്ജയ് ദത്തിനെ നായകനാക്കി മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡകിൻ്റെ രണ്ടാം ഭാഗമായിരുന്നു. ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, പൂജ ഭട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഷംഷേര, ​കെജിഎഫ് ചാപ്റ്റർ 2, പ്രിത്വിരാജ് തുടങ്ങിയ സിനിമകളുടെ ചിത്രീകരണം ഇനിയും പൂർത്തിയാക്കാനുണ്ട്.

ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X