വിവാഹേതര ബന്ധം എനിക്ക് പ്രശ്നമല്ല, പിരിഞ്ഞതിന് കാരണം; തുറന്ന് പറഞ്ഞ് സീമ സജ്ദെ

ഫാബുലസ് ലിവ്സ് ഓഫ് ബോളിവുഡ് വെെഫ്സ് എന്ന നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയിലൂടെയാണ് സീമ സജ്ദെ ജനശ്രദ്ധ നേടുന്നത്. നടനും ഫിലിം മേക്കറുമായ സൊഹെെൽ ഖാന്റെ ഭാര്യയായിരുന്നു സീമ സജ്ദെ. 2022 ൽ ഇരുവരും പിരിഞ്ഞു. ഇപ്പോൾ മറ്റൊരാളുമായി പ്രണയത്തിലാണ് സീമ. രണ്ട് ആൺമക്കളാണ് സൊഹെെലിനും സീമയ്ക്കുമുള്ളത്. മക്കൾക്കാണ് ജീവിതത്തിൽ മുൻ​ഗണന നൽകുന്നതെന്ന് സീമ പറയുന്നു. പുതിയ അഭിമുഖത്തിൽ വേർപിരിയലിനെക്കുറിച്ച് സീമ തുറന്ന് സംസാരിക്കുന്നുണ്ട്.

വിവാഹമോചനമെന്ന തീരുമാനവുമായി പൊരുത്തപ്പെടാൻ തന്റെ മനസിൽ അടിയുറച്ച ചില ചിന്തകളെ ഒഴിവാക്കേണ്ടി വന്നെന്ന് സീമ സജ്ദെ പറയുന്നു. എല്ലാത്തിനും സൊഹെെലിന് മാത്രം കുറ്റം പറഞ്ഞ ഒരു സമയമുണ്ടായിരുന്നു. എന്നാൽ വേർപിരിയൽ പുരുഷൻമാർക്ക് കഠിനമാണ്. കാരണം സ്ത്രീകൾക്ക് വെെകാരിക പ്രശ്നങ്ങളെ പുരുഷൻ‌മാരേക്കാൾ നന്നായി കെെകാര്യം ചെയ്യാൻ പറ്റുമെന്നും സീമ സജ്ദെ അഭിപ്രായപ്പെട്ടു.

Seema Sajdhe  Sohail Khan

നിങ്ങൾ നിരന്തരം വഴക്കിടുന്ന ഒരു ദാമ്പത്യ ജീവിതത്തിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ മക്കൾക്കും 100 ശതമാനം നൽകാനാകില്ല. അസ്വസ്ഥമായിരിക്കുന്ന മാതാപിതാക്കളെ കാണുന്നത് മക്കളെ ബാധിക്കുമെന്നും സീമ സജ്ദെ ചൂണ്ടിക്കാട്ടി. വേർപിരിയൽ പോലുള്ള സാഹചര്യമുണ്ടാകുന്നത് വലിയ സംഭവത്തിൽ നിന്നല്ല. ഒന്നിലേറെ അനുഭവങ്ങളിൽ നിന്നാണ്. വിവാഹേതര ബന്ധം തന്നെ സംബന്ധിച്ച് വേർപിരിയാനുള്ള കാരണമല്ലെന്നും സീമ സജ്ദെ പറയുന്നു.

സത്യസന്ധമായി പറഞ്ഞാൽ ഒരു അഫെയ്ർ എനിക്ക് ഡീൽ ബ്രേക്കറല്ല. നമ്മൾ മനുഷ്യരാണ്. അതിൽ നിന്നും വളരും. എന്ത് തരത്തിലുള്ള ബന്ധമായിരുന്നു അതെന്നതിനെയും ആശ്രയിച്ചിരിക്കും. മറ്റൊരാളെക്കുറിച്ച് ചിന്തിച്ചിരിക്കുകയാണെങ്കിലും നിങ്ങൾ വഞ്ചിക്കപ്പെ‌ട്ടു. ജീവിതത്തിൽ എങ്ങനെയാണ് നിങ്ങൾ രണ്ട് പേരും മുന്നോട്ട് പോകുന്നതെന്നതാണ് ഡീൽ ബ്രേക്ക്. ജീവിതം ചെറുതാണ്. സന്തോഷത്തോടെ ജീവിക്കുക. ചിരിയാണ് ഏറ്റവും നല്ല മരുന്ന്. ഒരുമിച്ച് ചിരിക്കുന്ന ദിവസം എന്ന് അവസാനിക്കുന്നോ അന്ന് ബന്ധം അവസാനിച്ചു. അകന്നെങ്കിലും ആ വ്യക്തിയെ ഇഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് എത്താൻ കഴിയണം. അയാളെ വെറുക്കാൻ പാ‌ടില്ലെന്നും സീമ സജ്ദെ പറഞ്ഞു.

Seema Sajdhe  Sohail Khan

സൊഹെെൽ ഖാന്റെ കുടുംബവുമായി തകർക്കാൻ പറ്റാത്ത ബന്ധം തനിക്കുണ്ടെന്ന് ഒരിക്കൽ സീമ സജ്ദെ പറഞ്ഞിരുന്നു. ഞാനും സൊഹെെൽ ഖാനും മൂവ്‍ ഓൺ ആയിരിക്കാം. പക്ഷെ ഞങ്ങൾക്ക് രണ്ട് മക്കളുണ്ട്. ആ കുടുംബം മക്കളുടേതാണെങ്കിൽ അത് എന്റേതും കൂടിയാണ്. ഞങ്ങൾ ഒരു കുടുംബമാണ്. അവരോട് ജീവിതകാല മുഴുവൻ അ‌ടുപ്പമുണ്ടാകും. ആ വീട്ടിൽ ഒരുപാട് വർഷങ്ങൾ ഞാൻ കഴിഞ്ഞതാണ്. വർഷങ്ങൾ നീണ്ട വിവാഹ ജീവിതമാണ് തന്നെ ഇന്നത്തെ സ്ത്രീയായി പരുവപ്പെടുത്തിയതെന്നും സീമ സജ്ദെ വ്യക്തമാക്കി.

സൊഹെെലുമായി അടുക്കുന്നതിന് മുമ്പ് മറ്റൊരാളുമായി സീമയുടെ വിവാ​ഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ ബന്ധം വേണ്ടെന്ന് വെച്ചാണ് സീമ സൊഹെെലിനെ വിവാഹം ചെയ്യുന്നത്. സൊഹെെൽ ഖാനുമായി വേർപിരിഞ്ഞ ശേഷം അന്ന് പിരിഞ്ഞയാളുമായി സീമ സജ്ദെ വീണ്ടും അടുത്തു. ഇയാളുമായി പ്രണയത്തിലാണ് സീമയിപ്പോൾ. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് സൊഹെെൽ ഖാൻ. മറ്റൊരു സഹോദരനായ അർബാസ് ഖാനും ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. മലെെക അറോറയാണ് അർബാസ് ഖാന്റെ ആദ്യ ഭാര്യ. ഇരുവർക്കും ഒരു മകനുമുണ്ട്. സൽമാൻ ഖാൻ ഇപ്പോഴും അവിവാ​ഹിതനാണ്.

More from Filmibeat

Read more about: sohail khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X