Just In
- 1 hr ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 2 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 2 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 2 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
സിനിമയില്‍ പലരും എത്തിപ്പെടുന്നതും വലിയ താരങ്ങളായി മാറുന്നതും ചില ബന്ധങ്ങളിലൂടെയാണ്. ചിലര്‍ സുഹൃത്തുക്കള്‍ വഴിയെത്തിച്ചേരുമ്പോള് മറ്റു ചിലര്‍ കുടുംബപാരമ്പര്യവുമായിട്ടാവും സിനിമയിലെത്തുന്നത്. ബോളിവുഡ് പോലെ വളരെ വലിയ ഇന്‍ഡസ്ട്രിയില്‍ ഇത്തരത്തില്‍ തലമുറകളുടെ അഭിനയപാരമ്പര്യവുമായി എത്തി പേരെടുത്തവര്‍ ഏറെയുണ്ട്. കപൂര്‍ കുടുംബാംഗങ്ങളും സല്മാന് ഖാന്, സെയ്ഫ് അലി ഖാന് തുടങ്ങിയവരുമെല്ലാം അഭിനയത്തില്‍ കുടുംബപാരമ്പര്യവും കൃത്യമായ വിലാസങ്ങളുമായി എത്തിയവരായിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ പറയാന്‍ തക്ക ബന്ധങ്ങളോ പാരമ്പര്യമോ ഒന്നുമില്ലാതെ നടനോ നടിയോ ആയി പേരെടുക്കണമെന്ന് ആഗ്രഹിച്ച് സിനിമയിലെത്തുകയും അത്യധ്യാനവും സ്ഥിരോത്സാഹവുംകൊണ്ട് ഇന്‍ഡസ്ട്രി കീഴടക്കുകയും ചെയ്ത എത്രയോ പേരുണ്ട് ബോൡവുഡില്‍. നടിമാരിലും നടന്മാരിലും ഇങ്ങനെ വന്ന് സൂപ്പര്‍താരപദവി കീഴടക്കിയവരും ഏറെയുണ്ട്. അവരില്‍ ചിലരിതാ.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
സ്വപ്രയത്നംകൊണ്ട് എങ്ങനെ ജീവിതവിജയം നേടാമെന്നതിന് ബോളിവുഡില്‍ നിന്നുള്ള ഉത്തമ ഉദാഹരണമാണ് ഷാരൂഖ് ഖാന്. ഇന്ന് സൂപ്പര്‍ താരവും സൂപ്പര്‍ നിര്‍മ്മാതാവുമാണ് ഷാരൂഖ്. ദില്ലിയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും ഒന്നിനെക്കുറിച്ചും അവകാശവാദങ്ങളുന്നയിക്കാനില്ലാതെ ഭാഗ്യത്തിന്റെ തുണയും കഠിനാധ്വാനത്തിനുള്ള മനസുമായിട്ടാണ് ഷാരൂഖ് സിനിമയിലെത്തിയത്. ഫൗജി, സര്‍ക്കസ് എന്നീ ടിവി സീരിയലുകളിലൂടെയാണ് ഷാരൂഖ് അഭിനയരംഗത്തേയ്ക്ക് വന്നത്.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
ബാഡ്മിന്റണ്‍ താരമായ പിതാവിന്റെ വഴിയില്‍ നിന്നും മാറി സിനിമയുടെ വര്ണപ്പകിട്ടിലേയ്ക്കെത്തുകയായിരുന്നു ദീപിക. മോഡലിങ്ങിലൂടെയാണ് ദീപികയും സിനിമയിലെത്തിയത്. സംസ്ഥാന തലത്തില്‍ ബാഡ്മിന്റണില്‍ കഴിവുതെളിയിച്ചശേഷമാണ് ദിപീക തന്റെ രംഗം സിനിമയാണെന്ന് തിരിച്ചറിയുകയും അതിലേയ്ക്ക് മാറുകയും ചെയ്തത്. ഓം ശാന്തി ഓം എന്ന ആദ്യ ബോളിവുഡ് ചിത്രത്തിന് മുന്നേ കന്നഡയില്‍ ദീപിക ഒരു ചിത്രം ചെയ്തിരുന്നു. ദീപികയും ബോളിവുഡിലെ സെല്‍ഫ് മേഡ് ആര്ടിസ്റ്റാണ്.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
സിനിമാ പാരമ്പര്യങ്ങളൊന്നും പറയാനില്ലാത്തയാളായിരുന്നു ഐശ്വര്യ റായിയും. മോഡലിങ്ങിലൂടെയാണ് ഐശ്വര്യയും സിനിമയിലെത്തിയതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. സുന്ദരിപ്പട്ടവുമായി സിനിമയിലെത്തിയ ഐശ്വര്യയ്ക്ക് ആദ്യമാദ്യം സിനിമ ഐശ്വര്യയെ തുണച്ചില്ലെങ്കിലും പിന്നീട് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ മുഖമായി മാറാന്‍ ഈ ബോളിവുഡ് താരത്തിന് കഴിഞ്ഞു.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
സിനിമാ മോഹം ഏറെയുണ്ടായിട്ടും ബോളിവുഡില്‍ എങ്ങനെ എത്തിച്ചേരണമെന്നറിയാതെ നടന്നൊരു ഭൂതകാലമുണ്ടായിരുന്നു ഇന്നത്തെ യങ് സ്റ്റാര്‍ രണ്‍വീര്‍ സിങ്ങിന്. ബോളിവുഡുമായി യാതൊരു ബന്ധങ്ങളുമില്ലായിരുന്ന രണ്‍വീര്‍ അഭിനയം പഠിയ്ക്കുകയും കോപ്പി റൈറ്ററായി ജോലിചെയ്യുകയും പിന്നീട് പരസ്യ സംവിധായകന് ഷാദ് അലിയുടെ അസിസ്റ്റന്റായി ജോലിചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു കാസ്റ്റിങ് ഏജന്റ് രണ്‍വീറിന്റെ ചിത്രം ആദിത്യ ചോപ്രയ്ക്ക് അയച്ചുകൊടുത്തതോടെയാണ് ഈ യുവാവിന് മുന്നില്‍ ബോളിവുഡിന്റെ വാതിലുകള്‍ തുറന്നത്.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
മുംബൈയിലെ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച വിദ്യയ്ക്കും ബോളിവുഡുമായി പ്രത്യേകിച്ച് ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ മോഡലിങ്ങിലേയ്ക്ക് തിരഞ്ഞതോടെ വിദ്യ ടിവി പരസ്യങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും അങ്ങനെ അഭിനയിക്കാനുള്ള അവസരമൊത്തുവരുകയുമായിരുന്നു. വിദ്യയ്ക്ക് ആദ്യം അവസരം ലഭിച്ചത് തെന്നിന്ത്യന്‍ ഭാഷകളിലായിരുന്നു. പക്ഷേ ഈ പ്രൊജക്ടുകളൊന്നും യാഥാര്‍ത്ഥ്യമായില്ല. കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് തന്നെ വിദ്യയെ സ്വീകരിച്ചു. പരിണീതയിലൂടെ മികച്ച നടിയെന്ന പേരെടുത്തുകൊണ്ടായിരുന്നു ദിവ്യയുടെ ബോളിവുഡ് പ്രവേശം.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
ഇന്ന് ബോളിവുഡില്‍ കൂറ്റന്‍ പ്രതിഫലം വാങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. അഭിനേത്രിയെന്ന നിലയിലും പോപ് ഗായികയെന്ന നിലയും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയാണ് പ്രിയങ്ക. മോഡലിങ്ങ് രംഗത്തുനിന്നും സൗന്ദര്യമത്സരവേദിയിലെത്തിയ പ്രിയങ്ക മിസ് വേള്‍ഡ് കിരീടം സ്വന്തമാക്കുകയും പിന്നീട് സിനിമയിലെത്തുകയുമായിരുന്നു. സിനിമയില്‍ ഒരു തലതൊട്ടപ്പനില്ലാതിരുന്നിട്ടുകൂടി, ആരും അസൂയപ്പെടുത്തുന്ന നിലയിലേയ്ക്ക് പ്രിയങ്ക വളര്‍ന്നത് ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൊണ്ടാണ്.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
മോഡലിങ് സ്വപ്നങ്ങളുമായി നടന്നിരുന്ന ബാംഗ്ലൂര്‍കാരി പെണ്‍കുട്ടിയായിരുന്നു അനുഷ്ക ശര്‍മ്മ. റാംപില്‍ ശ്രദ്ധിക്കപ്പെട്ടതോടെ അനുഷ്കയ്ക്ക് മുന്നില്‍ ബോളിവുഡിലേയ്ക്കുള്ള വഴിതുറക്കുകയായിരുന്നു. രബ് നേ ബനാ ദി ജോഡിയെന്ന ചിത്രത്തിലൂടെ അനുഷ്ക ബോളിവുഡിലെത്തി. ഗോഡ് ഫാദര്‍മാരോ, അഭിനയത്തിലെ കുടുംബപാരമ്പര്യമോ ഇല്ലാതെതന്നെ വിജയത്തിന്റെ പടവുകള്‍ കയറുകയാണ് അനുഷ്ക.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
ക്രിമിനല്‍ സൈക്കോളജിയില്‍ ബിരുദംനേടിയ പ്രീതിയും സ്വന്തം കഴിവുകൊണ്ട് ബോളിവുഡില്‍ സ്വന്തം സ്ഥാനമുണ്ടാക്കിയ ആളാണ്. മോഡലിങ്ങില്‍ ശ്രദ്ധിച്ചിരുന്ന പ്രീതിയെ തുണച്ചത് ഒരു പരസ്യചിത്രമായിരുന്നു. ശേഖര്‍ കപൂറാണ് പരസ്യതാരമായ പ്രീതിയെ ആദ്യം ശ്രദ്ധിച്ചത്. പിന്നീട് മണിരത്നത്തിന്റെ ദില്‍ സേ എന്ന ചിത്രത്തിലൂടെ പ്രീതി താരമായി മാറുകയായിരുന്നു.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
വളരെ വലിയ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടാണ് സാധാരണ കുടുംബാംഗമായ കങ്കണയും സിനിമയിലെത്തിയത്. സിനിമ ജീവിതമാര്‍ഗ്ഗമായി സ്വീകരിക്കാന്‍ തീരുമാനിച്ച കങ്കണയ്ക്ക് കുടുംബത്തില്‍ നിന്നും നല്ല എതിര്‍പ്പിനെ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ എല്ലാം തരണം ചെയ്ത് സിനിമയ്ക്കുവേണ്ടി മൂംബൈയിലേയ്ക്ക് താമസം മാറിയ കങ്കണയെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് അനുരാഗ് ബസുവായിരുന്നു. ഒരു ചായക്കടയില്വച്ചാണ് അനുരാഗ് കങ്കണയെ കണ്ടത്, അങ്ങനെ കങ്കണ ഗ്യാങ്സ്റ്ററില് അഭിനയിക്കുകയും ചെയ്തു.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
ഡോക്ടറാകാനാഗ്രഹിച്ച് ആക്ടറായ താരമാണ് ബംഗാളിയായ ബിപാഷ ബസു. അപ്രതീക്ഷിതമായി മോഡലിങ് രംഗത്തെത്തിയ ബിപാഷ മുംബൈയില്‍ സെറ്റില്‍ ചെയ്യുകയായിരുന്നു. ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ നന്നേ പാടുപെട്ടിട്ടുണ്ട് ബിപാഷ. സൗന്ദര്യവും കഴിവും ഒത്തിണങ്ങിയ ബിപാഷയെ ബോളിവുഡ് പതുക്കെ സ്വീകരിക്കുകയായിരുന്നു. അജ്നബിയാണ് ബിപാഷയുടെ ആദ്യചിത്രം.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
വളരെ യാഥാസ്ഥിതികയമായ കുടുംബസാഹചര്യങ്ങളില്‍ നിന്നും ബോളിവുഡിന്റെ ഗ്ലാമര്‍ ബോംബ് ആയി മാറിയ മല്ലികയുടെ വളര്‍ച്ചയും എളുപ്പമുള്ളതായിരുന്നില്ല. ദൃഢനിശ്ചയത്തോടെ മുന്നേറിയ മല്ലികയ്ക്കു മുന്നില്‍ തടസങ്ങളെല്ലാം വഴിമാറുകയായിരുന്നു. വിവാഹശേഷം എയര്‍ഹോസ്റ്റസായി ജോലിചെയ്യുമ്പോഴാണ് മല്ലിക സിനിമയിലെത്തിയത്. പിന്നീട് വിവാഹമോചനം നേടിയ മല്ലിക സി ക്ലാസ് ചിത്രങ്ങളിലൂടെയാണ് ബോളിവുഡില്‍ ചുവടുറപ്പിച്ചത്. പിന്നീട് ബോക്സ് ഓഫീസില്‍ ചിത്രങ്ങള്‍ വിജയിക്കാന്‍ മല്ലികയുടെ ഐറ്റം വേണമെന്ന സ്ഥിതിയുണ്ടായി ബോളിവുഡില്‍.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
ബോളിവുഡിലെ മറ്റൊരു സെല്‍ഫ് മെയ്ഡ് സ്റ്റാറാണ് അക്ഷയ്. അമൃത്സര്‍ സ്വദേശിയായ അക്ഷയ് സാധാരണ കുടുംബാന്തരീക്ഷത്തില്‍ നിന്നും വന്നയാളാണ്. ബാങ്കോക്കില്‍ ഹോട്ടല്‍ ജോലിചെയ്തിട്ടുള്ള രാജീവ് ഭാട്ടിയ എന്ന ചെറുപ്പക്കാരന് അക്ഷയ് കുമാറായി വളര്‍ന്ന കഥ ആരിലും അതിശയം ജനിപ്പിക്കുന്നതാണ്. ആയോധന കല പരിശീലിപ്പിച്ചിരുന്ന അക്ഷയോട് മോഡലിങ്ങില്‍ ഒരു കൈ നോക്കാന്‍ നിര്‍ദ്ദേശിച്ചത് ശിഷ്യന്മാരില് ഒരാളായിരുന്നു. പിന്നീട് പഴയ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കേണ്ട അവസ്ഥ അക്ഷയ് കുമാരിനുണ്ടായിട്ടില്ല.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
പകുതി പാര്സിയും പകുതി മലയാളിയുമായ ജോണ്‍ എബ്രഹാം ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് മോഡലിങ്ങിലേയ്ക്ക് തിരിഞ്ഞത്. സൗന്ദര്യവും പൗരുഷവും ഒത്തിണങ്ങിയ ജോണ്‍ മോഡലിങ്ങില്‍ പെട്ടെന്ന് ശ്രദ്ധ നേടി. അധികം വൈകാതെ സിനിമയില്‍ അവസരം ലഭിയ്ക്കുകയും ചെയ്തു.

ബോളിവുഡിലെ 'സെല്‍ഫ് മെയ്ഡ്' താരങ്ങള്‍
സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിലായിരുന്നു സുസ്മിതയുടെ ജനനം. മോഡലിങിലുള്ള താല്പര്യം സുസ്മിതയെ മിസ് യൂണിവേഴ്സ് പട്ടംവരെയെത്തിച്ചു. തുടര്‍ന്നാണ് സുസ്മിത സിനിമയിലെത്തിയത്. ശരാശരി വിജയം മാത്രമേ സിനിമയില്‍ സുസ്മിതയ്ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളുവെങ്കിലും ഈ വിജയം താരം നേടിയത് സ്വന്തം അധ്വാനം കൊണ്ടുമാത്രമാണ്.