twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആറാം മാസം മാതാപിതാക്കളെ നഷ്ടപ്പെട്ടു! ഭർത്താവ് മരിച്ചപ്പോൾ ആ നഗരം വിട്ടു, ദുരിത കഥ പറഞ്ഞ് ഗായിക

    |

    ഇന്ത്യൻ സംഗീത പ്രേമികൾ ഏറെ ഞെട്ടലോടെയാണ് രാണുവിന്റെ സംഗീതം കേട്ടത്. പശ്ചിമ ബംഗാളിലെ രണാഘട്ട് റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിനെ പോലും അമ്പരപ്പിക്കുന്ന ശബ്ദത്തിലായിരുന്നു രണു എക് പ്യാർ കാ നഗ്മാ ഹോ എന്ന ഗാനം പാടിയത്.. മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയിൽ വേ സ്റ്റേഷനിൽ അതിമനോഹരമായി പാടി രണുവിന്റെ ഗാനം നിമിഷ നേരം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

    ഇന്ന് ബോളിവുഡിന്റെ പ്രിയ ഗായികയാണ് രാണു. പാട്ട് വൈറലായതുപോലെ അവസരങ്ങളും രണുവിനെ തേടിയെത്തുകയായിരുന്നു.സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയാണ് പിന്നണിഗാന രംഗത്തേയ്ക്ക് രാണുവിനെ കൈപിടിച്ച് കയറ്റിയത്. ആരോരും ഇല്ലാത്ത അനാഥയായ ഒരാളല്ല രാണു. തന്റെ ജീവിത കഥ തുറന്നു പറയുകയാണ്. ഐഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് രണു ഇക്കാര്യം വെളിപ്പെടുത്തിയത്.

     മാതാപിതാക്കളിൽ നിന്ന് വേർപ്പെട്ടു

    താൻ തെരുവിൽ ആയിരുന്നില്ല ജനിച്ചത്. എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നു. തനിയ്ക്ക് ആറ് മാസം മാത്രം പ്രായമുള്ളപ്പോൾ താൻ അവരിൽ നിന്ന് വേർപെടുകയായിരുന്നു .താൻ മുത്തശ്ശിക്കൊപ്പമായിരുന്നു ബാല്യകാലം ചെലവിട്ടിരുന്നത്. എന്നാൽ അത്ര നല്ല കുട്ടിക്കാലമായിരുന്നില്ല തനിക്കെന്ന് രാണു പറഞ്ഞു.

      ഗുരു  ലതാജി

    തികച്ചും ഒറ്റപ്പെട്ട ഒരു കുട്ടിക്കാലമായിരുന്നു തന്റേത്. സ്വന്തമായി ഒരു വീടൊക്കെ ഉണ്ടായിരുന്നു. പാടാൻ ഏറെ ഇഷ്ടമായിരുന്നുവെങ്കിലും അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. താനും അതിന് വേണ്ടി ശ്രമിച്ചിരുന്നില്ല. ചെറുപ്പത്തിൽ ലതാജിയുടെ പാട്ടുകൾ കേട്ടാണ് സംഗീതം അഭ്യസിച്ചത്. അവരുടെ പാട്ടുകളോടായിരുന്നു ഏറെ ഇഷ്ട്. റേഡിയോയിൽ ലതിജിയുടെ പാട്ടുകൾ കേട്ട് സംഗീതം അഭ്യസിച്ചിരുന്നത്. ലതാ ജിയാണ് സത്യത്തിന്റെ എന്റെ ഗുരു.

     നടൻ ഫിറോസ്ഖാനുമായി ബന്ധം

    വിവാഹത്തിനു ശേഷമാണ് ബംഗാളിൽ നിന്ന് മുംബൈയിലേയ്ക്ക് പോയത്. തന്റെ ഭർത്താവ് ബോളിവുഡ് താരം ഫിറോസ് ഖാന്റെ വീട്ടിലെ പാചകക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മകൻ ഫർദീൻ ഖാൻ കോളജിൽ പഠിക്കുന്ന സമയമായിരുന്നു അത്. അവരൊക്കെ തങ്ങളോട് വളരെ മാന്യാമായിട്ടായിരുന്നു പെരുമാറിയിരുന്നത്. അന്ന് ഭർത്താവിനോടൊപ്പം സിനിമ കാണാൻ പോകുമായിരുന്നു. മുംബൈയിൽ വളരെ സന്തോഷ ജീവിതമായിരുന്നു തന്റേത്.

    പതിനൊന്നാം വയസ്സിൽ ആർത്തവം! 26ാം വയസിൽ ട്യൂമർ, ഗർഭപാത്രം നീക്കം ചെയ്തതതിനെ കുറിച്ച് അനൗഷ്‌കപതിനൊന്നാം വയസ്സിൽ ആർത്തവം! 26ാം വയസിൽ ട്യൂമർ, ഗർഭപാത്രം നീക്കം ചെയ്തതതിനെ കുറിച്ച് അനൗഷ്‌ക

    അപ്രതീക്ഷിത സംഭവങ്ങൾ

    മുംബൈയിൽ സുഖകരമായി ജീവിക്കുമ്പോഴാണ് ജീവിതത്തിലേയ്ക്ക് ചില അപ്രതീക്ഷിത സംഭവങ്ങൾ നടക്കുന്നത്. ഭർത്താവിന്റെ മരണം ജീവിതത്തെ മാറ്റി മറിയ്ക്കുകയായിരുന്നു. പിന്നീട് മുംബൈയിൽ നിൽക്കാൻ തോന്നിയില്ല. തിരികെ ബംഗാളിലേയ്ക്ക് വരുകയായിരുന്നു. ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു. താൻ ഈശ്വരനിൽ വിശ്വസിക്കുന്ന ആളാണ്. ഇന്ന് താൻ ഏറെ സന്തോഷവതിയാണ്.

    മോഹൻലാലിന്റെ മാർഗംകളി ഗെറ്റപ്പ് ഇതിനായിരുന്നു! എന്തൊരു ഡാന്‍സാണ് ലാലേട്ടാ എന്ന് ആരാധകർ...മോഹൻലാലിന്റെ മാർഗംകളി ഗെറ്റപ്പ് ഇതിനായിരുന്നു! എന്തൊരു ഡാന്‍സാണ് ലാലേട്ടാ എന്ന് ആരാധകർ...

     മകൾ തിരികെ വന്നു

    ഇന്ന് തന്റെ കൂടെ മകളുണ്ടെന്നും രാണു പറഞ്ഞു. 10 വർഷത്തിനു ശേഷം മകൾ തിരികെ വന്ന വാർത്ത വാർത്തകളിൽ ഇചം പിടിച്ചിരുന്നു. ഇതുവരെ ആറ് പാട്ടുകളാണ് ഇവർ പാടിയിരിക്കുന്നത്. വീണ്ടും ബംഗാളിൽ നിന്ന് മുംബൈയിയിലേയ്ക്ക് താമസം മാറാൻ ഇവർ തയ്യാറെടുക്കുകയാണ്. കൂടാതെ നടൻ സൽമാൻഖാൻ സമ്മനാനമായി ഫ്‌ലാറ്റ് നല്‍കിയെന്ന വാര്‍ത്ത ഇവർ നിഷേധിച്ചിട്ടുണ്ട്. സല്‍മാനെ കാണാന്‍ ആഗഹമുണ്ട്. ഒരിക്കല്‍ സാധിക്കുമെന്ന് കരുതുന്നുവെന്നും രാണു കൂട്ടിച്ചേര്‍ത്തു.

    English summary
    Separated From Family in only born six months says Ranu Mondal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X