Don't Miss!
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ബി ടൗണില്‍ പ്രിയനും ക്ലച്ചുപിടിയ്ക്കുന്നില്ല
അക്ഷയ്കുമാര്‍ നായകനായ ഭൂല്ഭൂലയ്യയ്ക്കു ശേഷം ഒറ്റ ചിത്രവും അദ്ദേഹത്തിന്റെതായി ബോളിവുഡില്‍ വിജയിച്ചിട്ടില്ല. മലയാളത്തില്‍ ഹിറ്റായ ചിത്രങ്ങള്‍ ബോളിവുഡില്‍ പുനര്‍നിര്‍മിക്കുന്നതാണ് പ്രിയദര്‍ശന്റെ രീതി. ഖട്ടമീട്ട (വെള്ളാനകളുടെ നാട്), മേരാ ബാപ് പഹ് ലാ ആപ് (ഇഷ്ടം), ദീ ദനാ ദന് (വെട്ടം) എന്നിവയ്ക്ക് തിയറ്ററില്‍ ഒരിളക്കവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ദര്‍ശീല്‍ സഫാരി നായകനായ ഭം ഭം ബോലെ, അജയ് ദേവ്ഗന്റെ ആക്രോശ് എന്നിവയും പരാജയം നേരിട്ട ചിത്രങ്ങളായിരുന്നു.
ഇതിനിടെ മലയാളത്തില്‍ ഒരുക്കിയ അറബീം ഒട്ടകവും പി.മാധവന്‍നായരും എന്ന ചിത്രം ഭേദപ്പെട്ട വിജയം നേടിയതു മാത്രമാണ് ആശ്വാസം. ദിലീപ് നായകനായ മേരിക്കുണ്ടൊരു കുഞ്ഞാട് മല്മല് വീക്ക്ലി രണ്ടാംഭാഗമായി ഒരുക്കുകയാണ് പ്രിയന് ഇപ്പോള്‍. അതുകഴിഞ്ഞാല്‍ വീണ്ടും മലയാളത്തിലേക്കു തിരിച്ചെത്തുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയുടെ മകന് ദുല്‍ക്കറും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹം തന്നെയാണ് എഴുതുന്നത്.
റോജയും ദില്സെയുമൊക്കെ സൃഷ്ടിച്ച് ബോളിവുഡിനെ ഞെട്ടിച്ച മണിരത്നത്തിന്റെ പരിപ്പും പണ്ടത്തേതു പോലെ ബോളിവുഡില്‍ വേവുന്നില്ല. ഏറ്റവുമൊടുവില്‍ ചെയ്ത രാവണും അതിനുമുന്പുള്ള ഗുരുവും വന്‍ പരാജയമായിരുന്നു. രണ്ടിലു അഭിഷേക് ബച്ചന് തന്നെയായിരുന്നു നായകന്. ദക്ഷിണേന്ത്യന്‍ ത്രിമൂര്‍ത്തികളുടെ വന്‍വീഴ്ച
രാവണ്‍ ഒരേസമയം തമിഴിലും ഹിന്ദിയിലും ഒരുക്കിയ ചിത്രമായിരുന്നു. തല്ക്കാലം ഹിന്ദി വിട്ട് തമിഴില്‍ ശ്രദ്ധകേന്ദ്രകരിക്കാനുള്ള ഒരുക്കത്തിലാണ് മണിരത്നം. നടന് കാര്‍ത്തികിന്റെ മകന് നായകനാകുന്ന കടല്‍ ആണ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്.
ആദ്യപേജില്‍
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം