twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെക്‌സിയെന്നത്‌ ചീത്തവാക്കല്ല: ബിപാഷ ബസു

    By Staff
    |

    ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്‌ത്രീയാണ്‌ ബിപാഷ ബസുവെന്നാണ്‌ ഈസ്റ്റേണ്‍ ഐ എന്ന വിദേശ പത്രം പറയുന്നത്‌. എന്നാല്‍ എപ്പോഴും ഒരേ പദവി ലഭിക്കുന്നതില്‍ ത്രില്ലൊന്നും ഇല്ലെന്നാണ്‌ ബിപാഷ പറയുന്നത്‌.

    സെക്‌സി എന്നവാക്കിനെക്കുറിച്ചും ഇപ്പോള്‍കിട്ടിയ പദവിയെക്കുറിച്ചും ബിപാഷയോട്‌‌ ചോദിച്ചാല്‍ കിട്ടുന്ന മറുപടികളിങ്ങനെയാണ്‌്‌. 2005ലും ഏറ്റവും സെക്‌സിയായ ഏഷ്യന്‍ സ്‌ത്രീയായി തിരഞ്ഞെടുത്തത്‌ എന്നെയായിരുന്നു. അന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ത്രില്ലടിച്ചുപോയി.

    പക്ഷേ അത്‌ സ്ഥാനം വീണ്ടും ലഭിച്ചപ്പോള്‍ എന്തോ പതിവായി കിട്ടുന്നതിനോട്‌ തോന്നുന്ന ഒരുതരം നിര്‍വ്വികാരതയാണ്‌ തോന്നുന്നത്‌. പ്രതീക്ഷിച്ചിരിക്കാതെ എന്തെങ്കിലും കിട്ടുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെടും. എന്നാല്‍ അത്‌ പതിവാകുമ്പോള്‍ എന്ത്‌ അത്‌ഭുതം- ബിപാഷ ചോദിയ്‌ക്കുന്നു.

    പിന്നെ സെക്‌സിയെന്ന വാക്കിന്റെ കാര്യം ഈ വാക്ക്‌ നമ്മള്‍ ഇന്ത്യക്കാര്‍ ഉപയോഗിയ്‌ക്കന്നത്‌ തീര്‍ത്തും ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിലാണ്‌. ലൈംഗികതയെക്കുറിച്ചുള്ള പുതിയ സര്‍വ്വേകളില്‍ ഈ വാക്ക്‌ തീര്‍ത്തും നല്ലതിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ഇത്‌ ഒരു ചീത്തവാക്കല്ല.

    ഇപ്പോള്‍ ഷാരൂഖ് ഖാന്‍ വെള്ളിത്തിരയില്‍ ഷേര്‍ട്ടില്ലാതെ നില്‍ക്കുമ്പോള്‍ നമ്മള്‍ പറയുന്നു വളരെ സെക്‌സിയായിരിക്കുന്നുവെന്ന്‌. സമൂഹം ഇങ്ങനെയാണ്‌ സമയത്തിനനുസരിച്ച്‌ മാറ്റും ഒപ്പം നിര്‍വ്വചനങ്ങളെപ്പോലും മാറ്റിക്കളയും.

    ശരീരസൗന്ദര്യത്തെത്തന്നെയാണ്‌ ഈ വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എന്നാല്‍ ഇപ്പോള്‍ കഴിവിനെയും സ്‌ക്രീനില്‍ എങ്ങനെ സ്വയം അവതരിപ്പിക്കുന്നു എന്നതിനെയും എന്തിന്‌ ബുദ്ധിയെയും വ്യക്തിത്വത്തെയും വരെ പറയാന്‍ സെക്‌സിയെന്ന വാക്കാണ്‌ നമ്മള്‍ ഉപയോഗിക്കുന്നത്‌.

    ഒരു വ്യക്തിയെന്ന നിലയിലുള്ള സര്‍വ്വ ഗുണങ്ങളെയും വിശേഷിപ്പിക്കാന്‍ ഈ വാക്ക്‌ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്‌‌. കൂട്ടുകാരന്‍ ജോണ്‍ അബ്രഹാം ചിലപ്പോള്‍ ബൈക്കും കാറും പോലുള്ള വാഹനങ്ങളെ വരെ വിശേഷിപ്പിയ്‌ക്കാന്‍ ഈ വാക്കുപയോഗിക്കാറുണ്ടെന്നാണ്‌ ബിപാഷ പറയുന്നത്‌.

    എക്കാലത്തും സെക്‌സിയായിരിക്കുന്ന ഒരു ഇന്ത്യന്‍ സ്‌ത്രീയുടെ പേര്‌ പറയാന്‍ പറഞ്ഞാള്‍ ഷര്‍മിള ടാഗോറിനെയാണ്‌ ബിപാഷ ചൂണ്ടിക്കാണിയ്‌ക്കന്നത്‌.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X