»   »  ഷാരൂഖാനും കാജോളും വീണ്ടും പ്രണയിച്ചു വീഡിയോ കാണാം

ഷാരൂഖാനും കാജോളും വീണ്ടും പ്രണയിച്ചു വീഡിയോ കാണാം

Posted By:
Subscribe to Filmibeat Malayalam

ഷാരുഖ് കാജോള്‍ പ്രണയജോഡികളുടെ പ്രണയസ്വപ്‌നങ്ങളുടെ നിറം ചാര്‍ത്തിയ ദില്‍വാലെ ദുല്‍ഹനിയാ ലേ ജാംയേഗ എന്ന ചിത്രം പ്രണയത്തെ വ്യത്യസ്തമാക്കിക്കൊണ്ടാണ് പ്രേക്ഷക മനസ്സിലേക്ക് എത്തിയത്. എന്നാലിപ്പോള്‍ ഷാരുഖാനും കാജോളും ദില്‍ വാലെ പ്രണയവുമായി വീണ്ടും പ്രേക്ഷകരിലേക്കെത്തിരിക്കുകയാണ്. 20 വര്‍ഷം പൂര്‍ത്തിയായ ഈ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചാണ് ഷാരുഖാനും കാജോളും പ്രണയ വീഡിയോയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയത്.

ട്രെയിന്‍ യാത്രയ്ക്കിടയില്‍ ലണ്ടനില്‍ വച്ച് കണ്ടുമുട്ടുന്ന ഇന്ത്യക്കാരായ രണ്ടുപേരുടെ പ്രണയത്തിന്റെയും അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെയും ആവിഷ്‌കരണമാണ് ദില്‍ വാലെ ദുല്‍ ഹനിയ ലേ ജായേംഗെ എന്ന സിനിമ. 20 വര്‍ഷം കഴിഞ്ഞിട്ടും പ്രേക്ഷകര്‍ ഇന്നും നെഞ്ചോടു ചേര്‍ത്ത ചിത്രം യാഷ് രാജി ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര സംവിധാനം ചെയ്തതാണ്. ഷാരുഖാനെ കിംഗ് ഖാന്‍ ആക്കി മാറ്റിയ ചിത്രം തന്നെ എന്നു പറയാം.

celebrate

അന്നും ഇന്നുമല്ലാം അനേകം പ്രേക്ഷക മനസ്സിലേക്കാണ് ഇരു താരങ്ങളും ചേക്കേറിയത്. അതുക്കൊണ്ടു തന്നെയാണ് ചിത്രം എടുത്തിട്ട 20 വര്‍ഷം കഴിഞ്ഞിട്ടും ഇതിന്‍െ 20 ാം വാര്‍ഷികം ആഘോഷിച്ചുക്കൊണ്ട് പ്രേക്ഷകരുടെ എക്കാലത്തെയും പ്രണയ ജോടികളായ ഷാരൂഖാനും കാജോളും ഈ പ്രണയ വീഡിയോയിലൂടെ തിരിച്ചു വന്നത്.

ഇരുജോടികളും തകര്‍ത്തഭിനയിച്ച ഈ ചിത്രം ഒരു തിയേറ്ററില്‍ തന്നെ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഓടിയിട്ടുണ്ട്. മുംബൈയിലെ മിനല്‍വ തീയേറ്ററായിരുന്നു ചിത്രത്തിന്റെ ഈ നേട്ടത്തിന് സാക്ഷ്യം വഹിച്ചത്. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നീണ്ട 20 വര്‍ഷത്തെ ജൈത്രയാത്രയ്ക്കാണ് മറാത്ത മന്ദിര്‍ തിയറ്ററിലെ പ്രദര്‍ശനത്തോടെ വിരാമമായത്.

English summary
Shah Rukh Khan and Kajol, who are currently shooting for Rohit Shetty's "Dilwale", celebrated 20 glorious years of their blockbuster film "Dilwale Dulhania Le Jayenge" in a unique way.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam