»   » പുറം ലോകം അറിയാത്ത ആ കാര്യത്തില്‍ ആരും ഒളിഞ്ഞ് നോക്കണ്ട, കരീനയുമായുള്ള രഹസ്യബന്ധത്തെ കുറിച്ച് ഷാഹിദ്

പുറം ലോകം അറിയാത്ത ആ കാര്യത്തില്‍ ആരും ഒളിഞ്ഞ് നോക്കണ്ട, കരീനയുമായുള്ള രഹസ്യബന്ധത്തെ കുറിച്ച് ഷാഹിദ്

By: Sanviya
Subscribe to Filmibeat Malayalam

ദില്ലി സ്വദേശിനിയായ മീര രജ്പുതുമായുള്ള വിവാഹം കഴിഞ്ഞ് സുഖ ജീവിതം നയിക്കുകയാണ് ബോളിവുഡിലെ പ്രണയ നായകന്‍ ഷാഹിദ് കപൂര്‍. ഇപ്പോള്‍ ഒരു കുഞ്ഞിന്റെ പിതാവുമാണ്. അതുക്കൊണ്ട് തന്നെ ഇനി തന്റെ കഴിഞ്ഞ് പോയ രഹസ്യങ്ങള്‍ വീണ്ടും കുത്തിപൊക്കാൻ ശ്രമിക്കരുതെന്ന് നടന്‍ ഷാഹിദ് കപൂര്‍.

ഇന്ത്യ ടുഡേയുടെ വുമണ്‍ സമ്മിറ്റ് അവാര്‍ഡില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷാഹിദ് തന്റെ പഴയക്കാല പ്രണയത്തെ കുറിച്ചും രഹസ്യങ്ങളെ കുറിച്ചും ഇനി ആരും തിരയേണ്ടെന്ന കാര്യം വ്യക്തമാക്കിയത്. താനിപ്പോള്‍ ഭര്‍ത്താവാണ്, ഒരു കുഞ്ഞിന്റെ അച്ഛനുമാണ്.

പുറം ലോകം അറിയാത്ത രഹസ്യമുണ്ട്

ബോളിവുഡ് നടി കരീന കപൂറുമായി എനിക്ക് പുറം ലോകം അറിയാത്ത രഹസ്യബന്ധങ്ങളായിരുന്നു. പക്ഷേ കഴിഞ്ഞ് പോയ കാര്യങ്ങള്‍ ഇനി കുത്തി പൊക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ്, എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഒളിഞ്ഞ് നോക്കാന്‍ ശ്രമിക്കുന്നത്.

എനിക്ക് കഴിയില്ല

കരീനയുമായുള്ള ബന്ധത്തെ കുറിച്ച് തന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഏറ്റുപറച്ചില്‍ ഉണ്ടാകില്ലെന്നും ഷാഹിദ് കപൂര്‍ പറഞ്ഞു.

കരീനയുടെ പേര് വെളിപ്പെടുത്തി

ബോളിവുഡ് നടി കരീനയുടെ പേര് വെളിപ്പെടുത്തിയായിരുന്നു ഷാഹിദ് കപൂര്‍ തന്നെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കിയത്. ഇത് പുറം ലോകം അറിയാത്ത ഒരു രഹസ്യമാണെന്നും ഷാഹിദ് കപൂര്‍ വെളിപ്പെടുത്തി.

കരീനയെ കുറിച്ച് ചോദിക്കണ്ട

ദില്ലി സ്വദേശിനിയായ മീരയാണ് ഷാഹിദിന്റെ ജീവിത പങ്കാളി. വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു. ഒരു മകളുണ്ട്. മിഷ എന്നാണ് പേര്. ഞാനൊരു ഭര്‍ത്താവാണ് ഒരു കുഞ്ഞിന്റെ പിതാവാണ്. അതുക്കൊണ്ട് തന്നെ കരീനയുമായുള്ള രഹസ്യബന്ധത്തെ കുറിച്ച് ഇനി ചോദിക്കരുതെന്നും ഷാഹിദ് പറഞ്ഞു.

വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ചു

മീര രാജ്പുതുമായുള്ള ഷാഹിദിന്റെ വിവാഹം വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ചതാണ്. പ്രണയവും സൗഹൃദവുമെല്ലാം അതിന് ശേഷം വന്നതാണെന്നും ഷാഹിദ് പറയുന്നു.

വിവാദ പ്രസ്താവന

പൊതു ചടങ്ങുകളിലും മറ്റും ഭാര്യ മീരയെ ഷാഹിദ് കൊണ്ടുപോകാറില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തിരക്കിലാണ്. മീര കുഞ്ഞിനെ നോക്കുന്നു. പരസ്പരം സഹകരണത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നും ഷാഹിദ് കപൂര്‍.

English summary
Shaadi Ke Baad No Question About My Past With Kareena Kapoor.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam