»   »  മകളുടെ ബിക്കിനി ചിത്രം പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ ഷാരൂഖ് ഖാന്‍

മകളുടെ ബിക്കിനി ചിത്രം പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ ഷാരൂഖ് ഖാന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ താരങ്ങളെക്കാള്‍ അധികം അറിയപ്പെടുന്നതും ഗോസിപ്പു കോളങ്ങളില്‍ നിറയുന്നതും താരപുത്രന്മാരും പുത്രിമാരുമൊക്കെയാണെന്ന് തോന്നുന്നു. അതില്‍ മുന്നിലാണ് ഷാരൂഖ് ഖാന്റെ മക്കള്‍. അടുത്തിടെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ ബിക്കിനി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വയറലായിരുന്നു.

ബച്ചന്റെ കൊച്ചുമകളുമായുള്ള മകന്റെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാരൂഖിന്റെ മറുപടി?

മകളുടെ ബിക്കിനി ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ ഷാരൂഖ് ഖാന്‍ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കിങ് ഖാന്‍. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന മാധ്യമ പ്രവര്‍ത്തനത്തെ ഷാരൂഖ് വിമര്‍ശിച്ചു.

shah-rukh-khan-suhana

വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റം അതിക്രമിച്ചു വരികയാണ്. വ്യക്തി ജീവിതത്തില്‍ ഇടിച്ചു കയറി ഇത്തരം നിലവാരമില്ലാത്ത വാര്‍ത്തകളുണ്ടാക്കുകയാണ് ചില മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചെയ്യുന്നത്.

ഇത്തരം വാര്‍ത്തകളെ ലാഘവത്തോടെയാണ് ഞാന്‍ കാണുന്നത്. എന്നാല്‍, പതിനാറു കാരിയായ എന്റെ മകളില്‍ ഇത്തരം വാര്‍ത്തകള്‍ മാനസികാസ്വസ്ഥത ഉണ്ടാക്കുന്നു. എന്റെ പ്രശസ്തി സുഹാനയുടെ സ്വാതന്ത്രം നിഷേധിക്കുന്നതിന് കാരണമാകുന്നു എന്നും ഷാരൂഖ് പറഞ്ഞു.

English summary
Shah Rukh Khan reacts to media focusing on his daughter Suhana's bikini picturse

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam