ഇതൊക്കെ രഹസ്യമായി പറയേണ്ടേ! ഇഷ്ടം പറഞ്ഞ ആരാധികയ്ക്ക് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി
ബോളിവുഡിന്റെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളാണ് ഷാരൂഖ് ഖാന്‍. ഭാഷാഭേദമന്യേ അദ്ദേഹത്തെ ഇഷ്ടമാണ് ആളുകള്‍ക്ക്. ആരാധക പിന്തുണയില്‍ ഏറെ മുന്നിലാണ് അദ്ദേഹം. അഭിമുഖങ്ങളിലായാലും, പൊതുപരിപാടികളിലായാലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനയത്തിന് പുറമെ മറ്റ് പരിപാടികളിലേക്കും അദ്ദേഹം എത്താറുണ്ട്. അഭിനയ ലോകത്ത് 34ാം വര്‍ഷം പിന്നിട്ടിരിക്കുകയാണ് അദ്ദേഹം. സിനിമയിലുള്ളവരും ആരാധകരുമെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തുന്നുണ്ടായിരുന്നു. ആരാധികമാരുടെ കാര്യത്തിലും മുന്നിലാണ് കിങ് ഖാന്‍. സിനിമയില്‍ 34 വര്‍ഷം പിന്നിട്ടതുമായി ബന്ധപ്പെട്ട് മംഗളുരുവില്‍ നടത്തിയ പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കിങ് ഖാനോടുള്ള ആരാധനയുടെ കഥയായിരുന്നു ഒരു യുവതി പറഞ്ഞത്. ഇഷ്ട താരത്തെ നേരില്‍ കണ്ടതിന്റെ ത്രില്ലിലായിരുന്നു അവര്‍. ഭര്‍ത്താവിനേക്കാളും ഇഷ്ടമാണ് ഷാരൂഖിനെ എന്നായിരുന്നു യുവതിയുടെ കമന്റ്. ഇതൊക്കെ രഹസ്യമായിട്ട് വേണ്ടേ പറയാന്‍ എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. എനിക്കറിയാം ഈ സ്‌നേഹം എന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ സിനിമകളിലെ ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ചും, സംഭാഷണം ആവര്‍ത്തിച്ചുമൊക്കെയായിരുന്നു അദ്ദേഹം ആരാധകരെ സന്തോഷിപ്പിച്ചത്. മാംഗ്ലൂര്‍ നഗരവുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു.

മംഗളുരുവിന്റെ ദത്ത് പുത്രനാണ് ഞാന്‍. അദ്ദേഹത്തിന്റെ മുത്തശ്ശി മാംഗ്ലൂരിലായിരുന്നു. വര്‍ഷങ്ങളോളം കൊച്ചുമകനും മുത്തശ്ശിക്കൊപ്പമായിരുന്നു. കുട്ടിക്കാലത്തെ ഫോട്ടോകളും, ഓര്‍മ്മകളുമെല്ലാം ഈ നഗരത്തെ ചുറ്റിപ്പറ്റിയാണൈന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. മാംഗ്ലൂരിലാണ് താമസം തുടര്‍ന്നിരുന്നുവെങ്കില്‍ താന്‍ അധ്യാപകനായേനെ. ഈ ജോലിയല്ലെങ്കില്‍ മറ്റേത് മേഖലയിലായിരിക്കും നിങ്ങള്‍ എന്നായിരുന്നു ഒരാള്‍ ഷാരൂഖിനോട് ചോദിച്ചത്. ഇങ്ങനെയൊരു നഗരത്തില്‍ ജീവിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഹാപ്പിയായിരിക്കും. ഇവിടെയുള്ള പ്രധാന സ്‌കൂളിലോ, കോളേജിലോ അധ്യാപകനായി ജോലി ചെയ്‌തേനെ എന്നുമായിരുന്നു മറുപടി.
20 മണിക്കൂറോളം ജോലി ചെയ്യുന്ന ആളാണ് ഷാരൂഖ് ഖാന്‍. മൂന്നോ, നാലോ മണിക്കൂറാണ് ആകെ ഉറങ്ങാറുള്ളത്. ആരോഗ്യ പ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും അദ്ദേഹം പതിവ് മുടക്കാറില്ല. ജിമ്മില്‍ പോവാറുണ്ട്, ഉദ്ഘാടനങ്ങളിലും പങ്കെടുക്കാറുണ്ട്. സ്റ്റേജ് പരിപാടികള്‍ക്ക് ക്ഷണിച്ചാല്‍ അതിനും പോവും. നട്ടെല്ലിന് വരെ പ്രശ്‌നങ്ങളുണ്ട്. അതൊന്നും അദ്ദേഹം ഗൗനിക്കാറില്ല. അങ്ങനെയൊരു കാര്യം പറഞ്ഞ് ഒന്നും മാറ്റി വെക്കാറില്ല. ഒരു ദിവസത്തില്‍ 24 മണിക്കൂറും ജോലി ചെയ്യാന്‍ പറഞ്ഞാലും അദ്ദേഹം റെഡിയായിരിക്കും. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തപ്പോഴുളള അനുഭവം മികച്ചതാണ്. ശരിക്കും അദ്ദേഹം അത്ഭുതപ്പെടുത്തി എന്നായിരുന്നു മുന്‍പ് ഗോവിന്ദ പറഞ്ഞത്.
പൊതുവെ താന്‍ മൂന്നാല് മണിക്കൂറാണ് ഉറങ്ങാറുള്ളതെന്ന് ഷാരൂഖ് ഖാന്‍ തന്നെ തുറന്നുപറഞ്ഞതാണ്. പുലര്‍ച്ചെയാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഷൂട്ടിംഗുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ എഴുന്നേല്‍ക്കും. രാത്രി വൈകി വീട്ടില്‍ എത്തിയാലും, വര്‍ക്കൗട്ടും, കുളിയുമൊക്കെ കഴിഞ്ഞിട്ടേ വിശ്രമിക്കാന്‍ പോവാറുള്ളൂ. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി അങ്ങേയറ്റത്തെ ശ്രമങ്ങളാണ് അദ്ദേഹം നടത്താറുള്ളത്. ഇടയ്ക്ക് പരിക്കൊക്കെ പറ്റിയാലും അദ്ദേഹം പൂര്‍ണത വരുത്താറുണ്ട്. കൃത്യസമയത്ത് ലൊക്കേഷനില്‍ വരാനും, ജോലികള്‍ തീര്‍ക്കാനുമെല്ലാം ശ്രമിക്കാറുണ്ട് അദ്ദേഹം എന്നാണ് ഒപ്പം പ്രവര്‍ത്തിച്ചവരെല്ലാം പറയാറുള്ളത്.


Click it and Unblock the Notifications

