വിളിച്ചില്ലെങ്കിലും സല്‍മാന്റെ പെങ്ങളുടെ വിവാഹത്തിന് പോകുമെന്ന് ഷാരൂഖ് ഖാന്‍

By Aswathi

ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ചെറിയ ചില ഈഗോ പ്രശ്‌നങ്ങളെ ചൊല്ലി വര്‍ഷങ്ങളായി മുട്ടന്‍ വഴക്കിലാണ്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷവും ഇഫ്താര്‍ പാര്‍ട്ടിയ്ക്ക് ഒന്നിച്ച് പങ്കെടുക്കുകയും പരസ്പരം ആലിംഗനം ചെയ്യുകയുമൊക്കെ ചെയ്‌തെങ്കിലും ഉടക്ക് മാറിയിട്ടില്ലെന്ന് തന്നെയാണ് അറിയുന്നത്. എന്തായാലും ആ മഞ്ഞ് ഉരുകി തുടങ്ങിയിട്ടുണ്ട്. അത് അലിഞ്ഞില്ലാതാവാന്‍ സല്‍മാന്‍ ഖാന്റെ പെങ്ങളുടെ വിവാഹം വഴിവയ്ക്കും എന്ന പ്രതീക്ഷയിലാണ് ബോളിവുഡ് ലോകം.

സല്‍മാന്റെ പെങ്ങള്‍ അര്‍പിതയുടെ വിവാഹത്തിന് ഷാരൂഖിനെ ക്ഷണിക്കുമോ, ക്ഷണിച്ചാല്‍ ഷാരൂഖ് ഖാന്‍ പോകുമോ എന്നൊക്കെ ബോളിവുഡ് പാപ്പരസികള്‍ തലപുകഞ്ഞാലോചിക്കുമ്പോഴാണ് ഷാരൂഖ് അത് പറഞ്ഞത്, എന്ത് ചോദ്യമാ ഇത്. ക്ഷണക്കത്ത് വച്ച് എന്നെ ക്ഷണിച്ചില്ലെങ്കിലും അര്‍പിതയുടെ വിവാഹത്തിന് ഞാന്‍ പോകും. അതിലെന്താണ് ഇത്ര സംശയിക്കാനെന്ന്.

salman-arpitha-shahrukh

അവളെനിക്ക് സഹോദരിയെ പോലെയാണ്. അര്‍പിതയെ ഞാന്‍ അവളുടെ കുട്ടിക്കാലം മുതലേ കാണുന്നതാണ്. അവളെന്റെ കൈകളില്‍ കിടന്ന് വളര്‍ന്ന കുട്ടിയാണ്. അതുകൊണ്ട് കല്യാണത്തിന് ഞാന്‍ പോകുമോ ക്ഷണക്കത്ത് വച്ചോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. നൂറ് ശതമാനം ഉറപ്പോടെ പറയാം, വിവാഹത്തിന് ഞാന്‍ പോകും. കല്യാണക്കത്ത് വീട്ടിലെത്തിയോ എന്ന് പോലും ഞാന്‍ അന്വേഷിച്ചിട്ടില്ല. അല്ലെങ്കിലും ഒരു കുടുംബം പോലെ കഴിയുന്നവര്‍ക്കിടയില്‍ എന്തിനാണ് ഒരു ക്ഷണക്കത്തെന്നാണ് ഷാരൂഖിന്റെ ചോദ്യം.

നവംബര്‍ 16ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹം. ഷാരൂഖിന്റെ കാര്യം അവിടെ മാറ്റി നിര്‍ത്തിയാല്‍, പ്രധാന മന്ത്രി നരേന്ദ്ര മോദി, അമിതാഭ് ബച്ചന്‍, ആമീര്‍ ഖാന്‍, കമല്‍ ഹസന്‍, വിജയ്, കരീന കപൂര്‍, ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ചിരഞ്ജീവി അങ്ങനെ അങ്ങനെ പ്രമുഖരെല്ലാം വിവാഹത്തിന് എത്തുന്നുണ്ടെന്നാണ് കോള്‍ക്കുന്നത്.

വാല്‍കഷ്ണം: ഇനി അറിയേണ്ടത് ഷാരൂഖ് ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് സല്‍മാന്‍ ക്ഷണിക്കുമോ എന്ന് മാത്രമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X