»   » ഷാറൂഖും ആമിറും ഒരുമിച്ചഭിനയിക്കുമെന്ന് സൂചന

ഷാറൂഖും ആമിറും ഒരുമിച്ചഭിനയിക്കുമെന്ന് സൂചന

Posted By: Staff
Subscribe to Filmibeat Malayalam
Shahrukh-Aamir
മുംബൈ: ഷാരൂഖ് ഖാനും ആമിര്‍ ഖാനും ഒരു ഹിന്ദി ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുമെന്ന് സൂചന.  ബോളീവുഡ് ചിത്രമായ ബോംബെ ടാക്കീസിലെ ഗാനരംഗത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ ശതാബ്ദി ആഘോഷചിത്രമാണിത്.

കരണ്‍ ജോഹര്‍, സോയാ അക്തര്‍ , അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി എന്നീ മുന്‍ നിര സംവിധായകരുടെ നാല് ഹ്രസ്വ ചിത്രങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് ബോംബെ ടാക്കീസ് എന്ന മുഴുനീള ചലച്ചിത്രം. ചിത്രത്തില് പൊതുവായി ഉപയോഗിക്കപ്പെടുന്ന ഗാനത്തിലാണ് ഷാരൂഖ് ഖാനും ആമീര്‍ ഖാനും ഒരുമിച്ചഭിനയിയ്ക്കുന്നത്. ഇരുവരേയും ഒരുമിച്ച് ഒരേസമയം ചിത്രീകരണത്തിനായി കിട്ടുക എന്നത് ഏറെ ബുദധിമുട്ടുളള കാര്യമാണ് അതിനാല്‍ വേറെ വേറെ സമയങ്ങളിലായിട്ടായിരിയ്ക്കും ചിത്രീകരണം നടക്കുക.


ചിത്രത്തിലെ ഈ ഗാനരംഗത്ത് ഖാന്‍ മാരോടൊപ്പം അഭിനയ്ക്കാന്‍ ബോളീവുഡിലെ താര സുന്ദരിമാരും എത്തും. നടിമാരായ കരീനാ കപൂര്‍ , കത്രീന കൈഫ് , പ്രിയങ്ക ചോപ്ര, ദീപികാ പദുകോണ്‍ എന്നിവരും ഗാനരംഗത്തിവുണ്ടാവും. സ്വര്‍ണ നിറമുള്ള ആടകളണിഞ്ഞായിരിയ്ക്കും ഈ താര സുന്ദരിമാര്‍ എത്തുക.


നടന്‍മാരായ അനില്‍ കപൂര്‍, യുവനടന്‍മാരായ വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവരും ഈ ഗാനരംഗത്തില്‍ അഭിനയിയ്ക്കും. മലയാളത്തിലും തമിഴിലുമായി ഇത്തരത്തില്‍ ഒട്ടേറെ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു.10 സംവിധാകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മലയാളത്തില് പുറത്തിറങ്ങിയ കേരളാ കഫേ എന്ന ചലച്ചിത്രം ആവിഷ്‌കാരപരമായും പ്രമേയ പരമായും പല ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു.

English summary
Shah Rukh Khan-Aamir Khan are expected to be part of a song for Bombay Talkies, the film that is made to commemorate the 100 years of cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam