ഷാരൂഖ് ഖാന് മറ്റൊരു പ്രണയമുണ്ടായാൽ എന്ത് ചെയ്യും? ശക്തമായ മറുപടിയിലൂടെ മതിപ്പ് നേടിയ ഭാര്യ ഗൗരി

ബോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഷാരൂഖ് ഖാനും, ഭാര്യ ഗൗരി ഖാനും. ന്യൂ ഡൽഹിയിലെ സാധാരക്കാരനിൽ നിന്നും ഹിന്ദി സിനിമയുടെ ഏറ്റവും വിലപ്പിടിപ്പുള്ള താരത്തിലേക്കുള്ള ഷാരൂഖിന്റെ യാത്രയിൽ കൈപിടിച്ചു കൂടെ നടന്നത് പ്രണയിനിയും, പിന്നീട് ജീവിതസഖിയുമായി തീർന്ന ഗൗരി ആണ്. മതത്തിന്റെ അതിർവരമ്പുകൾ ബേദിച്ചു വിവാഹിതരായിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, വലിയ വിവാദങ്ങളിൽ ഒന്നും ഉലഞ്ഞിട്ടില്ല ഈ പ്രണയം. എന്നാൽ, കോഫീ വിത്ത് കരൺ ടെലിവിഷൻ ഷോയിൽ സംവിധായകൻ കരൺ ജോഹറുമായുള്ള സംഭാഷണത്തിനിടെ, ഷാരുഖിന് മറ്റൊരു പ്രണയമുണ്ടായാൽ എന്ത് ചെയ്യുമെന്ന് ചോദ്യത്തിന് ഗൗരി നൽകിയത് വളരെ ധീരമായ മറുപടിയാണ്.

ഷാരൂഖ് ഖാന് വേറെ പ്രണയം ഉണ്ടായാൽ? ഗൗരി പറഞ്ഞ മറുപടി ഇതാണ്

മുൻപൊരിക്കൽ കരൺ ജോഹറുമായി കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിൽ പ്രത്യക്ഷപ്പെട്ട ഗൗരി ഖാൻ ഷാരൂഖ് ഖാനുമൊത്തുള്ള വിജയകരമായ വിവാഹ ജീവിതത്തെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. എന്നാൽ തന്റെ ഭർത്താവിന് മറ്റൊരു പ്രണയം ഉണ്ടായാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് താര പത്നി നൽകിയ മറുപടിയാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങൾക്ക് നേരെ കണ്ണടക്കുന്ന ഭാര്യയാവാൻ തനിക്ക് താത്പര്യമില്ല എന്ന് ഗൗരി തീർത്തു പറഞ്ഞു. ഒരിക്കലും ഭർത്താവിനെ തിരിച്ചു കൊണ്ടുവരാനോ, ഭാര്യ എന്ന രീതിയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനോ ശ്രമിക്കില്ല.

Shah Rukh Khan and Gauri Khan

ഷാരൂഖ് ഖാൻ എന്നെങ്കിലും എന്നെ ചതിക്കുകയാണെങ്കിൽ, മറ്റൊരു സ്ത്രീയുമായി പ്രണയത്തിൽ ആവുകയാണെങ്കിൽ, തീർച്ചയായും ഈ ബന്ധം വേർപിരിയും. "ഷാരൂഖ് മറ്റൊരു പെൺകുട്ടിയെ ഡേറ്റ് ചെയ്യുന്നു എന്നറിഞ്ഞാൽ, എത്രയും പെട്ടെന്ന് എനിക്കും വളരെ സുന്ദരനായ മറ്റൊരു പുരുഷനെ കണ്ടെത്തി തരണേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കും," ചെറു പുഞ്ചിരിയോടെ ഗൗരി ഖാൻ കോഫി വിത്ത് കരൺ ഷോയിൽ പറഞ്ഞു നിർത്തി. സൂപ്പർസ്റ്റാറിന്റെ ഭാര്യ ആണെങ്കിലും സ്വന്തം വ്യക്തിത്വം പണയം വെക്കാൻ തയ്യാറാവാതെ ഷാരൂഖ് ആരാധകരുടെയും കോഫീ വിത്ത് കരൺ പ്രേക്ഷകരുടെയും മതിപ്പ് ഒരുപോലെ നേടി താര പത്നി.

പ്രിയങ്ക ചോപ്ര ഉലച്ച ഷാരൂഖ്-ഗൗരി ബന്ധം

Shah Rukh Khan and Gauri Khan  Priyanka Chopra

ഗൗരി ഖാന്റെ കോഫി വിത്ത് കരൺ എപ്പിസോഡ് പുറത്തിറങ്ങി അധികം വൈകാതെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാൻ-പ്രിയങ്ക ചോപ്ര പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകൾ മാധ്യമങ്ങളിൽ നിറഞ്ഞു. ഗൗരിയുടെ സുഹൃത്തായിരുന്ന പ്രിയങ്കയും ഷാരൂഖും ഡോൺ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ അടുപ്പത്തിലായി എന്നായിരുന്നു റിപോർട്ടുകൾ. ഈ വിവരം അറിഞ്ഞ താരപത്നി ദാമ്പത്യ ബന്ധവും പ്രിയങ്കയുമായുള്ള സൗഹൃദവും ഉടൻ തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഭാര്യയെയും മക്കളെയും വിട്ട് തനിക്കൊരു ലോകമില്ല എന്ന് തിരിച്ചറിഞ്ഞ ഷാരൂഖ് നടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും, ഗൗരിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു എന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

പിന്നീട് സറോഗസി മാർഗം ഉപയോഗിച്ച് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും തങ്ങളുടെ ഇളയ മകനായ അബ്രാം ഖാന് ജന്മം നൽകി. മൂന്നാമത്തെ കുഞ്ഞിന്റെ വരവോടെ പഴയതിലും ശക്തമായി ബോളിവുഡ് താരദമ്പതികളുടെ ദാമ്പത്യം. പ്രിയങ്ക ചോപ്രയാവട്ടെ ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞതോടെ ഹോളിവുഡിലേക്ക് ചേക്കേറി, അവിടെ വിലപ്പിടിപ്പുള്ള താരമായി വളർന്നു. എന്നാൽ പിന്നീട് പല അഭിമുഖങ്ങളിലും ബോളിവുഡ് തനിക്ക് അവസരങ്ങൾ നിഷേധിച്ചതിനെ കുറിച്ച് നടി തുറന്ന് പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: shah rukh khan gauri khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X