200 കോടി മുതല്‍ വില വരുന്ന ബംഗ്ലാവുകള്‍! ബോളിവുഡിലെ നടന്മാരുടെ വീടുകളുടെ വില; റിപ്പോര്‍ട്ട് പുറത്ത്
ആഡംബരത്തിന് പേരുകേട്ട ബോളിവുഡ് സിനിമ ലോകത്തില്‍ താരങ്ങളുടെ ബംഗ്ലാവുകളെ കുറിച്ച് മുന്‍പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മുംബൈയില്‍ താരങ്ങളുടെ ഏരിയയില്‍ കോടികള്‍ മുടക്കിയാണ് പലരും വസതി പണിതിരിക്കുന്നത്. സാധാരണക്കാര്‍ക്ക് കടന്ന ചെല്ലാന്‍ പോലും സാധിക്കാത്ത രീതിയില്‍ അതീവ സുരക്ഷ ഒരുക്കിയിട്ടുമുണ്ട്.
എന്നാല്‍ നടന്‍ സെയിഫ് അലി ഖാനുണ്ടായ ആക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. മോഷ്ടിക്കാന്‍ എത്തിയ ആള്‍ നടനും ഭാര്യ കരീന കപൂറും മക്കളുടെ കൂടെ താമസിക്കുന്ന വീടിനകത്ത് കയറിയാണ് കള്ളന്‍ ആക്രമിച്ചത്. ഇതിനോടനുബന്ധിച്ച് ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ വസതികളെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

ബോളിവുഡിലെ കിംഗ് ഖാന്‍ മാത്രമല്ല ഏറ്റവും വിലകൂടിയ വസതികളില്‍ ഒന്ന് സ്വന്തമായിട്ടുള്ള നടനാണ് ഷാരൂഖ് ഖാന്‍. മന്നത്ത് എന്ന പേരിട്ടിരിക്കുന്ന വീടിന് 200 കോടി രൂപ വിലമതിക്കും. താരത്തിന്റെ വീടിന് ചുറ്റും ടൂറിസ്റ്റ് കേന്ദ്രം പോലെ ആരാധകര്‍ കാണാനായി എത്താറുണ്ട്. ഇന്റീരിയര്‍ ഡിസൈനറായ നടന്റെ ഭാര്യ ഗൗരി ഖാനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 27000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട്ടില്‍ ഷാരൂ ഭാര്യയും മൂന്നു മക്കളുമാണ് താമസിക്കുന്നത്.
ഇനി സല്‍മാന്‍ഖാന്റെ കാര്യമെടുക്കുകയാണെങ്കില്‍ 150 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പന്‍വേല്‍ ഫാം ഹൗസിലാണ് നടന്‍ താമസിക്കുന്നത്. ഏകദേശം 150 കോടി രൂപ വില വരും. നടന്റെ സഹോദരി അര്‍പ്പിതയുടെ പേരിലാണ് ഈ വീട് അറിയപ്പെടുന്നത്. ഇതിനുപുറമെ മൂന്ന് ബംഗ്ലാവ് കൂടി ഉള്‍പ്പെടുന്നുണ്ട്.
1982 ലാണ് നടന്‍ അമിതാഭ് ബച്ചന്‍ അദ്ദേഹത്തിന്റെ ജല്‍സ എന്ന വീട് സ്വന്തമാക്കുന്നത്. 'സാത് പേ സാത്' എന്ന സിനിമയുടെ വിജയത്തിന് ശേഷം നടന് ഈ ബംഗ്ലാവ് സമ്മാനമായി കിട്ടിയതാണെന്നും പറയപ്പെടുന്നു. 10000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വരുന്ന വീടിന് 120 കോടിയാണ് വില.

അമിതാബച്ചന് പുറമേ ഭാര്യ ജയ ബച്ചന്‍ മകന്‍ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും മകളും ഈ വീട്ടിലാണ് താമസം. എന്നാല്‍ അടുത്തകാലത്തായി ഈ വീട് മകള്‍ ശ്വേത ബച്ചന് നല്‍കിയതായി പറയപ്പെടുന്നു. ഇതിന്റെ ഭാഗമായി ഐശ്വര്യ റായി ഈ വീട്ടില്‍ നിന്നും മാറി താമസിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്റിലാണ് നടന്‍ സെയിഫ് അലി ഖാനും കരീന കപൂറും താമസിക്കുന്നത്. 12 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റിലെ നാല് നിലകളിലാണ് താരകുടുംബം താമസിക്കുന്നത്. ഇതിന് പുറമേ ഹരിയാനയില്‍ പട്ടൗഡി കൊട്ടാരവും താരകുടുംബത്തിനുണ്ട്. ഏകദേശം 800 കോടിയോളമാണ് ഇതിന് വില വരുന്നത്.


Click it and Unblock the Notifications











