»   » ഫാനിന്റെ കലക്കന്‍ ടീസറുമായി കിംഗ്ഖാന്‍

ഫാനിന്റെ കലക്കന്‍ ടീസറുമായി കിംഗ്ഖാന്‍

Posted By:
Subscribe to Filmibeat Malayalam

കിംഗ്ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഫാനിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരിടവേളയക്ക് ശേഷം ഷാരൂഖ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഫാന്‍.

ഫാനിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് മനീഷ് ശര്‍മ്മയും നിര്‍മ്മാണം ആദിത്യ ചോപ്രയുമാണ്. പ്രമുഖ മോഡലായ വലുസ്ച്ചാ ഡിസൂസ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

-fan

യഷ് രാജ് ഫിലിംസാണ് നിര്‍മ്മിക്കുന്നത് .സ്വതസിദ്ധമായ ശൈലിയില്‍ കൈവീശി ഷാരൂഖ് സ്വന്തം വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യുന്നതാണ് ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍.

കണ്ടാല്‍ ഒരേപോലെയുള്ള ബോളിവുഡ് സൂപ്പര്‍ താരവും അയാളുടെ കടുത്ത ആരാധകന്റെയും വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്.ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 15ന് തിയേറ്ററുകളിലെത്തും.

English summary
Superstar Shah Rukh Khan's much awaited Fan teaser is out and as expected, it's large in every sense

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam