അറ്റ്‌ലീയുടെ ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖും ദീപികയും? ആകാംക്ഷയോടെ ആരാധകര്‍

By Prashant V R

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും താരസുന്ദരി ദീപികാ പദുകോണും വീണ്ടും ഒന്നിക്കുന്നു. തമിഴ് സംവിധായകന്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. സാങ്കി എന്ന് പേരിട്ട സിനിമ ഒരു പക്ക കോമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായിട്ടാണ് ഒരുക്കുക. ഷാരൂഖ് ഖാനും ദീപികാ പദുകോണും ഒന്നിക്കുന്ന നാലാമത്തെ സിനിമ കൂടിയാകും ഇതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷാരൂഖിന്റെ നായികയായി ബോളിവുഡില്‍ ഓം ശാന്തി ഓം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് ദീപിക.

sharukh-deepika

2007ലായിരുന്നു ദീപിക ബോളിവുഡില്‍ എത്തിയത്. നൃത്തസംവിധായിക ഫറാ ഖാനാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. തുടര്‍ന്ന് ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ സിനിമകളിലും ഷാരൂഖും ദീപികയും ഒരുമിച്ചഭിനയിച്ചിരുന്നു. അതേസമയം അടുത്തിടെയാണ് ഷാരൂഖ് ഖാനും അറ്റ്‌ലീയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നത്. തമിഴില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് അറ്റ്‌ലീ ബോളിവുഡിലെത്തുന്നത്. ദളപതി വിജയ്‌യെ നായകനാക്കി തെറി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ വിജയ സിനിമകള്‍ അറ്റ്‌ലീ സംവിധാനം ചെയ്തിരുന്നു.

2018ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖ് ഖാന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം പരാജയപ്പെട്ടിരുന്നു. കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരാണ് സിനിമയില്‍ നായികമാരായി എത്തിയത്. കൂടാതെ ബോളിവുഡിലെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ അതിഥിവേഷങ്ങളിലും എത്തിയിരുന്നു. അതേസമയം ഛപ്പക്ക് എന്ന ചിത്രമാണ് ദീപികാ പദുകോണിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷമാദ്യം ആണ് പുറത്തിറങ്ങിയത്. കപില്‍ ദേവിന്റെ ജീവിതം ആസ്പദമാക്കിയുളള 83 എന്ന ചിത്രമാണ് ദീപികയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ.

രണ്‍വീര്‍ സിംഗ് നായകനാവുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 83യിലും രണ്‍വീറിന്റെ ഭാര്യയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്. ബിഗിലാണ് അറ്റ്‌ലീയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് എത്തിയ സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി 250 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. അതേസമയം അറ്റ്ലീയുടെ ആദ്യ ബോളിവുഡ് ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Read more about: sharukh khan deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X