കൊവിഡ് 19 ധനസമാഹരണം, 'വൺ വേൾഡ്: ടുഗെദർ അറ്റ് ഹോം', ഇന്ത്യയെ പ്രതിനിധീകരിച്ച് ഷാരൂഖും പ്രിയങ്കയും
കൊവിഡ് വ്യാപനത്തിൽ അതീവ ജാഗ്രതയിലാണ് ലോക രാജ്യങ്ങൾ. വൈറസ് ബാധയെ തുടർന്ന് ലോകം ലോക്ക ഡൗണിലേയ്ക്ക് പോയിരിക്കുകയാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ ലോകം മുഴുവൻ നിശ്ചലമായ അവസ്ഥയിലാണ്. ലോകജനയ്ക്കുെമൊപ്പം പർണ്ണ പുന്തുണയുമായി ഭരാണാധികാരികളും ആരോഗ്യ പ്രവർത്തവരും കൂടെ തന്നെയുണ്ട്. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി ജനങ്ങളോട് വീടുകളിൽ തുടരാണ് അധികൃതർ നിർദ്ദേശിക്കുന്നത്.

കൊറോണ വൈറസ് ഭീതിയിൽ ദുരതിമനുഭവിക്കുന്നവർക്ക് സഹായവുമായി കലാകാരന്മാർ രംഗത്തെത്തിയിട്ടുണ്ട്. ലോകത്തുള്ള എല്ലാ കാരന്മാരും കൈകോർത്തു കൊണ്ടാണ് ഫണ്ട് സമാഹരിക്കുക. ഇതിനായി വൺ വേൾഡ് ടുഗദർ അറ്റ് ഹോം എന്ന ഒരു ലൈവ് പ്രേഗ്രാം സംഘടിപ്പിക്കുന്നുണ്ട്. ലോകത്തുള്ള വിവിധ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും കൊറോണ വൈറസിനോടുളള പേരാട്ടത്തിൽ ലോകാരോഗ്യസംഘടനയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് വൺ വേൾഡ് ടുഗദർ അറ്റ് ഹോം സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നടി പ്രിയങ്ക ചോപ്രയും നടൻ ഷാരൂഖ് ഖാനും പങ്കെടുക്കും.ജോൺ ലെജന്റ്, എൽട്ടൺ ജോൺ, ലേഡി ഗാഗ, ഡേവിഡ് ബെക്കാം, ഇഡ്രിസ് എൽബ തുടങ്ങിയവർ തത്സമയ പരിപാടിയിൽ ചേരും. ഏപ്രിൽ 18 ന് പ്രക്ഷേപണം ചെയ്യുന്നത്. സ്റ്റീഫൻ കോൾബെർട്ട്, ജിമ്മി ഫാലോൺ, ജിമ്മി കിമ്മൽ എന്നിവരാണ് ഷോയുടെ അവതാരകരായി എത്തുന്നത്. അതേസമയം രാജ്യമെമ്പാടും ലോക്ക് ഡൗണിലായിരിക്കവെ താരങ്ങളുടെ ലോക്ക്ഡൗൺ ജീവിതങ്ങളും പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്യും.
ലോകത്ത് ഇതുവരെ 190 ലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചതായാണു കണക്ക്. ലോകാരോഗ്യ സംഘടന ബുധനാഴ്ച ആഗോളതലത്തില്‍ 10 ലക്ഷത്തോളം രോഗബാധിതരുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, ഇത്രയൊക്കെയായിട്ടും 18 രാജ്യങ്ങളില്‍ കൊവിഡ് 19 എത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഏപ്രില്‍ 2ന് പ്രസിദ്ധീകരിച്ച ബിബിസിയുടെ കണക്കനുസരിച്ചാണ്. ഇത്രയും രാജ്യങ്ങള്‍ കൊവിഡ് 19 മുക്തമായി തുടരുന്നതെന്ന് 'ദി സിയാസത്ത്' ഡെയ്ലി റിപോര്‍ട്ട് ചെയ്തു.


Click it and Unblock the Notifications











