»   » അത്ഭുതങ്ങള്‍ അവസാനിക്കാതെ ബാഹുബലിയുടെ രണ്ടാം ഭാഗം!!! അതിഥി വേഷത്തില്‍ ഷാരുഖും???

അത്ഭുതങ്ങള്‍ അവസാനിക്കാതെ ബാഹുബലിയുടെ രണ്ടാം ഭാഗം!!! അതിഥി വേഷത്തില്‍ ഷാരുഖും???

Posted By:
Subscribe to Filmibeat Malayalam
മുംബൈ: അത്ഭുതങ്ങള്‍ അവസാനക്കാത്ത അക്ഷയ ഖനിയാണ് രാജമൗലിയുടെ ബാഹുബലി. ഇന്ത്യന്‍ സിനിമയിലെ മികച്ച ദൃശ്യവിരുന്ന് സമ്മാനിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിലും അത്ഭുതങ്ങള്‍ പലതും കാത്ത് വച്ചിട്ടുണ്ട് സംവിധായകന്‍ എസ്എസ് രാജമൗലി. ഒന്നാം ഭാഗത്തിന്റെ വിജയം ആവര്‍ത്തിക്കാനെത്തുന്ന ബാഹുബലി രണ്ട് ഏപ്രില്‍ 14നാണ് തിയറ്ററുകളിലെത്തുക.

പ്രഭാസും റാണാ ദഗുബതിയും പ്രധാന വേഷത്തലെത്തുന്ന ചിത്രത്തില്‍ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് ഖാനും എത്തുന്നുണ്ടെന്നാണ് വിവരം. അതിഥി വേഷത്തിലായിരിക്കും ഷാരുഖ് എത്തുക. വില്ലനും നായകനും ഇടയില്‍ ഒരു മധ്യവര്‍ത്തിയുടെ റോളിലായിരിക്കും താരമെത്തുക എന്നാണ് വിവരം. ചിത്രം റിലീസ് ചെയ്യുന്ന തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഷാരുഖ് തന്നെയായിരിക്കും ഡബ് ചെയ്യുന്നതെന്നും ചിത്രത്തിന്റെ അണിയറ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന രണ്ടാം ഭാഗത്തിലെ അതിഥി വേഷത്തിനായി ആദ്യം സമീപിച്ചത് ഷാരുഖ് ഖാനെ ആയിരുന്നില്ല. മോഹന്‍ ലാലിനെയും സൂര്യയേയും ആയിരുന്നു. ഇരുവരും വിസമ്മതിച്ചതിനേത്തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഷാരുഖിലേക്കെത്തിയത്.

ബാഹുബലിയുടെ ആദ്യഭാഗം 2015ലായിരുന്നു പുറത്തിറങ്ങിയത്. പിന്നീട് രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പായിരുന്നു രണ്ടാം ഭാഗത്തിനായി. നാല് വര്‍ഷമായി മറ്റ് ചിത്രങ്ങളിള്‍ അഭിനയിക്കാതെ നായകന്‍ പ്രഭാസ് ഈ ചിത്രത്തിനപ്പമായിരുന്നു.

ചിത്രത്തിലെ നായികയായ അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിന്റെ ഷൂട്ട് വൈകാന്‍ കാരണമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനായി ശരീര ഭാരം വര്‍ദ്ധിപ്പിച്ച അനുഷ്‌കയ്ക്ക് പക്ഷെ അത്ര എളുപ്പം ശരീര ഭാരം കുറച്ച് പഴയപോലെ ആകാന്‍ കഴിഞ്ഞില്ല. ഇത് ചിത്രീകരണം വൈകാന്‍ കാരണമായെന്നും പറയുന്നു.

ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം എന്ന ഖ്യാതിയുമായി ഇറങ്ങിയ ഒന്നാം ഭാഗത്തില്‍ നിന്നും മുതല്‍ മുടക്കില്‍ കുറവൊന്നും രണ്ടാം ഭാഗത്തിനില്ല. യുദ്ധരംഗങ്ങളാണ് ബാഹുബലിയിലെ പ്രധാന ആകര്‍ഷണം എന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന് അറിയാന്‍ കാത്തിരിക്കയാണ് പ്രേക്ഷകര്‍. ഒപ്പം മറ്റ് അത്ഭുതങ്ങളും.

English summary
Shah Rukh Khan has been roped in for Bahubali: The Conclusion for a special appearance of sorts. The actor will be seen in the role of a mediator between the hero Prabhas and the villain Rana Daggubati.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam