For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്‍ച്ചീസിനെ അഭിനന്ദിച്ച് സിനിമാലോകം; മകള്‍ സുഹാനയുടെ കന്നിച്ചിത്രത്തിന് ആശംസകളുമായി ഷാരൂഖ് ഖാന്‍

  |

  ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും രണ്ടാമത്തെ മകളാണ് സുഹാന ഖാന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകളും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടക്കുകയാണ്. സുഹാന ഖാന്‍ പ്രധാന കഥാപാത്രമായെത്തുന്ന ഒടിടി റീലീസ് ആര്‍ച്ചീസിന്റെ കാസ്റ്റ് അനൗണ്‍സ്‌മെന്റ് ടീസര്‍ ഇന്ന് പുറത്തുവന്നിരുന്നു.

  ആര്‍ച്ചീസിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ സുഹാനയെ പ്രശംസിച്ചുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ. ബോളിവുഡിലെ നിരവധി സെലിബ്രിറ്റികളും സുഹാനയെ അഭിനന്ദിച്ചുകഴിഞ്ഞു.

  റെക്കോര്‍ഡ് പ്രതിഫലം; എന്നിട്ടും അന്നൊരിക്കല്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ ദീപിക വിസമ്മതിച്ചത്‌ എന്തിന്?

  ഈ അഭിമാനനിമിഷത്തില്‍ മകള്‍ക്കായി ഒരു ഹൃദ്യമായ കുറിപ്പ് എഴുതിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു ഷാരൂഖ് തന്റെ പ്രശംസാവാചകം പങ്കുവെച്ചത്. മകളുടെ ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഷാരൂഖ് തന്റെ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

  'നീ എപ്പോഴും ഓര്‍ക്കണം ഒരിക്കലും സമ്പൂര്‍ണ്ണത കൈവരിക്കാനാകില്ലെന്ന്. എന്നാല്‍ നീ നീയായി തന്നെ ഇരിക്കുകയും വേണം. ഒരു അഭിനേതാവെന്ന നിലയില്‍ വളരെ ദയയുള്ളവളാകണം. കല്ലേറും കൈയടികളും എന്നുമുണ്ടാകില്ല. എപ്പോഴും നീയാണ് സ്‌ക്രീനിലുള്ളതെന്ന് ഓര്‍മ്മിക്കുക. നിനക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിക്കാനുണ്ട്. അവസാനിക്കാത്ത ദൂരത്തോളം പരന്നു കിടക്കുന്ന വിശാലമായ ലോകത്തേക്കാണ് നിന്റെ യാത്ര ആരംഭിച്ചിരിക്കുന്നത്. മുന്നോട്ട് നീങ്ങുക, നിനക്ക് കഴിയാവുന്നിടത്തോളം പുഞ്ചിരിക്കുക, ഇനി നിന്റെ മുന്നില്‍ വെളിച്ചം തെളിയട്ടെ.' ഷാരൂഖ് കുറിയ്ക്കുന്നു.

  അച്ഛന്റെ സ്‌നേഹനിര്‍ഭരമായ പോസ്റ്റിന് നന്ദിയെന്നും ലവ് യു എന്നും കുറിച്ചാണ് സുഹാന കമന്റ് ചെയ്തത്. അമ്മ ഗൗരി ഖാനും മകളുടെ പുതിയ വിശേഷം പങ്കുവെച്ചിട്ടുണ്ട്. മകള്‍ക്കും സിനിമയുടെ മുഴുവന്‍ ടീമംഗങ്ങള്‍ക്കും ഗൗരി ഖാന്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

  2000 മെയ് 22-നായിരുന്നു സുഹാനയുടെ ജനനം. മകള്‍ പിറന്ന ശേഷം ഷാരൂഖിനും ഗൗരിക്കും സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തന്നെയാണ് സുഹാനയും മുതിര്‍ന്നപ്പോള്‍ ആഗ്രഹിച്ചത്. അതിനായി വിദേശത്തെ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദമെടുക്കുകയും ചെയ്തിരുന്നു. പഠനശേഷം ഷാരൂഖ് ചിത്രം സീറോയില്‍ അസിസ്റ്റന്റ് ഡയറക്ടറായി സുഹാന പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനിടെയാണ് അഭിനയത്തിലും ഒരു കൈ നോക്കാന്‍ സുഹാന തീരുമാനിക്കുന്നത്.

  സുഹാന ഖാന്‍, ബോണി കപൂര്‍-ശ്രീദേവി ദമ്പതികളുടെ മകള്‍ ഖുഷി കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോളിവുഡിലെ പ്രശസ്ത വനിത സംവിധായിക സോയ അക്തറാണ് ദി ആര്‍ച്ചീസ് സംവിധാനം ചെയ്യുന്നത്. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

  അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകന്‍ അഗസ്ത്യ നന്ദയും ചിത്രത്തിലെ പ്രധാന താരമാണ്. മിഹിര്‍ അഹൂജ, വേദങ് റെയ്‌ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടീനേജ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ഒടിടി റിലീസായി നെറ്ഫ്ലിക്സിലൂടെയാണ് പുറത്തുവരിക.

  ആര്‍ച്ചി ആന്‍ഡ്രൂസ്, ബെറ്റി കൂപ്പര്‍, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റില്‍, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോര്‍സിത്ത് ജോണ്‍സ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആര്‍ച്ചി കോമിക്‌സ് പരമ്പര ലോകപ്രശസ്തമാണ്. ആര്‍ച്ചിയെ അവതരിപ്പിക്കുന്നത് അഗസ്ത്യയാണ്. വെറോണിക്ക എന്ന കഥാപാത്രമായി ഖുഷിയും ബെറ്റിയായി സുഹാനയും വേഷമിടുന്നു. സംഗീതത്തിന് പ്രാധാന്യം നല്‍കി 1960-കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമായിരിക്കും ഇത്.

  കഴിഞ്ഞ ഏപ്രിലിലാണ് ആര്‍ച്ചീസിന്റെ ചിത്രീകരണം ആരംഭിച്ചത്. ആര്‍ച്ചീസ് കോമിക് തന്റെ കുട്ടിക്കാലത്തിന്റെ ഭാഗമാണെന്നും കോമിക്കുകളെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്ന എല്ലാവര്‍ക്കും ഒരു മികച്ച അനുഭവം നല്‍കാന്‍ ഈ ചിത്രത്തിലൂടെ സാധിക്കുമെന്നും സോയ അക്തര്‍ നേരത്തെ പറഞ്ഞിരുന്നു. 2023-ലായിരിക്കും ചിത്രം പുറത്തിറങ്ങുക.

  വീട്ടുകാര്‍ അറിയാതെ ഒളിച്ചോടി, രണ്ട് വിവാഹം! 24 വര്‍ഷത്തിന് ശേഷം പിരിഞ്ഞ് സൊഹൈലും സീമയും

  Read more about: shah rukh khan suhana khan
  English summary
  Shah Rukh Khan congratulates daughter Suhana Khan on her debut film 'The Archies'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X