»   » ചെന്നൈ ദുരിത ബാധിതര്‍ക്ക് ഒരു കോടി രൂപയുമായി ഷാരൂഖ് ഖാന്‍

ചെന്നൈ ദുരിത ബാധിതര്‍ക്ക് ഒരു കോടി രൂപയുമായി ഷാരൂഖ് ഖാന്‍

Posted By:
Subscribe to Filmibeat Malayalam


തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സിനിമാ ലോകത്ത് നിന്ന് നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനാണ് സഹായവുമായി രംഗത്ത് എത്തിയിരിക്കുന്നു. ഒരു കോടി രൂപയാണ് പ്രളയ ബാധിതര്‍ക്ക് ഷാരൂഖ് ഖാന്‍ നല്‍കിയത്.

ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പിനിയായ റെഡ് ചില്ലീസ് ഒരു കോടി രൂപ തമിഴ്‌നാടിന് നല്‍കിയത്. ദില്‍വാലെയാണ് ഷാരൂഖിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ ചെന്നൈ ദുരിത ബാധിതര്‍ക്ക് നല്‍കുമെന്ന് ഷാരൂഖ് പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

sharukh

ഇതിനോടകം ഒട്ടേറെ സിനിമാ താരങ്ങള്‍ സഹായവുമായി രംഗത്ത് വന്നിരുന്നു. രജനികാന്ത് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. കൂടാതെ ധനുഷ്, സൂര്യ, കാര്‍ത്തി, അജിത്ത് തുടങ്ങിയവരും സഹായവുമായി എത്തിയിരുന്നു. കൂടാതെ അല്ലു അര്‍ജ്ജുന്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്റെ ദില്‍വാലെ ഡിസംബര്‍ 18നാണ് പുറത്തിറങ്ങുന്നത്. കാജോളാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Shah Rukh Khan donates Rs 1 crore for Chennai flood victims.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam