twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആമീര്‍ ഖാന്‍ കാണിച്ചത് അശ്ലീലമാണെന്ന് ഷാരൂഖ് ഖാന്‍

    By Aswathi
    |

    തന്റെ പുതിയ ചിത്രമായ പി കെ യുടെ പോസ്റ്ററില്‍ നഗ്നത പ്രദര്‍ശിപ്പിച്ച ആമീര്‍ ഖാന്‍ ആകെ പെട്ടിരിക്കുകയാണ്. പോസ്റ്ററിനെതിരെ കാണ്‍പൂരിലെ ഒരു അഭിഭാഷകന് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസിലെ വാദം ഇന്ന് (ആഗസ്റ്റ് 7) കോടതി കേള്‍ക്കും. വനിതാ സംഘടനകളും ഇക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

    അതിനിടില്‍ പോസ്റ്റ് കോപ്പിയടിയാണെന്ന ആരോപണവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരിട്ടു. പക്ഷെ ഇതുവരെ ഈ വിഷയത്തില്‍ ബോളിവുഡില്‍ നിന്നാരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ കിംഗ് ഖാന്‍ ഷാരൂഖ് പ്രതികരിച്ചിരിക്കുന്നു. ആമീര്‍ ഖാന്‍ കാണിച്ചത് അശ്ലീലമാണെന്നാണ് ഷാരൂഖിന്റെ അഭിപ്രായം.

    aamir-nude-shahrukh

    ടാലന്റ് വേള്‍ഡ് സ്റ്റേജ് ലൈവിനിടെയാണ് ഷൂരൂഖിന്റെ പ്രതികരണം. ബെല്‍റ്റിനിടയില്‍ ഒളിപ്പിച്ചിരിക്കുന്നത് പ്രദര്‍ശിപ്പിക്കാമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് ഷാരൂഖ് ആമീറിനിട്ട് താങ്ങിയത്. ബെല്‍റ്റിനുള്ളിലുള്ളത് പ്രദര്‍ശിപ്പിക്കുന്നത് അശ്ലീലമാണ്. അത് തനിക്ക് ചേരില്ല. ഇത്തരം പ്രദര്‍ശനത്തെ കഴിവാണെന്ന് പറയാന്‍ കഴിയില്ലെന്നും ഷാരൂഖ് പറഞ്ഞു.

    രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് പി കെ. പോസ്റ്ററില്‍ പൂര്‍മ നഗ്നനായ ആമീര്‍ റെയില്‍വെ പാളത്തില്‍ നില്‍ക്കുന്നതാണ്. ഒരു ടേപ്പ് റെക്കോര്‍ഡര്‍കൊണ്ട് നാണം മറച്ചിട്ടുണ്ട്. പോസ്റ്റര്‍ ലൈംഗികാതിക്രമത്തിന് പ്രേരിപ്പിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതു താത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

    വിനോദ് ചോപ്ര ഫിലിംസും ഹിരാനിയും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ആക്ഷേപഹാസ്യമായി ഒരുക്കുന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മയാണ് നായിക. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

    English summary
    Shah Rukh Khan was in his trademark witty mood on Friday at the announcement of his new television show Got Talent World Stage Live in Mumbai and the butt of his cocky humour was rival Aamir Khan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X