»   » പിണക്കങ്ങള്‍ മറന്ന് ഷാരൂഖിന് സല്ലുവിന്റെ സുല്‍ത്താന്‍ സ്‌റ്റൈലില്‍ ഒരു ഹാപ്പി ബര്‍ത്ത് ഡേ

പിണക്കങ്ങള്‍ മറന്ന് ഷാരൂഖിന് സല്ലുവിന്റെ സുല്‍ത്താന്‍ സ്‌റ്റൈലില്‍ ഒരു ഹാപ്പി ബര്‍ത്ത് ഡേ

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖിന്റെയും സല്‍മാന്റെയും സിനിമകള്‍ തമ്മില്‍ പോരാട്ടങ്ങള്‍ നടക്കാറുണ്ടെങ്കിലും, കാര്യത്തിലേക്ക് കടന്നാല്‍ ഇരുവരും ഉറ്റ ചങ്ങാതിമാര്‍ തന്നെ. ഇപ്പോഴിതാ ഷാരൂഖിന്റെ 50ാം ജന്മദിനത്തില്‍ ഒരു കിടിലന്‍ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍. അതും സല്‍മാന്റെ പുതിയ ചിത്രമായ സുല്‍ത്താന്‍ സ്റ്റൈലില്‍.

ഷാരൂഖ് തന്നെയാണ് സല്‍മാന്റെ സുല്‍ത്താന്‍ സ്‌റ്റൈലിലുള്ള വിഷസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്ക് താഴെ സല്ലു ഭായ് സുല്‍ത്താന്റെ അടവുകള്‍ പഠിപ്പിക്കുകയാണെന്നുമുണ്ട്. ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

sharukh-salmankhan

ഇരുവരും തമ്മില്‍ സിനിമയുടെ പേരില്‍ ചെറിയ സൗന്ദര്യ പിണക്കങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇരുവര്‍ക്കുമിടില്‍ എന്തെങ്കിലും ആപത്ത് ഉണ്ടായാല്‍ ഓടി എത്തുകെയും ചെയ്യും. മുമ്പ് സല്‍മാന്‍ പ്രതിയായ കേസില്‍ വിധി വരാനിരിക്കുമ്പോള്‍ താരത്തിന് പിന്തുണയുമായി ഷാരൂഖ് എത്തിയിരുന്നു.

ഷാരൂഖിന്റെയും സല്‍മാന്റെയും രണ്ട് ചിത്രങ്ങളാണ് മത്സരത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഷാരൂഖിന്റെ ഫാനും സല്‍മാന്റെ സുല്‍ത്താനും. സുല്‍ത്താനിലെ സല്‍മാന്‍ ഖാന്‍ ഒരു ഗുസ്തിക്കാരന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സുല്‍ത്താനിലെ സല്‍മാന്റെ ലുക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

English summary
Shah Rukh Khan, who turned 50 on November 2, began the party with his family, continued it with fans and the press, and ended it with bhai Salman Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam