കിംഗ് ഖാന് കിട്ടിയ പിറന്നാള്‍ സമ്മാനം കാണണോ...?
കിംഗ് ഖാന്‍ ഷാരൂഖ് ഖാന് കിട്ടിയ ഒരു പിറന്നാള്‍ സമ്മാനം കാണണോ. നിങ്ങളോന്നു ഞെട്ടും.. ഷാരൂഖ് ഖാന്‍ ഏതായാലും ഞെട്ടി. തന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസിന്റെ വി എഫ് എക്‌സ് ടീമും ഓട്ടോഡെസ്‌ക് ഇന്ത്യയും ചേര്‍ന്നാണ് ഒരു കിടിലന്‍ സമ്മാനം ഷാരൂഖിന് നല്‍കിയത്. ഷാരൂഖിന്റെ അത്രയും തന്നെ വലിപ്പത്തിലുള്ള ത്രിഡി പ്രിന്റഡ് മോഡല്‍ ആയിരുന്നു ആ സമ്മാനം.

എന്നാല്‍ ഈ സമ്മാനം ഷാരൂഖിന്റെ കൈയില്‍ എത്തുന്നത് രണ്ടു മാസം വൈകിയാണ്. ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ പിറന്നാള്‍ ദിവസം താരത്തിന് സമ്മാനം ഏറ്റുവാങ്ങാന്‍ കഴിഞ്ഞില്ല. ലോകത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിക്ക് വേണ്ടി ലൈഫ് സൈഡ് ത്രിഡി പ്രിന്റഡ് മോഡല്‍ സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്നു തന്നെയാണ് ഈ പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. സമ്മാനം കിട്ടിയതില്‍ വളരെ സന്തോഷവാനാണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു തന്നെ അതു കേള്‍ക്കാം..


Click it and Unblock the Notifications











