For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പര്‍ദേസിലെ ആ ഗാനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഷാരൂഖ് ഗൗരിയുടെ സിസേറിയന് ഓടിയെത്തിയത്; ആ സംഭവം ഇങ്ങനെ

  |

  ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കിങ് ഖാനെന്ന ഷാരൂഖ് ഖാന്‍. മൂന്നു പതിറ്റാണ്ടുകളായി ആരാധകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത് പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരം.

  തൊണ്ണൂറുകളിലെ അദ്ദേഹത്തിന്റെ റൊമാന്റിക് ചിത്രങ്ങളോടുള്ള കടുത്ത ആരാധന ഇന്നും പിന്തുടരുന്നവരുണ്ട്. മുംബൈയിലെ ഷാരൂഖിന്റെ ആഡംബരവസതിയായ മന്നത്തിന് മുന്നില്‍ ദിവസങ്ങളോളം കാത്തുകെട്ടിക്കിടന്ന് അദ്ദേഹത്തെ ഒരുനോക്ക് കാണാനായി പതിനായിരങ്ങളാണ് ഇന്നും തിക്കിത്തിരക്കി നില്‍ക്കുന്നത്.

  ഷാരൂഖിന്റെ സിനിമാജീവിതം പോലെ സംഭവബഹുലമാണ് വ്യക്തിജീവിതവും. ഭാര്യ ഗൗരിയുമായുള്ള പ്രണയവും വിവാഹവും മക്കളുടെ ജനനവും അവരുടെ വളര്‍ച്ചയുമെല്ലാം മാധ്യമങ്ങളില്‍ എക്കാലവും സജീവവാര്‍ത്തകളാണ്.

  ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് ഏറെ പ്രധാന്യം നല്‍കുന്ന കുടുംബനാഥനാണ് ഷാരൂഖ്. മക്കളുടെ സിനിമയിലേക്കുള്ള പ്രവേശനം മുതല്‍ അവരുടെ വിദ്യഭ്യാസം വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും കിങ് ഖാന്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറുണ്ട്.

  Also Read: അന്യദൈവങ്ങളെ ആരാധിച്ചിട്ടല്ലേ? പപ്പയുടെ മരണത്തിലും ക്രൂരമായി ചിന്തിച്ചവരുണ്ടെന്ന് ഗായിക റിമി ടോമി

  ഷാരുഖും ഗൗരി ഖാനും വിവാഹിതരായിട്ട് 31 വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. 1991 ഒക്ടോബര്‍ 25-നാണ് ഇരുവരും വിവാഹിതരാവുന്നത്. അതിനും ഏറെ മുന്‍പ് 1985-ല്‍ തന്നെ രണ്ടാളും കണ്ടുമുട്ടി. അന്ന് ഷാരൂഖ് ഖാന്‍ ഇന്നത്തെ പോലെ സ്റ്റാറായിട്ടില്ലായിരുന്നു. ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടത്തിയത്.

  1997-ല്‍ ആര്യന്‍ ജനിച്ചു. 2000-ത്തിലാണ് മകള്‍ സുഹാന ജനിക്കുന്നത്. വാടകഗര്‍ഭധാരണത്തിലൂടെ 2013-ല്‍ ഒരു മകന്‍ കൂടി പിറവിയെടുത്തു. അബ്രാം എന്നാണ് കുഞ്ഞിന് പേരിട്ടത്. ഷാരൂഖും ഗൗരിയും രണ്ട് വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവര്‍ ആയിരുന്നെങ്കിലും ഇരുവിഭാഗങ്ങള്‍ക്കും ബഹുമാനം നല്‍കുന്നവരാണ്. മക്കളെ വളര്‍ത്തുന്നതും അങ്ങനെ തന്നെയാണ്.

  Also Read: മകനെ വെറുതെ വിടണമെന്ന് കരീനയോട് അച്ഛനും അമ്മയും, വീട് വിട്ടിറങ്ങി ഭാര്യ; ഹൃത്വിക്കിന്റെ പ്രണയങ്ങള്‍!

  മകന്‍ ആര്യന്റെ ജനനം ഷാരൂഖിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരനുഭവമാണ്. കാരണം അത്ര സങ്കീര്‍ണ്ണവും വേദനാജനകവുമായിരുന്നു ആ അനുഭവമെന്ന് ഷാരൂഖ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അന്ന് പര്‍ദേസ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ നിന്നാണ് ഷാരൂഖ് ആശുപത്രിക്കിടക്കയിലേക്ക് ഓടിയെത്തിയത്.

  ചിത്രത്തിലെ പ്രശസ്തമായ യേ ദില്‍ ദീവാന... എന്ന പാട്ടിന്റെ ചിത്രീകരണത്തിനിടയില്‍ നിന്നാണ് ഷാരൂഖ് ഇന്ത്യയിലേക്ക് ഓടിയെത്തിയത്. അന്ന് ആ പാട്ടിന്റെ ബാക്കി ഭാഗങ്ങള്‍ ഡ്യൂപ്പിനെ വെച്ചാണ് ചിത്രീകരിച്ചത്.

  ചിത്രത്തിന്റെ സംവിധായകന്‍ സുഭാഷ് ഖായ് ആ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ: 'പാട്ട് ഏറ്റവും അവസാനത്തേക്ക് ഷൂട്ട് ചെയ്യാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു. ചിത്രീകരണത്തിന് രണ്ട് ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കെയാണ് ഗൗരിയുടെ അവസ്ഥ മോശമാണെന്ന് അറിയിച്ച് ദില്ലിയില്‍ നിന്നും ഫോണ്‍ വന്നത്. ഉടന്‍ തന്നെ ഷാരൂഖ് സെറ്റില്‍ നിന്നും പുറപ്പെട്ടു.

  ആ ചിത്രത്തിലെ ഗാനങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. അതില്‍ ഷാരൂഖിനെ വെച്ചുള്ള ക്ലോസപ്പ് രംഗങ്ങളില്‍ മാത്രമേ അദ്ദേഹമുള്ളൂ. ബാക്കിയെല്ലായിടത്തും ഡ്യൂപ്പിനെ വെച്ച് ലോങ് ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.'

  Also Read: കല്യാണം കഴിഞ്ഞ് എന്നും കരച്ചിലും സങ്കടവും; ലക്ഷ്മിപ്രിയയ്ക്ക് വിഷാദരോഗമായിരുന്നുവെന്ന് ഭര്‍ത്താവ് ജയേഷ്

  ആര്യനെ ഗൗരി പ്രസവിച്ച കഥ ഒരിക്കല്‍ ഷാരൂഖ് മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. 'ഗൗരിയുടെ ആദ്യ പ്രസവത്തില്‍ അവള്‍ മരിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ആര്യനെ പ്രസവിക്കാന്‍ അവള്‍ക്ക് സിസേറിയന്‍ ആവശ്യമായി വന്നു. വളരെ വേദനയെടുത്ത് ഗൗരിയുടെ ശരീരത്തില്‍ ട്യൂബുകളെല്ലാം തിരുകി പൂര്‍ണമായും മരവിച്ച അവസ്ഥയിലാണ് താന്‍ അവളെ കാണുന്നത്. അത് കണ്ടതോടെ ശരിക്കും പേടിച്ചു പോയി.'

  തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടതുകൊണ്ട് ആശുപത്രിയില്‍ പോകാന്‍ ഷാരൂഖിന് തീരെ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ ദുര്‍ബ്ബലയായ ഭാര്യയെ അതിതീവ്രമായ പ്രസവവേദനയില്‍ കണ്ടതോടെ അവളെ നഷ്ടപ്പെട്ട് പോയേക്കും എന്ന് തന്നെയാണ് കരുതിയത്. ആ സമയത്ത് ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ചല്ല, ഭാര്യയെ കുറിച്ച് മാത്രമായിരുന്നു താന്‍ ചിന്തിച്ചിരുന്നതെന്നും ഷാരൂഖ് പറയുന്നു.

  Read more about: shah rukh khan gauri khan
  English summary
  Shah Rukh Khan had left the shooting of Pardes because of some complications in Gauri's pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X