»   » പാരീസിലെ വിമാന അപകടത്തില്‍ തന്നെ കൊന്നവര്‍ക്ക് ഷാരുഖ് ഖാന്റെ കിടിലന്‍ മറുപടി ഇങ്ങനെ!!!

പാരീസിലെ വിമാന അപകടത്തില്‍ തന്നെ കൊന്നവര്‍ക്ക് ഷാരുഖ് ഖാന്റെ കിടിലന്‍ മറുപടി ഇങ്ങനെ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് താരങ്ങളെ കൊല്ലുന്നത് സ്ഥിരം പരിപാടിയാണ്. സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ താരങ്ങളെ കൊല്ലുന്നതിന്റെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയായിരുന്നു. അങ്ങനെ വിമാനപകടത്തില്‍ ഷാരുഖ് ഖാനും കൊാല്ലപ്പെട്ടിരുന്നു.

വിദേശത്ത് നിന്നും ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമാണ് വിമാനപകടത്തില്‍ ഷാരുഖ് ഖാന്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്ത് വിട്ടത്. തന്റെ പേരില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ഷാരുഖ് ഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഷാരുഖ് ഖാനെയും കൊന്ന് മാധ്യമങ്ങള്‍

പ്രശ്തരായ വ്യക്തികളെ കൊല്ലുന്നത് നവമാധ്യമങ്ങളുടെ സ്ഥിരം പരിപാടിയാണ്. അത്തരത്തില്‍ ഷാരുഖ് ഖാനാണ് ഇപ്പോഴത്തെ ഇര. എന്നാല്‍ താരത്തെ കൊന്ന വാര്‍ത്ത പുറത്ത് വന്നത് വിദേശത്ത് നിന്നുമായിരുന്നു എന്നതാണ് വ്യത്യസ്തം.

വാര്‍ത്ത പുറത്ത് വിട്ടത് ഫ്രഞ്ച് മാധ്യമങ്ങള്‍

ഷാരുഖ് ഖാന്റെ വ്യാജ മരണ വാര്‍ത്ത പുറത്ത് വിട്ടത് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളായിരുന്നു. ഉടനടി സോഷ്യല്‍ മീഡിയ വാര്‍ത്ത ഏറ്റെടുത്തതോടെ ലോകം മുഴുവന്‍ ഷാരുഖിന്റെ മരണ വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

അനുശോചനം രേഖപ്പെടുത്തി ഫ്രഞ്ച് ഏവിയേഷന്‍

പാരീസിലെ വിമാന അപകടത്തില്‍ ഇന്ത്യന്‍ സിനിമ നടന്‍ ഷാരുഖ് ഖാനും ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു എന്നായിരുന്നു ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. വാര്‍ത്തയ്ക്ക് ശ്കതി പകരുന്നതിനായി ഫ്രഞ്ച് ഏവിയേഷന്‍ താരത്തിന് അനുശോചനം രേഖപ്പെടുത്തിയതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

പ്രതികരണവുമായി ഷാരുഖ് ഖാന്‍

ഈ ആഴ്ച വിമാന അപകടത്തില്‍ നിന്നും സെറ്റില്‍ നിന്നുണ്ടായ അപകടത്തില്‍ നിന്നും മറ്റ് പലതില്‍ നിന്നും താന്‍ രക്ഷപ്പെട്ടിരിക്കുകയാണെന്നാണ് ഷാരുഖ് ഖാന്‍ പ്രതികരിച്ചത്. ട്വിറ്ററിലുടെയാണ് താരം പ്രതികരണം അറിയിച്ചത്.

ഷൂട്ടിങ്ങിനിടെയുണ്ടായ അപകടം

നാലു ദിവസം മുന്നെയാണ് ഷാരുഖ് ഖാന്റെ പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ താരം അപകടത്തില്‍ പെടുന്നത്. സിനിമ സെറ്റിലെ സീലിങ് തകര്‍ന്നു വീഴുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

English summary
Shah Rukh Khan Has A Witty Reply On Death Rumours

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam