»   » മക്കളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ രാത്രിയില്‍ ഉറങ്ങാന്‍ പോലും കഴിയുന്നില്ല; ഷാരൂഖ്

മക്കളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ രാത്രിയില്‍ ഉറങ്ങാന്‍ പോലും കഴിയുന്നില്ല; ഷാരൂഖ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ഷാരൂഖ് ഖാനെ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടത്രേ. മക്കളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പല രാത്രികളിലും തനിക്ക് ഉറക്കം പോലുമില്ല. ഷാരൂഖ് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

ഭാര്യയെ കുറച്ചും മക്കളെ കുറിച്ചും സന്തോഷമുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന ഒരാളാണ് ഷാരൂഖ്. ഇപ്പോള്‍ മക്കളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നു എന്നാണ് താരം പറയുന്നത്.

sharukh-khan

രാത്രി കാലങ്ങളില്‍ എന്തൊക്കെയോ ദുസ്വപ്‌നങ്ങള്‍ കാണുന്നു. രാത്രി എഴുന്നേറ്റ് നടക്കുന്ന ഞാന്‍ തന്റെ കുട്ടികളെ ഭക്ഷിക്കുന്നതായിട്ടാണ് സ്വപ്‌നം കാണുന്നത്. അവര്‍ കഴിക്കാന്‍ പാകാമായിട്ടുള്ളതാണെന്നും ഷാരൂഖ് പറയുന്നു. ഷാരൂഖിന്റ ഈ വിചിത്രമായ സ്വപ്‌നം ഷാരൂഖിന്റെ മക്കളോടുള്ള സ്‌നേഹമാണെന്നാണ് ആരാധകര്‍ പറയുന്നത്.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ദില്‍വാലെ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Bollywood superstar Shah Rukh Khan, who will be seen in filmmaker Rohit Shetty’s upcoming directorial “Dilwale”, says that he is facing a “secret fear” at night.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam