''ശ്ശോ ആകെ കുടുങ്ങിപ്പോയല്ലോ''; മലയാളി പെൺകുട്ടിയ്ക്ക് സഹായവുമായി ഷാരൂഖ്...
സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലേയും ചർച്ച വിഷയം തൃശ്ശൂർ സ്വദേശിയായ ഗോപിക കൊട്ടൻതറയിൽ ഭാസി എന്ന പെൺകുട്ടിയെ കുറിച്ചാണ്. ദ ഷാരൂഖ് ഖാൻ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് ഈ പെൺകുട്ടിയ്ക്കാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ചു നടന്ന ചടങ്ങളിൽ സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെ നേരിട്ട് സ്കോളർഷിപ്പ് സമ്മാനിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്.

സ്കോളർഷിപ്പ് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഷാരൂഖ് ഗോപികയെ ഗവേഷകരുടെ കോട്ട് ധരിപ്പിക്കുകയായിരുന്നു . തുടർന്ന് ചില രസകരമായ സംഭവവങ്ങൾ അവിടെ നടക്കുകയായിരുന്നു. ഷാരൂഖ് കോട്ട് ധരിപ്പിക്കുന്നതിനിടെ ഗോപികയുടെ മുടി കുടുങ്ങുകയായിരുന്നു. ഇത് കണ്ട ഷാരൂഖ് കോട്ടിൽ കുടുങ്ങിയ മുടി പുറത്തെടുക്കാൻ സാഹായിക്കുകയായിരുന്നു. ഈ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാർഷിക മേഖലയിലെ പഠനത്തിനാണ് ഗോപികയ്ക്ക് സ്കോളർഷിപ്പ് ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 800 ൽ പരം വിദ്യാർഥികൾ സ്കോളർഷിപ്പിനായി അപേക്ഷിച്ചിരുന്നു. ഇതിൽ നിന്നാണ് ഗോപിയ്ക്ക് അംഗീകാരം ലഭിക്കുന്നത്.
സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവർത്തികളെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലാ ട്രോബ് യൂണിവേഴ്സിറ്റി ഷാരൂഖിന്റെ പേരിൽ സ്കോളർഷിപ്പ് നൽകുന്നത്. 2019 താരത്തിന്റെ പേരിൽ സ്കോളർഷിപ്പ് വിതരണം ചെയ്യാൻ ആരംഭിച്ചത്. '' വിദ്യാഭ്യാസത്തിൽ വിശ്വസിക്കുന്ന ആളാണ് താൻ. ഗോപികയുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും പ്രകീർത്തിക്കുന്നു എന്നും നേട്ടത്തിൽ അഭിനന്ദിക്കുന്നു എന്നും ഷാരൂഖ് പറഞ്ഞു. ലാട്രോബ് യൂണിവേഴ്സസിറ്റിയിൽ റിസർച്ച് ചെയ്യാനുളള മഹത്തായ അവസരമാണ് ഗോപികയ്ക്ക് ലഭിച്ചിരിക്കുന്നത് . ഇന്ത്യൻ കാർഷിക മേഖലയ്ക്ക് ഈ പെൺകുട്ടി മുതൽക്കൂട്ടാകട്ടെ എന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications