»   » ഭൂത പ്രേതാദികളില്‍ വിശ്വാസമില്ലാത്ത ഷാരുഖ്, പ്രേതത്തെ വീഡിയോയിലാക്കി!!! വീഡിയോ വൈറല്‍!!!

ഭൂത പ്രേതാദികളില്‍ വിശ്വാസമില്ലാത്ത ഷാരുഖ്, പ്രേതത്തെ വീഡിയോയിലാക്കി!!! വീഡിയോ വൈറല്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഭൂതമെന്നും പ്രേതമെന്നും ഒക്കെ പറയാറുണ്ടെങ്കിലും ഇവയെ നേരിട്ട് കണ്ട അനുഭവമുള്ളവര്‍ വിരളമാണ്. ഇവര്‍ കണ്ടെന്ന് പറയന്നത് പ്രേതത്തെ ആണെന്ന് എന്താണ് തെളിവ്. നേരില്‍ കണ്ടതിനേക്കാളേറെ സിനിമയിലാണ് നാം പ്രേതത്തെ കണ്ടിട്ടുള്ളത്. 

ഭൂതത്തിലും പ്രേതത്തിലുമൊന്നും തനിക്ക് വിശ്വാസമില്ലെന്നാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് ഖാന്‍ പറയുന്നത്. പക്ഷെ കാര്യം അങ്ങനെയൊക്കെയാണെങ്കിലും തന്റെ വീട്ടില്‍ വന്ന് കയറിയ പ്രേതത്തെ ഷാരുഖ് വീഡിയോയിലാക്കി. സംഭവം യൂടൂബില്‍ വൈറലുമായി. 

പ്രതികാര ദാഹിയായി കിംഗ് ഖാന്റെ ചോര കുടിക്കാന്‍ എത്തിയതല്ല പ്രേതം. പ്രിയതാരത്തെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം കൊണ്ട് എത്തിയതാണ് അദ്ദേഹത്തിന്റെ വീട്ടില്‍. അത്രമേല്‍ ആരാധികയാണ് പ്രേതം. എന്തായാലും തന്റെ ആരാധികയായി പ്രേതത്തെ വീഡിയോയിലാക്കിയ കിംഗ് ഖാനും അദ്ദേഹത്തിന്റെ വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍.

ഭൂതത്തിലും പ്രേതത്തിലും വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട് എന്തെങ്കിലും ശബ്ദം കേട്ടാല്‍ പ്രേതാമാണെന്ന് കരുതുന്ന ഒരുപാട് പേര്‍ എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. പക്ഷെ വീഡിയോയിലും ഇടയ്ക്ക് പേടിപ്പിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കാം. അപ്പോള്‍ അതൊന്നും കാര്യമാക്കേണ്ടെന്നും ഭൂത-പ്രേതങ്ങളൊന്നും ഇല്ലെന്നുമാണ് ഷാരുഖ് പറയുന്നത്.

പ്രേതത്തെ പേടിയില്ലെന്ന് പറയുന്ന ഷാരുഖിന് സമീപത്തെത്തുന്ന പ്രേതം ഷാരുഖുമായി നടത്തുന്ന സംഭാഷണമാണ് വീഡിയോയിലുള്ളത്. ഷാരുഖിന്റെ ഭാവങ്ങളും നര്‍മ സംഭാഷണങ്ങള്‍ കൊണ്ടുംരസകരമാണ് വീഡിയോ.

ഷാരുഖിന്റെ വീടായ മന്നത്തില്‍ പ്രേതമായി എത്തിയരിക്കുന്നത് ബോളിവുഡ് നായിക അനുഷ്‌ക ശര്‍മയാണ്. ഷാരുഖാന്റെ വലിയ ആരാധിക കൂടെയാണ് നടി. ഷാരുഖിന്റെ നായികയായി രബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌കയുടെ ബോളിവുഡ് കരിയര്‍ ആരംഭിക്കുന്നത്.

അനുഷ്‌ക നായികയായി എത്തുന്ന ഫില്ലോരിയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ തയാറാക്കിയത്. അനുഷ്‌ക ശര്‍മ ആദ്യമായി പ്രേതമായെത്തുന്ന സിനിമയാണ് ഫില്ലോരി. ഉപദ്രവകാരിയല്ലാത്ത പാവം പ്രേതമാണ് അനുഷ്‌ക. നവാഗതനായ അന്‍ഷായി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.

രബ് നേ ബനാ ദി ജോഡി, ജബ് തക് ഹേ ജാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഷാരുഖും അനുഷ്‌കയും നായികാനായകന്മാരായി എത്തുകയാണ്. ഇംതിയാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ആകാംഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഷാരുഖിന്റെ വീട്ടിൽ പ്രേതം കയറിയ വീഡിയോ കാണാം...

English summary
Shah Rukh Khan’s house Mannat is haunted. Before this moment, Shah Rukh Khan said he did not believe in ghosts.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam