സല്‍മാനെ കുറിച്ചുള്ള ചോദ്യങ്ങള്‍ കേട്ട് മടുത്തു: ഷാരൂഖ്
ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖും മസില്‍മാന്‍ സല്‍മാന്‍ ഖാനും തമ്മിലുള്ള പിണക്കം ബോളിവുഡില്‍ എന്നല്ല സിനിമാ ഇന്റസ്ട്രിയില്‍ തന്നെ പരസ്യമായ രഹസ്യമായാണ്. ഓരോ ഇഫ്താറിനും ഇരുവരും ഒന്നിച്ചു കണ്ടു മുട്ടുകയും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ എടുക്കകയും പിണക്കം മാറിയെന്ന് ആരാധകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും.
കഴിഞ്ഞ ഇഫ്താറിനും ഇത്തരത്തില്‍ ഫോട്ടോയൊക്കെ എടുത്ത് ആരാധകരെ തെറ്റിദ്ധരിപ്പിച്ചു. എന്നിട്ട് അവിടെ നിന്ന് ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍ വാക്കുകൊണ്ട് പരസ്പരം പഴിചാരി. ഇപ്രാവശ്യത്തെ ഇഫ്താറിനുമുണ്ടായിരുന്നു കെട്ടിപ്പിടത്തും ഫോട്ടോയെടുപ്പുമൊക്കെ. പക്ഷെ ഇത്തവണ കാര്യം മറിഞ്ഞു.

ഇഫ്താറിന് ശേഷം ഷാരൂഖിനെ കുറിച്ച് നല്ലത് മാത്രമേ സല്‍മാന്‍ പറഞ്ഞിട്ടുള്ളു. ഷാരൂഖ് തന്നെയാണ് ബോളിവുഡിലെ കിംഗെന്നും പറഞ്ഞു. പക്ഷെ എന്നാലും ആരാധകര്‍ ഇവരെ എവിടെക്കണ്ടാലും ഇക്കാര്യമേ ചോദിക്കൂ. ചോദ്യം കേട്ട് കേട്ട് ഷാരൂഖ് മടുത്തു.
ആരാധകര്‍ക്ക് തന്നോട് ഇക്കാര്യമല്ലാതെ മറ്റൊന്നും ചോദിക്കാനില്ലെ. സല്‍മാനെ കുറിച്ചുള്ള ചോദ്യം കേട്ട് കേട്ട് ഞാന്‍ മടുത്തു. അതെ ഞങ്ങളിപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. ഷാരൂഖും പറഞ്ഞു. സല്‍മാനുമായി നല്ല അടുപ്പത്തിലാണ്. ഇനിയെന്താണ് അറിയേണ്ടത്.


Click it and Unblock the Notifications











