ദില്‍വാലെയുടെ സെറ്റില്‍ വച്ച് ഷാരൂഖിന് പരിക്ക്
പുതിയ ചിത്രമായ ദില്‍വാലയുടെ സെറ്റില്‍ വച്ച് ഷാരൂഖിന് പരിക്കേറ്റു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കവെയാണ് താരത്തിന് പരിക്കേറ്റത്. കൈയ്യില്‍ ചതവ് മാത്രമേ പറ്റിയിട്ടുള്ളുവെന്നാണ് അറിയുന്നത്.
എന്നാല്‍ ഇത് ആദ്യമായല്ല ഷാരൂഖിന് സിനിമയുടെ ചിത്രീകരണ വേളയില്‍ വച്ച് അപകടം സംഭവിക്കുന്നത്. മുമ്പ് ഷാരൂഖിന്റെ ഫാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയിലും താരത്തിന് പരിക്കേറ്റിരുന്നു.

ചെന്നൈ എക്‌സ്പ്രസ്സിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലെ. കാജോളാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്.
ഇതു പോലെ സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യുന്ന നടന്മാര്‍ കുറവല്ല. അവരുടെ ജീവന്‍ വരെ പണയം വച്ചിട്ടാണ് ഒരുപക്ഷേ സിനിമയ്ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നത്.
bollywood film news actor sharukh khan dilwale injured ബോളിവുഡ് സിനിമ നടന് ഷാരൂഖ് ഖാന് ദില്‍വാലെ പരിക്ക്


Click it and Unblock the Notifications