ഒരു അച്ഛന് ഏറ്റവും അഭിമാനമുള്ള നിമിഷം, മകളുടെ പ്രകടനത്തില്‍ മതിമറന്ന് ഷാറൂഖ് ഖാന്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ കൊണ്ടുമാത്രമല്ല, വ്യക്തി ജീവിതത്തിലെ തന്റെ വ്യക്തിത്വം കൊണ്ടും ആ പദവിയ്ക്ക് അര്‍ഹനാണ്. കുടുംബ ബന്ധത്തിന് അത്രയേറെ പ്രാധാന്യം നല്‍കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാനും.

അടുത്തിടെ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന സീറോ എന്ന ചിത്രത്തിന്റെ ലൊക്കെഷനില്‍ നിന്നും അവധിയെടുത്ത് ഷാരൂഖ് ലണ്ടനില്‍ മകള്‍ പഠിയ്ക്കുന്ന കോളേജിലെത്തിയിരുന്നു. അതെന്തിനാണെന്നല്ലേ... ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

 നാടകം കാണാന്‍

നാടകം കാണാന്‍


ലണ്ടനിലെ അര്‍ഡിഗ്ലി കോളേജിലാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ പഠിയ്ക്കുന്നത്. മകള്‍ അഭിനയിക്കുന്ന നാടകം കാണാന്‍ വേണ്ടിയാണ് ഷാരൂഖ് ലൊക്കേഷനില്‍ നിന്നും അവധിയെടുത്ത് ലണ്ടനിലെത്തിയത്.

അവളുടെ പ്രകടനം

അവളുടെ പ്രകടനം

മകളെ പ്രശംസിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍ ട്വിറ്ററിലെത്തി. അവളുടെ പ്രകടനത്തില്‍ മതിമറന്നുപോയി എന്നാണ് ഫോട്ടോ സഹിതം ട്വീറ്റ് ചെയ്ത ട്വീറ്റില്‍ ഷാരൂഖ് പറയുന്നത്.

 മകള്‍ക്ക് മാത്രമല്ല

മകള്‍ക്ക് മാത്രമല്ല


മകളെ മാത്രമല്ല.. ആ നാടകത്തിന് പിന്നിലുള്ള എല്ലാവരെയും എസ് ആര്‍ കെ പ്രശംസിച്ചിട്ടുണ്ട്. അത്രയേറെ മികച്ച അഭിനയമായിരുന്നു ഓരോരുത്തരുടേതും എന്നാണ് ഷാരൂഖ് പറഞ്ഞത്.

  ഷാരൂഖ് തിരക്കിലാണ്

ഷാരൂഖ് തിരക്കിലാണ്


ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അനുഷ്‌ക ശര്‍മയും കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിസംബര്‍ 21ന് റിലീസ് ചെയ്യും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X