'ദില്‍വാലെ'; ഷാരൂഖും കാജോളും വീണ്ടും ഒരുമിക്കുന്നു

By Gokul

മുംബൈ: വര്‍ഷങ്ങള്‍ക്കുശേഷം ബോളിവുഡിലെ സൂപ്പര്‍ താരജോഡികളായ ഷാരൂഖ് ഖാനും കാജോളും വീണ്ടും ഒരുമിക്കുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ദില്‍വാലെ എന്ന ചിത്രത്തിലാണ് ഇരുവരും നായികാ നായകന്മാരാകുന്നത്. വരുണ്‍ ധവാനും, ക്രിതി സനോണും മുഖ്യവേഷങ്ങളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും രോഹിത് ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിച്ച ഷാരൂഖ് കാജോള്‍ ജോഡി അവസാനമായി ഒരുമിച്ചത് മൈം നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലാണ്. ഇതിനുശേഷം ഇരുവരും ഒരുമിക്കുന്നെന്ന് പലപ്പോഴും റൂമറുകളുണ്ടായിരുന്നെങ്കിലും പ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു ഫലം. ഇപ്പോഴിതാ സംവിധായകന്‍ തന്നെ ഇരുവരും ഒന്നിക്കുന്നെന്ന വാര്‍ത്ത പുറത്തുവിടുകയും ചെയ്തു.

shahrukh-khan-kajol

ഹം, ഛല്‍തീ കാ നാം ഗഡി എന്നീ ബോളിവുഡ് ചിത്രങ്ങളുടെ റിമേക്കാണ് ദില്‍വാലേ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ രോഹിത് ഇക്കാര്യം തള്ളി. ഈ മാസം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം മുംബൈയുടെ പശ്ചാത്തലത്തിലായിരിക്കുമെന്ന് സംവിധായകന്‍ സൂചന നല്‍കി.

ചെന്നൈ എക്‌സ്പ്രസ് സിനിമയുടെ റെക്കോര്‍ഡ് വിജയത്തിനുശേഷം ഷാരൂഖും രോഹിത്തും വീണ്ടും ഒരുമിക്കുമ്പോള്‍ മറ്റൊരു മെഗാഹിറ്റാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. കാജോളിന്റെ സാന്നിദ്ധ്യം ചിത്രത്തിന് ഏറെ ഗുണം ചെയ്യുമെന്നും ഇവര്‍ കരുതുന്നു. ഷൂരൂഖും കാജോളും ഒരുമിച്ച് അഭിനയിച്ച ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന സിനിമ 1000 ആഴ്ച തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച് റെക്കോര്‍ഡിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X