»   » മരിച്ച് ജീവിച്ച താരങ്ങളില്‍ ഇനി ഷാരുഖും!!! മരണം, പാരിസില്‍ വിമാനപകടത്തില്‍???

മരിച്ച് ജീവിച്ച താരങ്ങളില്‍ ഇനി ഷാരുഖും!!! മരണം, പാരിസില്‍ വിമാനപകടത്തില്‍???

Posted By: Karthi
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയ ആളുകളുകള്‍ക്ക് പരസ്പരം സംവാദത്തിലും ആശയങ്ങളും വാര്‍ത്തകളും കൈമാറുന്നതിനുമുള്ള വേദിയായുമാണ്. എന്നാല്‍ അതിനുമപ്പുറത്തേക്ക് സോഷ്യല്‍ മീഡിയ പലരും ഉപയോഗപ്പെടുത്തുകയാണ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

പറഞ്ഞ് കേട്ടതൊക്കെ വ്യാജം, സത്യം ഇതാ!!! പ്രഭാസ് അനുഷ്‌ക ബന്ധത്തിന് സാധ്യതയേറുന്നു???

ദളപതിക്ക് ശേഷം വീണ്ടും രജനിയും മമ്മൂട്ടിയും? ഇക്കുറി മമ്മൂട്ടി ചരിത്ര പുരുഷന്‍, രജനി ഗ്യാങ്സ്റ്റർ???

വ്യാജ വാര്‍ത്തയില്‍ മരിച്ച താരങ്ങള്‍ ധാരാളമുണ്ട്. ഇക്കുറി വ്യാജ വാര്‍ത്തയുടെ ഇരയായത് ബോളിവുഡ് താരം ഷാരഖ് ഖാനാണ്. പക്ഷെ സോഷ്യല്‍ മീഡിയയല്ല ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഷാരുഖ് ഖാനെ കൊന്നത്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം വൈറലാകുകയും ചെയ്തു. 

വ്യാജ വാര്‍ത്തകള്‍

വ്യാജ മരണ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്നത് ഇന്നത്തെ കാലത്ത് പതിവ് സംഭവമായിരിക്കുകയാണ്. നടി ശ്വേത തിവാരിയും മലയാള നടന്‍ വിജയ രാഘവനും ഇത്തരത്തില്‍ മരിച്ച താരങ്ങളാണ്. വ്യാജ വാര്‍ത്തകള്‍ സിനിമാ താരങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് വാസ്തവം.

ഫ്രഞ്ച് മാധ്യമത്തിലെ റിപ്പോര്‍ട്ട്

ഒരു ഫ്രഞ്ച് മാധ്യമത്തില്‍ നിന്നായിരുന്നു ഈ വാര്‍ത്ത ആദ്യം പുറത്ത് വന്നത്. ഓണ്‍ലൈന്‍ മാധ്യമം ഷാരുഖ് ഖാന്റെ ചിത്രമുള്‍പ്പെടെ പ്രസിദ്ധീകരിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം പടരുകയായിരുന്നു.

പാരീസിലെ വിമാന അപകടം

പാരിസിലെ വിമാന അപകടത്തില്‍ ഇന്ത്യയിലെ നടന്‍ ഷാരുഖ് ഖാനും മറ്റുള്ളവരും കൊല്ലപ്പെട്ടു എന്നായിരുന്നു ആ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത. ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ താരത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

മോശം കാലാവസ്ഥ

മകളുടെ പിറന്നാള്‍ ആഘോഷിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്ത ഷാരുഖ് യാത്ര ചെയ്ത വിമാനമാണ് അപകടത്തില്‍ പെട്ടത്. മോശം കാലവസ്ഥയേത്തുടര്‍ന്നാണ് വിമാനം അപകടത്തില്‍പ്പെട്ടത്. ഇന്ത്യയിലെ സൂപ്പര്‍ താരത്തിന്റെ മരണം ആരാധകരെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സണ്ണി ലിയോണിന്റെ വിമാനാപകടം

കഴിഞ്ഞ ദിവസം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെട്ടിരുന്നു. സണ്ണി ലിയോണും ഭര്‍ത്താവും വിമാനത്തിലുണ്ടായിരുന്നു. ഇരുവരും പരിക്കുകളൊന്നും ഇല്ലാതെ അപകടത്തില്‍ നിന്നും രക്ഷപെട്ടിരുന്നു. ഇക്കാര്യം സണ്ണി ലിയോണ്‍ തന്നെയായിരുന്നു തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.

മരിച്ച് ജീവിച്ച താരങ്ങള്‍

ജീവിനോടിരിക്കുമ്പോള്‍ തന്നെ മരിക്കാന്‍ വിധിക്കപ്പെട്ട താരങ്ങള്‍ നിരവധിയാണ്. മലയാളത്തില്‍ കൊച്ചിന്‍ ഹനീഫ, ജഗതി, സലിംകുമാര്‍ എന്നിവര്‍ മരിച്ച് ജീവിച്ച താരങ്ങളാണ്. അതില്‍ തന്നെ ഏറ്റവുമധികം മരിച്ചത് സലിം കുമാറാണ്. ഒടുവില്‍ മരിച്ചത് വിജയരാഘവനായിരുന്നു.

English summary
A French website reported that SRK died in a plane crash in Paris. Further, they also claimed that the France Civil Aviation had issued a statement condemning the death.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam