മീശവെച്ച കിങ് ഖാനെ കണ്ടക്കാ
ചെന്നൈ എക്‌സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലേ. ചിത്രത്തില്‍ മീശവെച്ചാണ് കിങ് ഖാന്‍ എത്തുന്നത്. കജോളാണ് നായിക.
ബാസിഘര്‍, കരണ്‍ അര്‍ജുന്‍, കുഛ് കുഛ് ഹോതാഹെ, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലെ സൂപ്പര്‍ജോഡികളായിരുന്ന കജോളും ഷാരൂഖ് ഖാനും ഒരുമിച്ചെത്തുന്ന ചിത്രമാണ് ദില്‍വാലേ.

2010 ല്‍ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഇരുവും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.വരുണ്‍ ധവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങിയവരും ഉണ്ടാവും.
റെഡ്ചില്ലീസ് എന്റര്‍ടെയ്‌ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷത്തിനുശേഷം എത്തുന്ന ചിത്രത്തിനായ് കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications