വെട്രിമാരനോ ആറ്റ്‌ലിയോ! വൻ സർപ്രൈസുമായി ഷാരൂഖ്... ആകാംക്ഷയിൽ പ്രേക്ഷകർ

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് ഷാരൂഖ്ഖാൻ. സിനിമയിൽ നിന്നുള്ള താരത്തിന്റെ അപ്രതീക്ഷിത ഇടവേള പ്രേക്ഷകരിൽ സങ്കട സൃഷ്ടിച്ചിരുന്നു. സീറോ എന്ന ചിത്രത്തിന്റെ പരാജയമാണ് താരത്തെ കൊണ്ട് ഇത്തരത്തിലുള്ള തീരുമാനമെടുപ്പിച്ചതിനു പിന്നിൽ. ഇപ്പോഴിത വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് താരം. ഒരു വൻ സർപ്രൈസുമായിട്ടാണ് ഷാരൂഖിന്റെ മടങ്ങി വരവ്.

srk

കോളിവുഡിലെ ഹിറ്റ് സംവിധായകരാണ് ആറ്റ്ലിയും വെട്രിമാരനും. ഈ ഹിറ്റ് മേക്കേഴ്സിന്റെ ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിൽ തിരിച്ചു വരുന്നതെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ബിഗിൽ സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ചിത്രത്തിനായിട്ടുള്ള തിരക്കഥ തയ്യാറായിട്ടുണ്ടെന്നും ബിഗിലിന്റെ റിലീസിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിത വെട്രിമാര്ൻ ചിത്രത്തിൽ ഷാരൂഖ് എത്തുന്നു എന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വെട്രിമാരനും ഷാരൂഖ് ഖാനും ഒരുമിച്ച് നിൽക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു . ഇതിനു പിന്നാലെയാണ് വെട്രിമാരൻ- ഷാരൂഖ് ചിത്രത്തെ കുറിച്ചുളള വാർത്തകൾ പ്രചരിച്ചത്. വെട്രിമാരന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'അസുരന്‍' ഷാരൂഖ് ഖാന്‍ കണ്ടുവെന്നും അതിന്റെ ഒരു ഹിന്ദി റീമേക്കില്‍ താരം താല്‍പര്യം പ്രകടിപ്പിച്ചെന്നുമുളള വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്താലും പ്രേക്ഷകർ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X