ഷാരൂഖ് ഖാന് സ്വന്തം വീട്ടില്‍ പ്രവേശനം നിഷേധിച്ച് സെക്യൂരിറ്റിമാര്‍
മുംബൈ: കിംഗ് ഖാന് സ്വന്തം വീട്ടില്‍ പ്രവേശനം നിഷേധിച്ചു. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെയാണ് സ്വന്തം വീട്ടിലേയ്ക്ക് കടക്കാനാകാതെ ഗേറ്റില്‍ തടഞ്ഞത്. അദ്ദേഹത്തിന്റെ സെക്യൂരിറ്റി ജീവനക്കാരാണ് വഴി തടഞ്ഞത്. സെക്യൂരിറ്റിയുടെ പണി പോയത് തന്നെ എന്നാകും നിങ്ങള്‍ ചിന്തിയ്ക്കുക. എന്നാല്‍ സംഭവം അത്ര സീരിയസൊന്നും അല്ല കേട്ടോ. ഷാരൂഖിന്റെ പുതിയ ചിത്രമായ 'ഫാനിലെ' ഒരു രംഗത്തിന്റെ ചിത്രീകരണമായിരുന്നു വീടിന് മുന്നില്‍ നടന്നത്.
ഫാന്‍ എന്ന പേര് സൂചിപ്പിയ്ക്കുന്നത് പോലെ ഒരു കടുത്ത താര ആരാധകരനാണ് ഷാരൂഖിന്റെ കഥാപാത്രം. ബാന്ദ്ര ബസ് സ്റ്റാന്‍ഡിന് സമീപമുള്ള 'മന്നത്ത്' എന്ന ഷാരൂഖിന്റെ വീടിന് മുന്നിലായിരുന്നു ഷൂട്ടിംഗ്. ആരാധകന്റെ വേഷത്തലുള്ള ഷാരൂഖ് തന്റെ പ്രിയ നായകനെ കാണാന്‍ മന്നത്തില്‍ എത്തുന്ന രംഗമാണ് ചിത്രീകരിച്ചത്.

സൂപ്പര്‍ താരമായ ഷാരൂഖ് ഒരു താരത്തിന്റെ ആരാധകനായി വെള്ളിത്തിരയില്‍ എത്തുന്നു എന്നതാണ് ഫാന്‍ എന്ന ചിത്രത്തിന്റെ പ്രത്യേകത. മനീഷ് ശര്‍മ്മ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആദിത്യ ചോപ്രയാണ്. 2015 ഓഗസ്റ്റ് 14 ന് ചിത്രം തീയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഷാരൂഖിന്റെ വീടും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നായി മാറിയിരിയ്ക്കുകയാണ്.


Click it and Unblock the Notifications











