പാകിസ്താന് 45 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചോ? സത്യം ഇങ്ങനെ, കിങ് ഖാന് വേണ്ടി കൈയടിച്ച് ഇന്ത്യ
രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനോടൊപ്പം താരങ്ങളും. പ്രാധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേയ്ക്ക് തങ്ങളാൽ കഴിയുന്ന സംഭവാന നൽകിയിരിക്കുകയാണ് ഇവർ. അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, വിക്കി കൗശൽ, വരുൺ ധവാൻ,കത്രീന കൈഫ്. സാറ, ആലിയ ഭട്ട്, അനുഷ്ക ശർമ, ദീപിക, രൺവീർ എന്നിവർ സംഭാവന നൽകിയിട്ടുണ്ട്.
ഇപ്പോഴിത ജനങ്ങൾക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. താരത്തിന്റെ വീടിനോടു ചേര്‍ന്ന നാലു നിലയുള്ള ഓഫീസ് മുറി ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി വിട്ടു നല്‍കിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ എസ്ആർകെയെ പ്രകീർത്തിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ #SRKofficeForQurantine എന്ന് ഹാഷ്ടാഗ് ട്രെന്റിങ്ങായിട്ടുണ്ട്.

പ്രവൃത്തിയില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണ വ്യാപനം കനത്തതോടെ രാപ്പകലില്ലാതെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവര്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യാനും മറ്റും ഷാരുഖും മുൻപന്തിയിലുണ്ടായിരുന്നു. പണത്തിന് പുറമേ മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്ത് താരം രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റ ഉമസ്ഥതയിലുള്ള സ്ഥപനങ്ങളായ കൊൽക്കത്ത നെറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്റർടെയ്മെന്റ്സ്, മീർ ഫൗണ്ടേഷൻ, റെഡ് ചില്ലീസ് വിഎഫ്ൺക്സ് വഴിയാണ് സഹായം നൽകുന്നത്. രാജ്യത്തെ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ 3000 കടക്കുമ്പോള്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ബോളിവുഡും സജ്ജമാകുകയാണ്.
അതേ സമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷാരൂഖിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ബോളിവുഡ് താരങ്ങൾ പിഎം കെയേര്‍സിലും മറ്റ് ചാരിറ്റി സ്ഥാപാനങ്ങള്‍ക്കും സഹായഹസ്തവുമായി എത്തുമ്പോൾ താരം മൗനം പാലിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താന് ഷാരൂഖ് 45 കോടി പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു വാർത്ത പ്രചരിച്ചത്. ഇതിന് പിന്നാലെ താരത്തിന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ പ്രചരിച്ച ട്വീറ്റ് 2017ലേതാണെന്ന് കണ്ടെത്തുകയായിരുന്നു.
ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 219 പേർ മരിച്ചിരുന്നു. അന്ന് ഷാരൂഖ് 45 കോടി നല്‍കിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. ആ വാര്‍ത്തയാണ് ഇപ്പോൾ ട്വിറ്ററില്‍ ഇപ്രചരിക്കുന്നത്. ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ കമ്പനിയും പിഎം കെയേര്‍സ് ഫണ്ടിലേക്ക് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മറ്റ് ചാരിറ്റി സ്ഥാപനങ്ങള്‍ക്കും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളി വെളിച്ചത്തായതോടെ താരത്തിനെതിരെയുള്ള വിമർശനം മങ്ങിയിരിക്കുകയാണ്


Click it and Unblock the Notifications











