പെൺകുട്ടികളെ ചതിച്ചിട്ടില്ല, അതുകൊണ്ട് ഞാന്‍ ഗേ ആണെന്നാണ് പലരും കരുതിയത്! ഭാര്യയ്ക്ക് കൊടുത്ത വാക്കാണ്; ഷാരൂഖ്

നടന്‍ ഷാരൂഖ് ഖാന്‍ അമ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുകയാണിന്ന്. ഇന്ത്യന്‍ സിനിമയുടെ ബാദുഷ എന്നറിയപ്പെടുന്ന താരം ഒരു ഗോഡ്ഫാദര്‍ ഇല്ലാതെയാണ് ബോളിവുഡിന്റെ രാജാവാകുന്നത്. സ്ഥിരം റൊമാന്റിക് ഹീറോയായി അഭിനയിച്ചിരുന്ന ഷാരൂഖ് 'റൊമാന്‍സിന്റെ രാജാവ്' എന്ന വിശേഷണവും സ്വന്തമാക്കി.

വലിയ ഫാന്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ഷാരൂഖ് അധികം വിമര്‍ശനങ്ങളൊന്നും നേരിട്ടിട്ടില്ല. എന്നിരുന്നാലും മാധ്യമങ്ങളില്‍ ചില കിംവദന്തികളും അഭ്യൂഹങ്ങളുമൊക്കെ താരത്തിന്റെ പേരിനൊപ്പം വന്നിട്ടുണ്ട്. മുന്‍പ് ഒരു അഭിമുഖത്തില്‍ ഭാര്യ ഗൗരി ഖാനെ നിങ്ങള്‍ എപ്പോഴെങ്കിലും വഞ്ചിച്ചിട്ടുണ്ടോ എന്ന ചോദ്യം സൂപ്പര്‍താരത്തിന് നേരിടേണ്ടതായി വന്നിരുന്നു. ഇതിന് നടന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

shahrukh-khan-gouri

'ഞാന്‍ ആരെയും ചതിക്കാറില്ല. സാമ്പത്തികമായോ വൈകാരികമായോ പ്രണയപരമായോ ആരെയും വഞ്ചിക്കാനുള്ള ആഗ്രഹം എനിക്കൊരിക്കലും ഉണ്ടായിട്ടില്ല. എന്ന് കരുതി ഞാന്‍ ധാര്‍മ്മികമായി നേരായ വ്യക്തിയാണെന്ന് അര്‍ത്ഥമില്ല. വഞ്ചിക്കുന്നത് വളരെ കുറവാണെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. അങ്ങനെയില്ലെന്ന് പറയാനും പറ്റില്ല എന്നതാണ് എന്റെ പ്രശ്‌നം. ഞാന്‍ വളരെ മര്യാദയുള്ളവനാണ്.

കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ ഒഴിവാക്കാന്‍ എനിക്ക് കഴിയില്ല. ഒരു സായാഹ്നത്തിന് വേണ്ടിയോ അതല്ല രണ്ട് മൂന്ന് തവണത്തെ ലൈംഗികബന്ധത്തിന് വേണ്ടിയോ കൂട്ടുകെട്ട് ഉണ്ടാക്കുകയും എന്നിട്ട് അത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതും എനിക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതൊക്കെ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളാണ്. ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെടാനും വഞ്ചിക്കാനുമൊക്കെയുള്ള എന്റെ സമയം അവസാനിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്.

shahrukh-khan-gouri

പെണ്‍കുട്ടികളെ അത്തരത്തില്‍ ഞാന്‍ ഒരിക്കലും ചതിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പല ആളുകളും ഞാന്‍ സ്വവര്‍ഗാനുരാഗിയാണെന്നാണ് പറയാറുള്ളത്. എനിക്ക് ഇപ്പോള്‍ വളരെ പ്രായമായി. സത്യത്തില്‍, ഞാന്‍ ഇപ്പോള്‍ ആരെയെങ്കിലും ചതിച്ചാല്‍ പോലും നുണ പറയുന്നതാണെന്ന് ആളുകള്‍ പറയും. ഞാന്‍ മുംബൈയില്‍ വന്നപ്പോള്‍ സിനിമാ മേഖലയെക്കുറിച്ച് പലര്‍ക്കും ധാരണകളുണ്ടായിരുന്നു. അത് ശരിയല്ലെന്നാണ് ആ ആളുകളോട് ഞാന്‍ പറഞ്ഞിട്ടുള്ളത്.

എന്റെ മുറിയില്‍ ഞാന്‍ മറ്റൊരു സ്ത്രീക്കൊപ്പവും കിടന്നുറങ്ങുമെന്ന് ഓര്‍ത്ത് വിഷമിക്കാതെ, തന്നോടൊപ്പം ഏത് പാര്‍ട്ടിയിലും നടക്കാമെന്ന് ഭാര്യയ്ക്ക് താന്‍ വാഗ്ദാനം ചെയ്ത് കൊടുത്തിട്ടുണ്ടെന്നാണ് ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയത്. ഞാനെന്റെ മനസ്സില്‍ നിന്നുമെടുത്ത വാഗ്ദാനമാണത്. എന്നിട്ടും എനിക്കൊപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ ഞാന്‍ സ്‌നേഹിക്കാറുണ്ട്. എന്നാല്‍ അതിനര്‍ഥം ശാരീരികാവാശ്യങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു...

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X