ചിലപ്പോൾ ഒരു തിരിച്ചു വരവ് ഉണ്ടായില്ലെന്ന് വന്നേക്കാം!! വെളിപ്പെടുത്തലുമായി എസ്ആർകെ

2018 ൽ പുറത്തിറങ്ങാൻ പോകുന്ന ഷാരൂഖിന്റെ ഓരോയൊരു ചിത്രമാണ് സീറോ.

ബോളിവുഡും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സീറോ. ദീപിക- പദുകോൺ ഷാരൂഖ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ചെന്നൈ എക്സ്പ്രസിനു ശേഷം പ്രേക്ഷകർ അതീവ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കത്രീന കൈഫ്, അനുഷ്ക ശർമ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി, കജോള്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കരിഷ്മ കപൂര്‍, ജൂഹി ചൗള എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുണ്ട്.

വ്യത്യസ്തമായ വേഷ-ഭാവ പകർച്ചയിവൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് ഷാരൂഖ്ഖാൻ. ടൈപ്പ്കാസ്റ്റിൽ നിന്ന് മാറി ചിന്തിക്കുന്ന വിരൽ എണ്ണാവുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. സീറോയിൽ കുളളനായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതിനാൽ തന്നെ ഏറെ ആകാംക്ഷയേടൊയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. പ്രേക്ഷകരെ പോലെ തന്നെ ഷാരൂഖും ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

സിനിമ വിജയിച്ചില്ലെങ്കിൽ

സിനിമ വിജയിച്ചില്ലെങ്കിൽ

ഒരു ബോളിവുഡ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ വിജയിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ചോദിച്ച അവതാരകയോട് ഷാരൂഖ് പറഞ്ഞത് ഇങ്ങനെയാണ്. എനിയ്ക്ക് മാറ്റാൻ സാധിക്കാത്ത കാര്യത്തിനെ കുറിച്ച് ഞാൻ എന്തിനാണ് ചിന്തിക്കുന്നത്. സീറോ എനിയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് പ്രേക്ഷകർക്ക് തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ തോന്നൽ മാത്രമാണ്. ഈ സിനിമ പരാജയപ്പെട്ടാൽ അടുത്ത കുറേ മാസത്തേയ്ക്ക് സിനിമ കിട്ടില്ലായിരിക്കും. എന്നാൽ തന്റെ കഴിവിലും കലയിലും എനിയ്ക്ക് വിശ്വാസമുണ്ടെങ്കിൽ ഞാൻ അഭിനയിക്കും.

സിനിമയിലേയ്ക്ക് തിരിച്ച് വരാം

സിനിമയിലേയ്ക്ക് തിരിച്ച് വരാം

കഴിഞ്ഞ 15 വർഷത്തെപ്പോലെ തന്നെ സിനിമയിലേയ്ക്ക് ഒരു തിരിച്ച് വരവ് നടത്തിയേക്കാം . ചിലപ്പോൾ തിരിച്ച് വരില്ലായിരിക്കുമെന്നും താരം പറഞ്ഞു. ബിസിനസ്സ് മേഖലയ്ക്ക് സിനിമയെ കുറിച്ചൊരു വീക്ഷണമുണ്ട്. അവരുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ അത് വളരെ ശരിയാണ്. എന്തായാലും പ്രേക്ഷകരും ബോളിവുഡും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. 2018 ഡിസംബർ 21 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

2018 ലെ ഒരു സിനിമ

2018 ലെ ഒരു സിനിമ

2018 ൽ പുറത്തിറങ്ങാൻ പോകുന്ന ഷാരൂഖിന്റെ ഓരോയൊരു ചിത്രമാണ് സീറോ. ഈ വർഷ ഈ ഒരു ചിത്രത്തിൽ മാത്രമാണ് താരം കമിറ്റ് ചെയ്തിട്ടുള്ളത്. അത്രയധികം പൂർണ്ണതയേടെയാണ് ഖാൻ സീറോയിൽ അഭിനയിച്ചിരിക്കുന്നത്.2017 ൽ പുറത്തു വന്ന ആലിയുടെ ജബ് ഹാരി മെറ്റ് സെയ്ജലാണ് താരത്തിന്റ അവസാനം പുറത്തു വന്ന ചിത്രം. ഇതിന് പ്രതീക്ഷിച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല.

 10 വർഷത്തിനു  ശേഷം സംവിധാനം ചെയ്യുന്ന ചിത്രം

10 വർഷത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം

ആനന്ദ് എൽ റായ് ആണ് സീറോ സംവിധാനം ചെയ്യുന്നത്. 10 വർഷത്തിനു ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. 2015 ൽ പുറത്തിറങ്ങിയ തനു വെഡ് മനു എന്ന ചിത്രത്തിനു ശേഷം ആനന്ദ് സംവിധാന രംഗത്തു നിന്ന് മാറി നിന്നിരുന്നു. സംവിധായകൻ എന്നതിലുപരി സിനിമ നിർമ്മാതാവ് കൂടിയാണ് ആനന്ദ്. ഗീതുമോഹൻ ദാസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം മുത്തോൻ നിർമ്മിക്കുന്നത് ആനനദ് എൽ റായ് ആണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X