സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഞാനൊരു എഞ്ചിനീയറാകുമായിരുന്നു
പഠിക്കുന്ന കാലത്ത് താന്‍ ഒരിക്കലും ഒരു സിനിമ നടന്‍ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഇത് പറയുന്നത് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ആണ്. ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറാകാന്‍ വലിയ മോഹമുണ്ടായിരുന്നു. ഒരുപക്ഷേ സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ താന്‍ എഞ്ചിനീയര്‍ ആകുമായിരുന്നുവെന്ന് ഷാരൂഖ് പറയുന്നു.
ഷാരൂഖ് തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലാണ് നിലവിലെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയെ കണ്ടുമുട്ടുന്നത്. അന്ന് ഏറെ നേരം ഇരുവരും സംസാരിച്ചിരുന്നു. അതിനിടയിലാണ് ഷാരൂഖ് തന്റ എഞ്ചീനീയറാകുക എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത്.

പഠിക്കുന്ന കാലത്ത് എഞ്ചീനിയര്‍ ആകണമെന്ന് മോഹം മാത്രമായിരുന്നു. പഠിത്തത്തില്‍ ഞാന്‍ മിടുക്കനുമായിരുന്നു. ഇലക്ടോണിക്‌സില്‍ എനിക്ക് 98 മാര്‍ക്കും കിട്ടിയിരുന്നു. ഷാരൂഖ് പറഞ്ഞു.
ഫാന്‍ എന്ന ചിത്രമാണ് ഷാരൂഖിന്റെ പുതിയ ചിത്രം. മനീഷ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2016 ഈദ് ദിനത്തിലാണ് ഫാന്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.


Click it and Unblock the Notifications











