സല്‍മാന്‍ ഭായ്...ഞാന്‍ വരും ബിഗ് ബോസില്‍: ഷാരൂഖ് ഖാന്‍

By Meera Balan

തന്റെ പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിന്റെ പ്രചാരണത്തിനായി ഒട്ടുമിക്ക ടെലിവിഷന്‍ പരിപാടികളിലും എത്തുന്നതിന്റെ തിരക്കിലാണ് ഷാരൂഖ് ഖാന്‍. മുന്‍കാല സുഹൃത്തും ബോളിവുഡ് താരവുമായ സല്‍മാന്‍ ഖാന്‍ അവതരിപ്പിയ്ക്കുന്ന 'ബിഗ് ബോസ് 8' ല്‍ ഷാരൂഖ് എത്തുമോ എന്ന് ചോദിച്ചാല്‍.....'സല്‍മാന്‍ ഭായ് ഞാന്‍ വരും പക്ഷേ ഇപ്പോഴല്ല സാഹചര്യം ഒത്തുവരട്ടേ' എന്നാകും ഷാരൂഖ് പറയുക.

ഈ സാഹചര്യം എന്താണെന്ന് മാത്രം ഷാരൂഖ് പറയുന്നില്ല. ബിഗ് ബോസില്‍ മുമ്പ് ഷാരൂഖിന്റെ ഹാപ്പി ന്യൂ ഇയറിനെപ്പറ്റി പരാമര്‍ശിയ്ക്കപ്പെട്ടിരുന്നു. സല്‍മാന്‍ ഭായും ബിഗ് ബോസും തന്നെപ്പറ്റി ചിന്തിച്ചതില്‍ വളരെയധികം അഭിമാനം തോന്നുന്നെന്ന് ഷാരൂഖ്. പ്രചാരണ പരിപാടിയ്ക്കിടെയാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്.

Sharukh Khan

ബിഗ് ബോസില്‍ പ്രചാരണത്തിന് പോകുന്നതിന് തനിയ്ക്ക് പ്രശ്‌നമൊന്നും ഇല്ല. എന്നാല്‍ ഷോയുടെ രീതികള്‍ നിര്‍മാതാക്കള്‍ നല്‍കുന്ന അനുമതി ഇവ ഉണ്ടെങ്കില്‍ മാത്രമേ പോകാന്‍ കഴിയൂ. ബിഗ് ബോസില്‍ നിന്ന് ക്ഷണം ലഭിച്ചാല്‍ താന്‍ ഉറപ്പായും പോകുമെന്നും ഷാരൂഖ്. ഇപ്പോള്‍ താന്‍ ഷോയില്‍ പ്രചാരണത്തിന് പോകാത്തതിനെ നെഗറ്റീവ് ആയി കാണരുതെന്നും ഷാരൂഖ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഐശ്വര്യ റായ്- സല്‍മാന്‍ പ്രണയത്തകര്‍ച്ചയ്ക്ക് ശേഷമാണ് ഷാരൂഖും സല്‍മാനും അകലുന്നത്. ആഷിനെ സല്‍മാന്‍ ശല്യം ചെയ്തത് ഷാരൂഖ് ചോദ്യം ചെയ്തിരുന്നു തുടര്‍ന്ന് നല്ല സുഹൃത്തുക്കളായിരുന്ന ഈ രണ്ട് ഖാന്‍മാരും പിണങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X